• അഫ്ഗാനിസ്ഥാനില്‍ അതിശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ ഉയരുന്നു. 800-ലേറെ
പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. 2500 പേര്‍ക്ക് പരുക്കുണ്ട്. കിഴക്കന്‍
അഫ്ഗാനിലാണ് ദുരന്തമുണ്ടായത്.
• സംസ്ഥാനത്ത് പൊതുജനാരോഗ്യ മേഖല ശക്തിയാര്‍ജിക്കുന്നത് മൂലം നാട്ടിലെ സാധാരണ
ജനങ്ങള്‍ക്ക് വലിയ പ്രയോജനമാണ് ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി
വിജയൻ.
• രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ കേസ് അന്വേഷണത്തിലെ റിപ്പോര്‍ട്ട്
ക്രൈംബ്രാഞ്ച് സ്പീക്കര്‍ക്ക് സമര്‍പ്പിക്കും. അടുത്തയാഴ്ച നിയസഭാ സമ്മേളനം
നടക്കാനിരിക്കെയാണ് എം.എല്‍.എ പ്രതിയാണെന്ന റിപ്പോട്ട് ക്രെെംബ്രാഞ്ച്
സ്പീക്കര്‍ക്ക് സമര്‍പ്പിക്കാനൊരുങ്ങുന്നത്.
• കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളവും ബോണസ് വിതരണവും ആരംഭിച്ചു. താൽക്കാലിക
ജീവനക്കാർക്കും ഇത്തവണ ബോണസ് നൽകും. ഓണത്തിനും മുന്നേ ശമ്പളം എത്തിയതിൽ
വലിയ സന്തോഷമെന്ന് ജീവനക്കാരും പ്രതികരിച്ചു.
• അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിലായിരുന്ന
രണ്ടുപേര്‍ മരിച്ചു. മൂന്ന് മാസം പ്രായമായ കുഞ്ഞും മലപ്പുറം സ്വദേശിനിയായ
അൻപത്തിരണ്ടുകാരിയുമാണ് മരിച്ചത്.
• കേരളത്തിന്റെ അഭിമാന പദ്ധതിയായ കെ ഫോണിനെപ്പറ്റി പഠനം നടത്താനും മാതൃകയാക്കി പദ്ധതി നടപ്പാക്കാനുമൊരുങ്ങി തമിഴ്‌നാട്.
• അഫ്ഗാനിസ്ഥാനിലെ ഭൂകമ്പ ബാധിതർക്ക്
സഹായവുമായി ഇന്ത്യ. ദുരന്തഭൂമിയിലേക്ക് അടിയന്തിരമായി 1,000 ടെന്റുകൾ
കൈമാറിയതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അറിയിച്ചു.
• ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെ സഹകരണം ശക്തമാക്കി ഇന്ത്യയും റഷ്യയും
ചൈനയും. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ട്രംപിന്റെ താരിഫ്
സമ്മർദ്ദത്തിന് വഴങ്ങേണ്ടതില്ലെന്നാണ് മൂന്ന് രാജ്യങ്ങളുടെയും നിലപാട്.
• ചെങ്ങറ ഭൂസമരവുമായി ബന്ധപ്പെട്ട് 1136 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള
നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ
നിർദേശം.
• സിബിഐ അന്വേഷണം നടത്തിയ 7,072 അഴിമതി കേസുകൾ വിവിധ കോടതികളിലായി വിചാരണ
കാത്തുകിടക്കുകയാണെന്നും ഇതിൽ 379 എണ്ണം 20 വർഷത്തിലേറെ
പഴക്കമുള്ളതാണെന്നും കേന്ദ്ര വിജിലൻസ് കമ്മിഷന്റെ വാർഷിക റിപ്പോർട്ട്.