ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 30 സെപ്റ്റംബർ 2023 | #News_Headlines #Short_News

• സംസ്ഥാനത്ത് അതിശക്തമായ മഴ. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍ഗോഡ്, കണ്ണൂര്‍, ആലപ്പു‍ഴ, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. മറ്റ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.

• നാലാം തവണയും കേരളത്തിന് നിപ വൈറസിനെ  പ്രതിരോധിക്കാൻ സാധിച്ചുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിലവില്‍ ചികിത്സയിലുളള 9 കാരന്‍റേതടക്കം രണ്ടുപേരുടെയും പരിശോധനാ ഫലം രണ്ടു തവണ നെഗറ്റീവായതോടെയാണ് കേരളത്തില്‍ നിന്ന് നിപ ഒ‍ഴിയുന്നവെന്ന് സ്ഥിരീകരിച്ചത്.

• സംസ്ഥാനത്തെ പ്രധാന ഡാമുകളിൽ സംഭരണശേഷിയുടെ പകുതിയിൽ താഴെയാണ്‌ വെള്ളം. ഇടുക്കിയിൽ സംഭരണശേഷിയുടെ 36.7 ഉം മലമ്പുഴയിൽ 35.7 ഉം ഇടമലയാറിൽ 52.5 ഉം ലോവർ പെരിയാറിൽ 55.2ഉം കക്കിയിൽ 56.1 ഉം ബാണാസുര സാഗറിൽ 73.7ഉം ഷോളയാറിൽ 95.8ഉം ശതമാനമാണ്‌ വെള്ളമുള്ളത്‌.

• മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ  ഭാഗമായി ഗാന്ധിജയന്തിയോട്‌ അനുബന്ധിച്ച് ഒക്ടോബർ ഒന്നിനും രണ്ടിനും തദ്ദേശവകുപ്പ് സംഘടിപ്പിക്കുന്ന ശുചീകരണ യജ്ഞത്തിൽ 25 ലക്ഷം പേർ പങ്കെടുക്കും.

• മേഘങ്ങളിൽ പ്ലാസ്റ്റിക്‌ കണങ്ങളായ മൈക്രോപ്ലാസ്റ്റിക്‌ ഉണ്ടെന്ന്‌ സ്ഥിരീകരിച്ച്‌ ജപ്പാനിലെ ഗവേഷകർ. എൺവയോൺമെന്റൽ കെമിസ്‌ട്രി ലെറ്റേഴ്‌സ്‌ എന്ന ജേർണലിലാണ്‌ ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്‌. എന്നാൽ, ഇവ കാലാവസ്ഥയെ എങ്ങനെ ബാധിക്കുന്നുവെന്ന്‌ പൂർണമായി മനസ്സിലാക്കിയിട്ടില്ല.

• വൈദ്യുതി നിരക്ക് വർധന ഉടന്‍ ഉണ്ടാകില്ല. നിലവിലെ താരിഫ് പ്രകാരമുള്ള നിരക്ക് ഒക്ടോബർ 31 വരെ തുടരാൻ റഗുലേറ്ററി കമ്മിഷൻ വൈദ്യുതി ബോർഡിന് അനുമതി നൽകി. കഴിഞ്ഞ മാർച്ച് 31 വരെയുള്ള നിശ്ചയിച്ചിരുന്ന നിരക്കാണ് ഒരു മാസം കൂടി തുടരാൻ അനുവാദം നൽകിയിരിക്കുന്നത്.

• സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പകര്‍ച്ച പനികള്‍ തുടരുന്ന സാഹചര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി.

• വീരപ്പന്‍ വേട്ടയുടെ പേരില്‍ സ്ത്രീകളെകൂട്ടബലാത്സംഗം ചെയ്ത കേസില്‍ 215 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കുറ്റക്കാരെന്ന് മദ്രാസ് ഹൈക്കോടതി. വച്ചാത്തി കൂട്ടബലാത്സംഗ കേസില്‍ 2011ലാണ് വിചാരണ കോടതി ശിക്ഷ വിധിച്ചത്.

• ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ഷോട്ട്പുട്ടിൽ ഇന്ത്യക്ക് വെങ്കലം. ഇന്ത്യയുടെ കിരൺ ബാലിയാനാണ് വെങ്കലം കരസ്ഥമാക്കിയത്. 17.36 മീറ്റർ ദൂരമെറിഞ്ഞാണ് മെഡൽ സ്വന്തമാക്കിയത്. അത്‌ലെറ്റിക്‌സിലെ ഇന്ത്യയുടെ ആദ്യ മെഡലാണ് ഇത്.








News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs