ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 08 സെപ്റ്റംബർ 2025 | #NewsHeadlines

• ഏഷ്യാ കപ്പ് ഹോക്കി കിരീടം ഇന്ത്യക്ക്. ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ദക്ഷിണ കൊറിയയെ 4–1ന് വീഴ്ത്തിയാണ് ഇന്ത്യയുടെ കിരീട നേട്ടം.

• ഗുരുവിന് നൽകാവുന്ന ഏറ്റവും മികച്ച ആദരാഞ്ജലി അദ്ദേഹം പകർന്നു നൽകിയ സന്ദേശങ്ങൾ ഉൾകൊള്ളുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

• ഓണവിപണിയില്‍ ചരിത്രം സൃഷ്ടിച്ച വിൽപ്പനയുമായി കണ്‍സ്യൂമര്‍ ഫെഡ്. ഈ ഓണക്കാലത്ത് 187 കോടിയുടെ റെക്കോര്‍ഡ് വില്‍പ്പന കൈവരിക്കാന്‍ കണ്‍സ്യൂമര്‍ ഫെഡിനായി.

• 16.95 മീറ്റർ ഡ്രാഫ്റ്റ് ഉള്ള കണ്ടെയ്നർ കപ്പൽ കൈകാര്യം ചെയ്തതിന്റെ റെക്കോർഡുമായി വിഴിഞ്ഞം രാജ്യാന്തര തുറമുഖം. ഇന്ത്യയിൽ ഇതുവരെ കൈകാര്യം ചെയ്തതിൽ രണ്ടാമത്തെ ഡ്രാഫ്റ്റ് കൂടിയ കപ്പൽ എം എസ് സി വിർജിനിയ ഇന്നലെ രാവിലെയാണ് വിഴിഞ്ഞത്ത് നിന്ന് സ്പെയിനിലേക്ക് പുറപ്പെട്ടത്.

• ആഗോള അയ്യപ്പ സംഗമത്തിൻ്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നുവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത്.

• ഉത്തരേന്ത്യയില്‍ പ്രളയക്കെടുതി തുടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച പഞ്ചാബിലെത്തും. പ്രളയ ബാധിത പ്രദേശങ്ങളില്‍ അദ്ദേഹം സന്ദർശനം നടത്തും.

• ഹിമാചൽ പ്രദേശിലെ കാലവർഷക്കെടുതിയില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ 366 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 4079 കോടിയുടെ നഷ്ടമാണ് സംസ്ഥാനത്ത് ഉണ്ടായത്.

• യുഎഇ സെൻട്രൽ ബാങ്ക് പ്രഖ്യാപിച്ച നിർദ്ദേശപ്രകാരം 2026 മാർച്ചോടെ ഒടിപിയും എസ്‌എംഎസും അവസാനിക്കും, പകരം വരുന്നത് പാസ് കീ സംവിധാനം.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0