• കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത
പ്രവചനം പുറത്തുവന്നു. വിവിധ ജില്ലകളിൽ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെയും മറ്റന്നാളുമാണ് മഞ്ഞ അലർട്ട്.
• സംസ്ഥാനത്തെ ആറ് സ്ട്രോക്ക് സെന്ററുകളെ വേള്‍ഡ് സ്ട്രോക്ക്
ഓര്‍ഗനൈസേഷൻ, എന്‍എബിഎച്ച് നിലവാരത്തിലേക്ക്
ഉയര്‍ത്താനുള്ള നടപടിയെടുത്തുവെന്ന് മന്ത്രി വീണാ ജോര്‍ജ്.
• അമീബിക് മസ്തിഷ്കജ്വരം ബാധിച്ച
രണ്ടുകുട്ടികൾ രോഗവിമുക്തരായി ആശുപത്രി വിട്ടു. സഹോദരങ്ങളായ ആരവ് അഭിജയ് എന്നിവരാണ് മെഡിക്കൽ കോളേജ് ആശുപത്രി വിട്ടത്. ഇവരുടെ സഹോദരി രോഗബാധയെ തുടർന്ന് മരിച്ചിരുന്നു.
• സെഷൻസ് കോടതികളെ മറികടന്ന് മുൻകൂർ ജാമ്യഹർജികൾ പരിഗണിക്കുന്നത് കേരള ഹൈക്കോടതി പതിവാക്കിയെന്ന രൂക്ഷവിമർശവുമായി സുപ്രീംകോടതി.
• നടിയെ പിന്തുടർന്ന് ശല്യപ്പെടുത്തിയെന്ന പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരന്റെ അറസ്‌റ്റ് എളമക്കര പൊലീസ് രേഖപ്പെടുത്തി.
• രാജ്യത്തെ ആദ്യ സമഗ്ര നഗരനയം രൂപപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള കേരള അർബൻ കോൺക്ലേവ് ഈ
മാസം 12നും 13നും കൊച്ചിയിൽ നടക്കും. ഗ്രാൻഡ് ഹയാത്ത് കൺവെൻഷൻ സെന്ററിലാണ്
കോൺക്ലേവ് നടക്കുന്നത്.
• പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക
പിന്തുണ നല്‍കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി.
പരീക്ഷയിൽ 30 ശതമാനത്തിൽ താഴെ മാർക്ക് നേടിയ കുട്ടികൾക്ക് പ്രത്യേക
പഠനസഹായം നൽകണമെന്നും ഇതിനായി സ്‌കൂളുകൾ ആക്ഷൻ പ്ലാൻ തയ്യാറാക്കണമെന്നും
മന്ത്രി ആവശ്യപ്പെട്ടു.