• ദില്ലി ഹൈക്കോടതിയിൽ ബോംബ് ഭീഷണി. ഹൈക്കോടതിയുടെ മൂന്നിടങ്ങളിൽ ബോംബ് വച്ചിട്ടുണ്ടെന്ന
സന്ദേശമാണ് ലഭിച്ചത്. ബോംബ്
സ്ക്വാഡും സുരക്ഷാസേനയും നടത്തിയ പരിശോധനയിൽ സംശയാസ്പദമായ ഒന്നും
കണ്ടെത്താനായില്ലെന്ന് പൊലീസ് വ്യക്തമാക്കി.
• നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി സുപ്രീംകോടതി മുൻ ചീഫ്
ജസ്റ്റിസ് സുശീല കാർക്കി ചുമതലയേൽക്കും. സത്യപ്രതിജ്ഞ വെള്ളി രാത്രി
ഒമ്പതിന് നടക്കും. നിലവിലുണ്ടായിരുന്ന പാർലമെന്റ് പ്രസിഡന്റ്
പിരിച്ചുവിട്ടു.
• പട്ടികജാതി പട്ടികവര്‍ഗ വിഭാഗം – പിന്നാക്ക വിദ്യാർത്ഥികൾക്ക് വിദേശ പഠനം
സാധ്യമാക്കുന്ന ഉന്നതി ഓവർസീസ് സ്കോളർഷിപ്പ് പദ്ധതി ചരിത്ര
നേട്ടത്തിലേക്ക്. ആയിരത്തിലേറെ വിദ്യാർത്ഥികളെ വിദേശ പഠനത്തിനയച്ചതിൻ്റെ
പ്രഖ്യാപനവും 2025-26 വർഷത്തെ സ്കോളർഷിപ്പ് വിതരണവും 15ന് മുഖ്യമന്ത്രിപിണറായി വിജയൻ നിർവഹിക്കും.
• രാജ്യത്തിൻ്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ
ചെയ്തു. രാഷ്ട്രപതി ദ്രൗപതി മുർമുവാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
രാഷ്ട്രപതി ഭവനിൽ ഇന്ന്ൽ ഇന്നലെയായിരുന്നു സത്യപ്രതിജ്ഞ.
• സംസ്ഥാനത്ത് അടിസ്ഥാന സൗകര്യ വികസന രംഗത്ത് വലിയ മുന്നേറ്റം ഉണ്ടായെന്ന്
മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകം ഉറ്റുനോക്കുന്ന പല പദ്ധതികളും കേരളം
യാഥാര്‍ത്ഥ്യമാക്കി. മൈക്രൊ ലെവല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനവും
ഏറ്റെടുത്തുവെന്നും 5 ലക്ഷത്തോളം വീടുകള്‍ ലൈഫ് മിഷന്‍ വഴി
ലഭ്യമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
• വാഹനാപകടത്തെ തുടർന്ന് മസ്‌തിഷ്‌ക
മരണം സംഭവിച്ച നെടുമ്പാശേരി വട്ടപറമ്പ് മള്ളുശേരി പാലമറ്റം വീട്ടിൽ
ബിൽജിത്ത് ബിജുവിന്റെ ഹൃദയം ഇനി കൊല്ലം സ്വദേശിയായ പതിമൂന്നുകാരിയിൽ
തുടിക്കും.
• കൊച്ചി മാതൃകയില്‍ മുംബൈയില്‍ വാട്ടര്‍ മെട്രോ സര്‍വീസ്
ആരംഭിക്കുന്നതിനുള്ള വിശദ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കാനുള്ള ടെന്‍ഡര്‍
കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് ലഭിച്ചു.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.