ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റ നോട്ടത്തിൽ - 26 സെപ്റ്റംബർ 2023 | #News_Headlines #Short_News

• സാമൂഹ്യനീതി വകുപ്പിന്റെ വയോസേവന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ആജീവനാന്ത നേട്ടങ്ങളുടെ പേരിലുള്ള പുരസ്‌കാരം നടൻ മധുവിനും കർഷകനായ ചെറുവയൽ രാമനും ലഭിച്ചു.

• യുഎസ്‌, യുകെ, ക്യാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ ഖലിസ്ഥാൻ അനുകൂല പ്രവർത്തകരിൽ പ്രവാസികൾക്ക്‌ നൽകുന്ന ഇന്ത്യൻ പൗരത്വ കാർഡ്‌ (ഒസിഐ) കൈവശമുള്ളവരെ കണ്ടെത്താൻ സുരക്ഷാ ഏജൻസികൾക്ക്‌ കേന്ദ്ര സർക്കാർ നിർദേശം നൽകി.

• ഈവർഷത്തെ കാലവർഷം പിൻവാങ്ങുന്നു ; സംസ്ഥാനത്ത്‌ 38 ശതമാനം മഴക്കുറവ്‌ , ആശ്വാസമായത്‌ സെപ്‌തംബറിൽ ലഭിച്ച അധികമഴ.

• തമിഴ്നാട്ടില്‍ എന്‍ഡിഎ സഖ്യം തകര്‍ന്നു. ബിജെപിയുമായി ഇനി സഖ്യമില്ലെന്ന് അണ്ണാ ഡിഎംകെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുടെ അധ്യക്ഷതയില്‍ നടന്ന സംസ്ഥാന- ജില്ലാതല നേതാക്കളുടെ യോഗമാണ് ബിജെപി ബാന്ധവം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

• ഗതാഗത കുരുക്കഴിക്കാന്‍ പുതിയ പരീക്ഷണം; ബെംഗളൂരു നഗരത്തിൽ തിരക്കേറിയ റോഡില്‍ കയറാന്‍ ഇനി അധികനികുതി നൽകണം.

• ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ ശ്രീലങ്കയെ കെട്ടുകെട്ടിച്ച് ഇന്ത്യക്ക് സ്വർണം. 19 റൺസിനാണ് ഇന്ത്യയുടെ വിജയം. ഇന്ത്യ മുന്നോട്ടുവച്ച 117 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ശ്രീലങ്കയ്ക്ക് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 97 റൺസ് നേടാനേ സാധിച്ചുള്ളൂ.


News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs
MALAYORAM NEWS is licensed under CC BY 4.0