• സംസ്ഥാനത്തിന്റെ സ്വപ്നമായ വയനാട് തുരങ്കപാത യാഥാർഥ്യമാവുന്നു.
ആനക്കാംപൊയിലിൽ– കള്ളാടി– മേപ്പാടി ഇരട്ട തുരങ്ക പാതയുടെ നിർമാണോദ്ഘാടനം
മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
• കനത്ത മഴയും മണ്ണിടിച്ചിലും കാരണം ഹിമാചല്‍ പ്രദേശില്‍ മലയാളികള്‍
ഉള്‍പ്പെടെ യാത്രാ സംഘം കുടുങ്ങിക്കിടക്കുന്നു. 25 പേരടങ്ങുന്ന സംഘമാണ്
കുടുങ്ങിക്കിടക്കുന്നത്.
• ‘വോട്ട് മോഷണം അനുവദിക്കില്ല’ എന്ന മുദ്രാവാക്യം മുഴക്കി ബിഹാറിൽ ഇന്ത്യ
കൂട്ടായ്‌മയുടെ ‘വോട്ടർ അധികാർ യാത്ര’ ഇന്ന് സമാപിക്കും. ബീഹാറിലെ പട്നയിൽ
പ്രതിപക്ഷ നേതാക്കൾ പങ്കെടുക്കുന്ന പദയാത്രയോടു കൂടിയാണ് സമാപനം.
• 'കെ സ്റ്റോർ' ആക്കുന്ന റേഷൻ കടകളിൽ ഇനി മുതൽ പാസ്പോർട്ടിന്റെ
അപേക്ഷയും അക്ഷയ സെൻ്ററുകൾ വഴിയുള്ള സേവനങ്ങളും ലഭിക്കുമെന്ന് ഭക്ഷ്യ സിവിൽ
സപ്ലൈസ് മന്ത്രി ജി ആർ അനിൽ.
• സമഗ്രശിക്ഷാ അഭിയാൻ പദ്ധതി പ്രകാരം
കേന്ദ്രത്തിൽ നിന്നും കേരളത്തിന് കുടിശികയടക്കം 1,148 കോടി രൂപ
ലഭിക്കാനുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. 2024-25 സാമ്പത്തിക വർഷത്തിൽ കേരളം, തമിഴ്‌നാട്, പശ്ചിമബംഗാൾ എന്നീ
സംസ്ഥാനങ്ങൾക്ക് ഒരു രൂപ പോലും നൽകിയിട്ടില്ല.
• ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്‌എഎൽ) നിർമിച്ച
രണ്ട് തേജസ് മാർക്ക് 1 എ യുദ്ധവിമാനം സെപ്‌തംബർ അവസാനത്തോടെ
വ്യോമസേനയ്‌ക്ക് ലഭ്യമാക്കുമെന്ന് പ്രതിരോധ സെക്രട്ടറി ആർ കെ സിങ്
അറിയിച്ചു.
• വീണ്ടും രാജ്യത്തിന് മാതൃകയായി കേരളം. കേന്ദ്ര വിദ്യാഭ്യാസ
മന്ത്രാലയത്തിന്റെ 2024–25 വര്‍ഷത്തെ യുഡയസ് പ്ലസ് റിപ്പോർട്ടില്‍
കേരളത്തിന് തിളക്കമാര്‍ന്ന നേട്ടം.
വിദ്യാഭ്യാസ മേഖലയുടെ വിവിധ സൂചികകളിൽ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെക്കാളും
ദേശീയ ശരാശരിയെക്കാളും മികച്ച പ്രകടനമാണ് സംസ്ഥാനം കാഴ്ചവച്ചത്.