September 03 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
September 03 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 03 സെപ്റ്റംബർ 2025 | #NewsHeadlines

• സംസ്ഥാനത്തെ 2 മെഡിക്കല്‍ കോളേജുകള്‍ക്ക് കൂടി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വയനാട്, കാസര്‍ഗോഡ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്കാണ് അനുമതി ലഭ്യമായത്.

• നെൽ കർഷകർക്കുള്ള സംസ്ഥാന ഉത്പാദന ബോണസിന് 100 കോടി രൂപ മുൻകൂർ അനുവദിച്ചതായി മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

• സെപ്റ്റംബര്‍ രണ്ടിന് പ്രസിദ്ധീകരിച്ച സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ വോട്ടര്‍പട്ടികയില്‍ ആകെ 2,83,12,463 വോട്ടര്‍മാര്‍. തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജനത്തിന് ശേഷം പുതിയ വാര്‍ഡുകളിലെ പോളിങ് സ്റ്റേഷനടിസ്ഥാനത്തിലാണ് പുതുക്കിയ അന്തിമ വോട്ടര്‍പട്ടിക തയ്യാറാക്കിയത്.

• വയോജനരംഗത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുവച്ച സ്വപ്നം യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് രാജ്യത്താദ്യമായി രൂപീകരിക്കപ്പെട്ട വയോജന കമ്മീഷന്‍ സെപ്തംബര്‍ മൂന്ന് ബുധനാഴ്ച ചുമതലയേല്‍ക്കും, എം സോമപ്രസാദ് ചെയർപേഴ്‌സണായ അഞ്ചംഗ സമിതിയാണ് കമ്മീഷൻ.

• സുഡാനിലെ പടിഞ്ഞാറൻ ഡർഫർ പ്രദേശത്ത് ഉണ്ടായ മണ്ണിടിച്ചിലിൽ ആയിരത്തിലേറെ പേർ മരിച്ചു. ഡർഫറിലെ മറാ പർവതപ്രദേശത്താണ് ഞായറാഴ്ച മണ്ണിടിച്ചിൽ ഉണ്ടായത്.

• കോഴിക്കോട് എക്സൈസ് സർ‌ക്കിൾ ഇൻസ്പെക്ടറുടെ ഓഫീസിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ അനധികൃതമായി ശേഖരിച്ച മദ്യം പിടിച്ചെടുത്തു. 16 കുപ്പി മദ്യമാണ് വിജിലൻസ് ‍ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തത്.

• ഉത്തര്‍പ്രദേശ് തദ്ദേശ ഭരണ തെരഞ്ഞെടുപ്പിനായി തയാറാക്കിയ വോട്ടര്‍ പട്ടികയില്‍ ഒരു കോടിയിലധികം സംശയാസ്പദമായ വോട്ടർമാരെ കണ്ടെത്തി. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഇത്രയും വോട്ടർമാരെ കണ്ടെത്തിയത്.

• ഇന്ന് ആറ് ജില്ലകളിലും വ്യാഴാഴ്ച മൂന്ന് ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. നാളെ തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ശക്തമായ മഴസാധ്യത പ്രവചിച്ചത്. വ്യാഴാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഞ്ഞ അലർട്ട്.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 03 സെപ്റ്റംബർ 2024 - #NewsHeadlinesToday


• മുല്ലപ്പെരിയാര്‍ സുരക്ഷാ പരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര ജലക്കമ്മീഷന്‍ അംഗീകരിച്ചു. ഇപ്പോള്‍ പരിശോധിക്കേണ്ടതില്ലെന്ന തമിഴ്‌നാടിന്റെ വാദം തള്ളി.

• എഡിജിപി എംആർ അജിത് കുമാറിനെയും ചില പൊലീസ് ഉദ്യോഗസ്ഥരെയും പരാമർശിച്ച് ഉന്നയിക്കപ്പെട്ട വിഷയങ്ങൾ അന്വേഷിക്കാൻ ഉന്നതതലസംഘം രൂപീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി.

• ഓണത്തിന് വയനാട് ദുരന്ത പ്രദേശത്തെ ആളുകൾക്ക് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുമെന്ന് മന്ത്രി ജി ആർ അനിൽ.

• ആന്ധ്രാപ്രദേശിലും തെലങ്കാനയിലും പെയ്യുന്ന കനത്ത മഴയില്‍ മരിച്ചവരുടെ എണ്ണം 24 കടന്നു. 17,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. മഴയെ തുടര്‍ന്ന് കേരളത്തില്‍ നിന്നും രണ്ട് ട്രെയിനുകള്‍ ഉള്‍പ്പെടെ മുപ്പതോളം സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തു.

• സംസ്ഥാനത്ത്‌ കൺസ്യൂമർഫെഡ്‌ ഓണച്ചന്തകൾ ഏഴിന്‌ തുടങ്ങും. 1500 ഓണച്ചന്തകൾ  14 വരെ  പ്രവർത്തിക്കും. ത്രിവേണി സൂപ്പർ മാർക്കറ്റ്‌, ജില്ലാ മൊത്തവ്യാപാര സഹകരണ സ്റ്റോർ, ഫിഷർമെൻ സഹകരണ സംഘം എന്നിവ മുഖേനയാണ്‌ ചന്തകൾ പ്രവർത്തിക്കുക.

• ക്രിമിനൽക്കേസുകളിലെ പ്രതികളുടെ വീടുകളും വ്യാപാരസ്ഥാപനങ്ങളും ബുൾഡോസർ കൊണ്ട്‌ ഇടിച്ചുപൊളിക്കുന്നതിനെതിരെ കർശനനിലപാടുമായി സുപ്രീംകോടതി. ഒരാൾ പ്രതിയെന്നല്ല കുറ്റവാളിയാണെങ്കിൽ പോലും ആ വ്യക്തിയുടെ വീട്‌ ഇടിച്ചുനിരത്തുന്നത്‌ ശരിയായ നടപടിയല്ലെന്ന്‌ ബെഞ്ച്‌ നിരീക്ഷിച്ചു.

• കഴിഞ്ഞ മാസം കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസില്‍ മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സിബിഐ അറസ്റ്റ് ചെയ്തു.

• രണ്ടുവയസ്സിൽത്താഴെയുള്ള കുഞ്ഞുങ്ങളെ ഒരുകാരണവശാലും ടെലിവിഷനോ ഡിജിറ്റൽ മീഡിയയോ കാണിക്കരുതെന്ന കർശന നിർദേശം അച്ഛനമ്മമാർക്ക് നൽകി സ്വീഡിഷ് സർക്കാർ.

• കാർഷിക മേഖല ഡിജിറ്റൈസ് ചെയ്യുന്നതിനും കൃഷി വിദ്യാഭ്യാസം നവീകരിക്കുന്നതിനുമടക്കം 14,235.30 കോടിയുടെ ഏഴ്‌ പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0