• ഇന്ന് തിരുവോണം. ഐശ്വര്യത്തിൻറെയും സമ്പൽ സമൃദ്ധിയുടെയും മറ്റൊരു പൊന്നോണ നാൾ കൂടി എത്തിയിരിക്കുകയാണ്.
• ഓണസങ്കല്പം മുന്നോട്ടുവെക്കുന്നതിനേക്കാള്‍ സമൃദ്ധിയും സമത്വവും സന്തോഷവും
നിറഞ്ഞ കേരളമായിരിക്കണം നമ്മുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓണാശംസയിൽ പറഞ്ഞു.
• എന്‍ ഐ ആര്‍ എഫ് റാങ്കിങിൽ രാജ്യത്തെ മികച്ച 10 പൊതു
സര്‍വ്വകലാശാലകളില്‍ രണ്ടെണ്ണം കേരളത്തിലാണെന്നത് അഭിമാനകരമായ നേട്ടമെന്ന് മന്ത്രി ആർ ബിന്ദു.
• അനധികൃത മരം മുറിക്കലില്‍ ആശങ്കയറിച്ച് സുപ്രീംകോടതി. വെള്ളപ്പൊക്കത്തില്‍
തടികള്‍ വ്യാപകമായി ഒഴുകിയെത്തിയതോടെയാണ് അനധികൃത മരം മുറിക്കലില്‍
സുപ്രീംകോടതി ആശങ്ക അറിയിച്ചത്.
• രാജ്യത്തെ പോലീസ് സ്‌റ്റേഷനുകളിൽ സിസിടിവി സ്ഥാപിക്കണമെന്ന സുപ്രീം
കോടതിയുടെ നിർദ്ദേശം നടപ്പാക്കാതെ തുടരുന്ന സംസ്ഥാനങ്ങൾക്ക് എതിരെ സുപ്രീം
കോടതി.
• കേംബ്രിഡ്ജിലെ ഹാര്‍വാഡ് സര്‍വകലാശാലയ്ക്ക് നല്‍കുന്ന 220 കോടി ഡോളറിന്റെ
ഗ്രാന്റ് മരവിപ്പിച്ച പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി യുഎസ് കോടതി
മരവിപ്പിച്ചു.
• സർവകലാശാലയുമായി ബന്ധപ്പെട്ട് നിയമസഭ പാസാക്കിയ മൂന്നു ബില്ലുകളും ഗവർണർ
രാജേന്ദ്ര അർലേക്കർ രാഷ്ട്രപതിയുടെ തീരുമാനത്തിന് വിട്ടു. ബില്ലുകൾ
പിടിച്ചുവയ്ക്കുന്ന നടപടികള്‍ക്കെതിരെ സുപ്രീംകോടതി വിധിയിൽ നിന്ന്
രക്ഷപ്പെടാൻ വേണ്ടിയാണ് ബില്ലുകൾ വേഗത്തില്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്ക്
അയച്ചത്.