• സൈബർ ആക്രമണങ്ങളിൽ പരാതിയുമായി നടി റിനി ആൻ ജോർജ്. മുഖ്യമന്ത്രിക്കും
ഡിജിപിക്കും ആണ് നടി പരാതി നൽകിയത്. സമൂഹമാധ്യമങ്ങൾ വഴി അപകീർത്തികരമായ
പ്രചാരണം നടത്തുന്നുവെന്നാണ് പരാതി. രാഹുൽ ഈശ്വറിനെതിരെയും ഷാജൻ
സ്കറിയക്കെതിരെയും പരാതി.
• സരോവരത്ത് വിജിലിനെ കുഴിച്ചുമൂടിയ കേസില്‍ രണ്ടാം പ്രതി പിടിയില്‍.
രഞ്ജിത്താണ് പിടിയിലായത്. ആന്ധ്രയിൽ നിന്ന് പൊലീസ് പിടികൂടുകയായിരുന്നു.
• പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ സ്‌കൂൾ വിദ്യാർത്ഥികളുടെ പാഠപുസ്‌തക
അച്ചടിക്കായി ഫണ്ട് അനുവദിച്ച് സര്‍ക്കാര്‍. 25.74 കോടി രൂപയാണ് ധനകാര്യ
വകുപ്പ് അനുവദിച്ചത്. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം
അറിയിച്ചത്.
• മാതൃ വന്ദന യോജന പദ്ധതിക്ക് 87.45 കോടി രൂപ അനുവദിച്ചുവെന്ന് ധനകാര്യ
മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പി എം മാതൃ വന്ദന യോജന പദ്ധതിയുടെ
സംസ്ഥാന വിഹിതവും ചേർത്താണ് 87.45 കോടി ധനകാര്യ വകുപ്പ് അറിയിച്ചത്.
• അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ നിയമഭേദഗതിക്ക് സംസ്ഥാന സർക്കാർ. കരട്
ബില്ലിന് പ്രത്യേക മന്ത്രിസഭായോഗം അംഗീകാരം നൽകി. 1972ലെ കേന്ദ്ര
നിയമത്തിലാണ് സംസ്ഥാനം ഭേദഗതി കൊണ്ടുവരുന്നത്.
• അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ നിയമഭേദഗതിക്ക് സംസ്ഥാന സർക്കാർ. കരട്
ബില്ലിന് പ്രത്യേക മന്ത്രിസഭായോഗം അംഗീകാരം നൽകി. 1972ലെ കേന്ദ്ര
നിയമത്തിലാണ് സംസ്ഥാനം ഭേദഗതി കൊണ്ടുവരുന്നത്.
• ജി7 രാജ്യങ്ങളുടെ യോഗത്തിൽ ഇന്ത്യയ്ക്കും ചൈനയ്ക്കും എതിരേ തീരുവ
ചുമത്തണമെന്ന് ആവശ്യപ്പെട്ട് യു എസ് ഭരണകൂടം. റഷ്യയ്ക്ക് മേലുള്ള സമ്മര്‍ദം
വര്‍ധിപ്പിക്കാൻ ഇന്ത്യയ്ക്കെതിരെ തങ്ങൾ ചുമത്തിയതിന് സമാനമായി ചുങ്കം
ഏർപ്പെടുത്തണം എന്നാണ് ആവശ്യം.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.