September 07 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
September 07 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 07 സെപ്റ്റംബർ 2025 | #NewsHeadlines

• സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്‌തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം വണ്ടൂർ സ്വദേശിയായ 54 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

• അമേരിക്കന്‍ പ്രതികാര തീരുവകള്‍ ചര്‍ച്ചചെയ്യാനായി നടക്കുന്ന ബ്രിക്സ് ഓണ്‍ലൈന്‍ യോഗത്തില്‍ നിന്ന് വിട്ടുനിൽക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി.

• സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മ‍ഴ കനക്കും. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. കനത്ത മ‍ഴ സാധ്യത മുന്നിൽ കണ്ട് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

• ചെങ്കോട്ടയില്‍ മതചടങ്ങിനിടെ ഒരു കോടി രൂപയുടെ കലശം മോഷണം പോയി. 750 ഗ്രാം സ്വർണ്ണവും 150 ഗ്രാം വജ്രവും അടങ്ങുന്ന കലശമാണ് മോഷണം പോയത്.

• വയനാട്, കാസര്‍ഗോഡ് മെഡിക്കല്‍ കോളേജുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥി പ്രവേശനം സുഗമമാക്കാനുള്ള നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

• ‘തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒക്ടോബര്‍ വരെ അവസരം’ എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ.

• ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള ഇന്ത്യ സഖ്യത്തിൻ്റെ യോഗം ഇന്ന് നടക്കും. ഇന്ന് രാത്രി എട്ട് മണിക്കാണ് യോഗം നടക്കുക. സെപ്റ്റംബര്‍ 9ന് ആണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്.

• ഓണത്തിന് തൊട്ടാല്‍ പൊള്ളുന്ന വിലയില്‍ സ്വര്‍ണം. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നലെ സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഒറ്റയടിക്ക് 640 രൂപയാണ് വര്‍ധിച്ചത്.

• ഓണക്കാലത്ത് പാല്‍, തൈര്, പാലുല്‍പ്പന്നങ്ങളുടെയും വില്‍പ്പനയില്‍ സര്‍വകാല റെക്കോര്‍ഡുമായി മില്‍മ. ഉത്രാടം ദിനത്തില്‍ മാത്രം 38.03 ലക്ഷം ലിറ്റര്‍ പാലും 3.97 ലക്ഷം കിലോ തൈരുമാണ് മില്‍മ ഔട്ട്‌ലെറ്റുകള്‍ വഴി വിറ്റത്.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 07 സെപ്റ്റംബർ 2024 - #NewsHeadlinesToday

• മണിപ്പൂരിൽ വീണ്ടും റോക്കറ്റ് ആക്രമണം. ഒരാൾ കൊല്ലപ്പെടുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. മണിപ്പൂർ മുൻ മുഖ്യമന്ത്രിയുടെ വസതിക്കുനേരെയാണ് ആക്രമണം ഉണ്ടായത്.

• ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4000 രൂപ ബോണസ്‌ അനുവദിച്ചു . ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നൽകുമെന്ന്‌ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

• ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. ഗുസ്തി താരം വിനേഷ് ഫോഗട്ട് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംനേടി.

• സംസ്ഥാനത്ത് ഇടത്തരം മഴ തുടരും. വടക്കന്‍ കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

• ഗോളെണ്ണത്തില്‍ 900 എന്ന മാന്ത്രികസംഖ്യയിലെത്തി പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. യുവേഫ നേഷൻസ് ലീഗില്‍ വ്യാ‍ഴാ‍ഴ്ച രാത്രി ക്രൊയേഷ്യക്കെതിരായ മത്സരത്തിലാണ് പോര്‍ച്ചുഗല്‍ താരം നാ‍ഴികക്കല്ല് പിന്നിട്ടത്.

• ഈ ഓണക്കാലത്ത് രണ്ട് ഗഡു ക്ഷേമ പെൻഷൻ അനുവദിച്ച് സംസ്ഥാന സർക്കാർ. 62 ലക്ഷത്തോളം വരുന്ന ഗുണഭോക്താക്കൾക്ക് 3200 രൂപ വീതം പെൻഷൻ നൽകുന്നതിനായി 1700 കോടി രൂപ സർക്കാർ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

• കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് ആർജി കർ മെഡിക്കല്‍ കോളേജ് മുൻ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ വീട്ടില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്.

