• സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്‌തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം
വണ്ടൂർ സ്വദേശിയായ 54 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ കോഴിക്കോട്
മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
• സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കും. വിവിധ ജില്ലകളിൽ കേന്ദ്ര
കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. കനത്ത മഴ സാധ്യത മുന്നിൽ
കണ്ട് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ
മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
• ചെങ്കോട്ടയില്‍ മതചടങ്ങിനിടെ ഒരു കോടി രൂപയുടെ കലശം മോഷണം പോയി. 750 ഗ്രാം
സ്വർണ്ണവും 150 ഗ്രാം വജ്രവും അടങ്ങുന്ന കലശമാണ് മോഷണം പോയത്.
• വയനാട്, കാസര്‍ഗോഡ് മെഡിക്കല്‍ കോളേജുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍
കമ്മീഷന്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥി പ്രവേശനം
സുഗമമാക്കാനുള്ള നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി ആരോഗ്യ വകുപ്പ്
മന്ത്രി വീണാ ജോര്‍ജ്.
• ‘തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍
ഒക്ടോബര്‍ വരെ അവസരം’ എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന
വാർത്തകൾ വ്യാജമാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ.
• ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള ഇന്ത്യ സഖ്യത്തിൻ്റെ യോഗം ഇന്ന്
നടക്കും. ഇന്ന് രാത്രി എട്ട് മണിക്കാണ് യോഗം നടക്കുക. സെപ്റ്റംബര്‍ 9ന്
ആണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്.
• ഓണത്തിന് തൊട്ടാല്‍ പൊള്ളുന്ന വിലയില്‍ സ്വര്‍ണം. ഈ മാസത്തെ ഏറ്റവും
ഉയര്‍ന്ന നിരക്കാണ് ഇന്നലെ സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഒറ്റയടിക്ക് 640
രൂപയാണ് വര്‍ധിച്ചത്.
• ഓണക്കാലത്ത് പാല്‍, തൈര്, പാലുല്‍പ്പന്നങ്ങളുടെയും വില്‍പ്പനയില്‍ സര്‍വകാല
റെക്കോര്‍ഡുമായി മില്‍മ. ഉത്രാടം ദിനത്തില്‍ മാത്രം 38.03 ലക്ഷം ലിറ്റര്‍
പാലും 3.97 ലക്ഷം കിലോ തൈരുമാണ് മില്‍മ ഔട്ട്‌ലെറ്റുകള്‍ വഴി വിറ്റത്.