• ഫെയ്‌സ്ബുക്ക്, എക്‌സ്, ഇന്സ്റ്റ ഗ്രാം, യൂട്യൂബ് തുടങ്ങി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി നേപ്പാൾ.
• നഗരത്തിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് അജ്ഞാതന്റെ ഭീഷണി സന്ദേശം.
നഗരത്തിനകത്ത് 34 വാഹനങ്ങളിൽ ആർഡിഎക്സ് സ്ഥാപിച്ചതായാണ് ഭീഷണി സന്ദേശം.
• കാക്കനാട് അത്താണിയിൽ ഷോക്കേറ്റ് യുവാവ് മരിച്ചു. അത്താണി മാച്ചോട്ടിൽ വീട്ടിൽ നൗഷാദ് ഉമ്മർ ആണ് മരിച്ചത്.
• തൃശൂർ ടൈറ്റൻസിനെതിരെ പത്ത് വിക്കറ്റിൻ്റെ ആധികാരിക വിജയവുമായി കൊല്ലം സെയിലേഴ്സ് കെസിഎല്ലിൻ്റെ ഫൈനലിൽ കടന്നു.
• തിരുവോണ ദിനത്തിൽ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി.
നാല് ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിന് അധികൃതർ ‘തുമ്പ’ എന്ന് പേരിട്ടു.
• ഉത്രാട ദിനത്തിൽ ബെവ്‌കോ ഷോപ്പുകൾ വഴി നടന്ന മദ്യവിൽപ്പന 137 കോടി
രൂപയിലെത്തി. കഴിഞ്ഞ വർഷത്തെ ഉത്രാട ദിനത്തേക്കാൾ 11 കോടിയിലധികം രൂപയുടെ
വർദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്.
• പാലക്കാട് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ മദ്യപിച്ച് എത്തിയ ഒരാൾ
ഡോക്ടറെയും സുരക്ഷാ ജീവനക്കാരനെയും കൈയേറ്റം ചെയ്തു. ഭാര്യയെ അത്യാഹിത
വിഭാഗത്തിൽ കാണിക്കാൻ എത്തിയ മുട്ടിപ്പാലം സ്വദേശി ഗോപകുമാറാണ് അതിക്രമം
നടത്തിയത്.