• കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിലെ തിളക്കമാർന്ന അധ്യായമാണ് മഹാത്മാ അയ്യൻകാളിയുടെ 162 ആം ജന്മദിനം ഇന്ന്.
• രാജ്യത്ത് ആദ്യമായി വയോജനകമ്മിഷന്‍ യാഥാര്‍ത്ഥ്യമാക്കി എല്‍ഡിഎഫ്
സര്‍ക്കാര്‍. വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവുമായി ബന്ധപ്പെട്ട്
മാർഗനിർദ്ദേശങ്ങൾ നൽകുന്നതിനും പുനരധിവാസം സാധ്യമാക്കുന്നതിനും ഉൾപ്പടെ കേരളം രൂപീകരിച്ച വയോജന കമ്മിഷന്‍ ഉടന്‍
പ്രവര്‍ത്തനം ആരംഭിക്കും.
• രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ കേസെടുത്തു. സംസ്ഥാന ക്രൈം ബ്രാഞ്ച്
ആണ് കേസെടുത്തത്. സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്തതിനും
ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്.
• സംസ്ഥാനത്തെ പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട മുതിർന്ന പൗരൻമാർക്കുള്ള ഓണസമ്മാനമായ 1000 രൂപയുടെ വിതരണത്തിന് തുടക്കം കുറിച്ചു.
• എ ഐ ക്യാമറകൾ സ്ഥാപിച്ചതിൽ അഴിമതി ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ആരോപണങ്ങൾ തെളിയിക്കാൻ ഹർജിക്കാരുടെ
കൈവശം യാതൊരു തെളിവുമില്ലെന്ന് കോടതി കണ്ടെത്തി.
• സംസ്ഥാനത്ത് പൂട്ടികിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് സപ്ലൈകോ
ഓണക്കിറ്റ് വാങ്ങുന്നതിനായി 1000 രൂപയുടെ വീതം ഗിഫ്‌റ്റ് കൂപ്പണുകൾ
വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ.
• സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പനക്കാരുടെയും ക്ഷേമനിധി
ബോര്‍ഡിലെ സജീവ അംഗങ്ങള്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ഓണം ഉത്സവ ബത്ത
വര്‍ധിപ്പിച്ചു സംസ്ഥാന സര്‍ക്കാർ.
• സമൂഹത്തിൽ വർധിച്ചു വരുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങളെയും ലഹരി ഉപയോഗത്തെയും
ഫലപ്രദമായി നേരിടാനുള്ള കർമ്മപദ്ധതിയുടെ ഭാഗമായി അധ്യാപകരെ പ്രാഥമിക
കൗൺസിലർമാരാക്കി മാറ്റുന്നതിനുള്ള പരിശീലന പരിപാടി നടപ്പിലാക്കുകയാണെന്ന്
മന്ത്രി വി ശിവൻകുട്ടി.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.