ഇന്നത്തെ പത്രങ്ങളിലെ പ്രധാന സംഭവങ്ങൾ തലക്കെട്ടുകൾ.. - 24 സെപ്റ്റംബർ 2023 | #News_Headlines #Short_News

• രണ്ടാം വന്ദേ ഭാരത് ഉദ്‌ഘാടനം ഇന്ന്. ചടങ്ങുകൾ കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ നടക്കും. റെഗുലർ സർവീസ് ചൊവ്വാഴ്ച മുതൽ നടക്കും. കഴിഞ്ഞ ദിവസമാണ് കേരളത്തിന്‌ അനുവദിച്ച രണ്ടാം വന്ദേ ഭാരത് ട്രെയിൻ കേരളത്തിലെത്തിയത്. എട്ട് കോച്ചുകൾ ഉള്ള പുതിയ ഡിസൈനിൽ ഉള്ള ട്രെയിൻ ആണ് കേന്ദ്രം അനുവദിച്ചത്.

• കേരളത്തിലെ പാലങ്ങൾക്കടിയിൽ മനോഹരമായ പാർക്കുകളും കളിയിടങ്ങളും നിർമ്മിക്കാനുള്ള പദ്ധതിയുമായി മുൻപോട്ട് പോവുകയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്.

• സഹകരണ മേഖലയിൽ ആശങ്ക സൃഷ്ടിച്ച് വിശ്വാസ്യത തകർക്കാമെന്ന മനക്കോട്ടയുമായി വരുന്നവർ ആരായാലും എത്ര ഉന്നതരായാലും ആ നീക്കം കേരളത്തിൽ വിലപ്പോവില്ല, സഹകരണ മേഖലയിലെ ഓരോ ചില്ലിക്കാശും സുരക്ഷിതമായിരിക്കുമെന്ന് സംസ്ഥാന സർക്കാർ ഉറപ്പ് നൽകുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

• പത്തൊമ്പതാമത്‌ ഏഷ്യൻ ഗെയിംസിന്‌ ഹാങ്ചൗവിൽ പ്രൗഢഗംഭീര തുടക്കം. ഇനി 15 നാൾ ഏഷ്യാ വൻകരയുടെ ആധിപത്യത്തിനായുള്ള പോര്‌. ശബ്‌ദവും വെളിച്ചവും അത്ഭുതവിരുന്നൊരുക്കിയ ഹാങ്ചൗവിലെ ‘ബിഗ്‌ ലോട്ടസ്‌’ സ്‌റ്റേഡിയത്തിൽ ചൈനീസ്‌ പ്രസിഡന്റ്‌ ഷി ജിൻപിങ് ഗെയിംസ്‌ ഉദ്‌ഘാടനം ചെയ്‌തു.

• 19-ാം ഏഷ്യൻ ​ഗെയിംസിൽ മെഡൽ വേട്ട തുടങ്ങി ഇന്ത്യ. തുഴച്ചിലും, ഷൂട്ടിങ്ങിലും ഇന്ത്യയ്ക്ക് മെഡൽ നേട്ടം.

• നിപാ നിയന്ത്രണങ്ങളുടെ പശ്‌ചാത്തലത്തിൽ കോഴിക്കോട്‌ ജില്ലയിൽ അടച്ചിട്ട വിദ്യാലയങ്ങൾ തിങ്കളാഴ്‌ച തുറക്കും. നിപാ നിയന്ത്രണവിധേയമായ സാഹചര്യത്തിലാണ്‌ പുതിയ ഉത്തരവ്‌. ഒരാഴ്‌ചയായി വിദ്യാലയങ്ങളിൽ ഓൺലൈൺ പഠനം ഏർപ്പെടുത്തിയിരുന്നു.

• മഹാത്മാ ഗാന്ധി സര്‍വകലാശാല സെപ്റ്റംബര്‍ 26, ഒക്ടോബര്‍ നാല്, അഞ്ച്, ആറ് തീയതികളില്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs
MALAYORAM NEWS is licensed under CC BY 4.0