• ട്രെയിനുകൾ നേർക്കുനേർ കൂട്ടിയിടിക്കുന്നത്‌ ഒഴിവാക്കുന്നതിനുള്ള അത്യാധുനിക സുരക്ഷാ സംവിധാനമായ ‘കവച് ’ കേരളത്തിലും. എറണാകുളം –- ഷൊർണൂർ റെയിൽപ്പാതയിലാണ്‌ ആദ്യമായി സാങ്കേതിക സംവിധാനം സ്ഥാപിക്കുന്നത്‌.

• സംസ്ഥാന സർക്കാരിന്റെ മൂന്നാം വാർഷികത്തിന്റെ നാലാം നൂറ് ദിന കർമപരിപാടിയുടെ ഭാ​ഗമായി സംഘടിപ്പിച്ച ജില്ലാ തദ്ദേശ അദാലത്തിൽ ഓൺലൈനായി ലഭിച്ച 690 പരാതികൾ തീർപ്പാക്കി.

• ഓണത്തിന് മുമ്പ് 1000 കെ സ്റ്റോറുകളെന്ന ലക്ഷ്യം പൂര്‍ത്തീകരിച്ച് സംസ്ഥാന സർക്കാർ. ഓണത്തിന് മുമ്പ് ആയിരം കെ സ്റ്റോറുകളെന്ന ലക്ഷ്യത്തിന്റെ പൂർത്തീകരണവും അമ്പൂരി ഗ്രാമപഞ്ചായത്തിലെ കൂട്ടപ്പൂവിൽ പ്രവർത്തിക്കുന്ന 46-ാം നമ്പർ റേഷൻകടയെ കെ സ്റ്റോറായി ഉയർത്തുന്ന ചടങ്ങും ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു.


ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 07 സെപ്റ്റംബർ 2023 | #News_Headlines

• തൃശൂരില്‍ നിന്ന് കാണാതായ സ്‌കൂള്‍ കുട്ടികളെ മുംബൈയില്‍ കണ്ടെത്തി. കൂര്‍ക്കഞ്ചേരിയില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയാണ് മുംബൈ പനവേലില്‍ കണ്ടെത്തിയത്. ഒരു സാമൂഹ്യപ്രവര്‍ത്തകനാണ് കുട്ടികളെ തിരിച്ചറിഞ്ഞത്.

• സനാതന ധര്‍മ വിവാദത്തില്‍ ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരായ പ്രകോപന ആഹ്വാനത്തില്‍ അയോധ്യയിലെ സന്യാസിക്കെതിരെ കേസെടുത്ത് മധുര പൊലീസ്.

• ആവേശകരമായ പ്രചാരണത്തിനും വോട്ടെടുപ്പിനുമൊടുവിൽ പുതുപ്പള്ളിയിലെ വിധി അറിയാൻ ഇനി മണിക്കൂറുകൾ. 72.86 ശതമാനം പോളിങ്ങാണ്‌ തെരഞ്ഞെടുപ്പ്‌ ദിവസം രേഖപ്പെടുത്തിയത്‌.

• പച്ചക്കറി, പഴവർഗം, സുഗന്ധവ്യഞ്‌ജനം എന്നിവയിൽ ഇന്ത്യയിൽ നിരോധിച്ച  ഉഗ്ര-അത്യുഗ്ര വിഷവിഭാഗത്തിൽ ഉൾപ്പെട്ട കീടനാശിനികളുടെ സാന്നിധ്യം. കൃഷിവകുപ്പിന്റെ  ‘സേഫ്‌ റ്റു ഈറ്റ്‌’ പദ്ധതിപ്രകാരമുള്ള പരിശോധനയിലാണ്‌ ഈ കണ്ടെത്തൽ. തക്കാളി, കാപ്‌സിക്കം (പച്ച), കറുത്ത മുന്തിരി, പേരക്ക എന്നിവയുടെ സാമ്പിളിലാണ്‌ അത്യുഗ്ര വിഷവിഭാഗത്തിൽപ്പെട്ട മോണോക്രോട്ടോഫോസിന്റെ സാന്നിധ്യം.

• ഒക്ടോബറില്‍ തുടങ്ങുന്ന ഏകദിന ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയില്ല.

• സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് 5 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ , കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കേരളാ തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഉയർന്ന തിരമാല ജാഗ്രത നിർദേശം നിലനിൽക്കുന്നുണ്ട്.

• വന്ദേഭാരത് തീവണ്ടിക്കു കല്ലെറിഞ്ഞ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് വിദ്യാർഥികളെ റെയിൽവേ സുരക്ഷാസേന അറസ്റ്റുചെയ്തു. മലപ്പുറം താനൂരിനു സമീപത്തെ ഹൈസ്കൂളിലെ വിദ്യാർഥികളെയാണ് അറസ്റ്റുചെയ്തത്.





News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs




ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0