September 09 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
September 09 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 09 സെപ്റ്റംബർ 2025 | #NewsHeadlines

• പാലക്കാട് വടക്കഞ്ചേരി കമ്യൂണിറ്റി കോളേജും ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടും ഇനി സ്വന്തം കെട്ടിടത്തിൽ. പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു.

• കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്തുവന്നു. വിവിധ ജില്ലകളിൽ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെയും മറ്റന്നാളുമാണ് മഞ്ഞ അലർട്ട്.

• സംസ്ഥാനത്തെ ആറ് സ്ട്രോക്ക് സെന്ററുകളെ വേള്‍ഡ് സ്ട്രോക്ക് ഓര്‍ഗനൈസേഷൻ, എന്‍എബിഎച്ച് നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള നടപടിയെടുത്തുവെന്ന്‌ മന്ത്രി വീണാ ജോര്‍ജ്.

• അമീബിക്‌ മസ്തിഷ്കജ്വരം ബാധിച്ച രണ്ടുകുട്ടികൾ രോഗവിമുക്തരായി ആശുപത്രി വിട്ടു. സഹോദരങ്ങളായ ആരവ് അഭിജയ് എന്നിവരാണ് മെഡിക്കൽ കോളേജ്‌ ആശുപത്രി വിട്ടത്. ഇവരുടെ സഹോദരി രോഗബാധയെ തുടർന്ന് മരിച്ചിരുന്നു.

• സെഷൻസ്‌ കോടതികളെ മറികടന്ന്‌ മുൻകൂർ ജാമ്യഹർജികൾ പരിഗണിക്കുന്നത്‌ കേരള ഹൈക്കോടതി പതിവാക്കിയെന്ന രൂക്ഷവിമർശവുമായി സുപ്രീംകോടതി.

• നടിയെ പിന്തുടർന്ന്‌ ശല്യപ്പെടുത്തിയെന്ന പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരന്റെ അറസ്‌റ്റ്‌ എളമക്കര പൊലീസ്‌ രേഖപ്പെടുത്തി.

• രാജ്യത്തെ ആദ്യ സമഗ്ര നഗരനയം രൂപപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള കേരള അർബൻ കോൺക്ലേവ് ഈ മാസം 12നും 13നും കൊച്ചിയിൽ നടക്കും. ഗ്രാൻഡ് ഹയാത്ത് കൺവെൻഷൻ സെന്ററിലാണ് കോൺക്ലേവ് നടക്കുന്നത്.

• പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പിന്തുണ നല്‍കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പരീക്ഷയിൽ 30 ശതമാനത്തിൽ താഴെ മാർക്ക് നേടിയ കുട്ടികൾക്ക് പ്രത്യേക പഠനസഹായം നൽകണമെന്നും ഇതിനായി സ്‌കൂളുകൾ ആക്ഷൻ പ്ലാൻ തയ്യാറാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 09 സെപ്റ്റംബർ 2024 - #NewsHeadlinesToday

• ഹേമാ കമ്മിറ്റി റിപ്പോർട്ട് ഇന്ന് സർക്കാർ ഹൈക്കോടതിക്ക് കൈമാറിയേക്കും. കോടതി നിർദേശ പ്രകാരമാണ് നടപടി. സെപ്തംബർ പത്തിനകം റിപ്പോട്ടറിന്‍റെ പൂർണ രൂപം മുദ്രവച്ച കവറിൽ ഹാജരാക്കാൻ കോടതി ഉത്തരവിട്ടിരുന്നു.

• തിരുവനന്തപുരം നഗരത്തിൽ മുടങ്ങിക്കിടന്നിരുന്ന ശുദ്ധജല പമ്പിങ് ആരംഭിച്ചു. പുലർച്ചയോടെ എല്ലായിടങ്ങളിലേക്കും പൂർണ്ണ തോതിൽ വെള്ളം ലഭിക്കും.

• തിരുവനന്തപുരം നഗരസഭാപരിധിയിൽ തുടരുന്ന ജലവിതരണതടസ്സത്തിന്റെ പശ്ചാത്തലത്തിൽ നഗരസഭാപരിധിയിലെ സ്കൂളുകൾക്ക് ഇന്ന് അവധി.

• കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ സൈബർ കുറ്റകൃത്യം തടയുന്നതിൽ ജാഗ്രതപാലിച്ച കേരള പൊലീസിന്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരം.

• സംസ്ഥാനത്ത്‌ ത്രിതല പഞ്ചായത്തുകളിലെ വാർഡുകളുടെ എണ്ണം പുതുക്കി നിശ്ചയിച്ചു. 941 ഗ്രാമപഞ്ചായത്തുകളിലായി 17,337 വാർഡുകളാകും ഇനിയുണ്ടാകുക. 1375 വാർഡുകൾ വർധിക്കും.

• എച്ച്‌1 എൻ1  രോഗം വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന്‌ ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി 
തൃശൂരിൽ രണ്ട്‌ പേരാണ്‌ രോഗം ബാധിച്ച്‌ മരിച്ചത്‌.

• സംസ്ഥാനത്ത് അവയവം മാറ്റിവയ്ക്കല്‍ പ്രക്രിയ കൂടുതല്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഉപദേശക സമിതി രൂപീകരിച്ച് വിജ്ഞാപനമിറക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

• ശമ്പള പരിഷ്കരണം നടപ്പിലാക്കുക, ബോണസ് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ഇന്ത്യ സാറ്റ്സ് കമ്പനിയിലെ കരാർ തൊഴിലാളികൾ നടത്തിയ സമരം വിജയം.

• സംസ്ഥാനത്ത് മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്. വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമർദ്ദം വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ ബംഗാൾ ഉൾക്കടലിനും മുകളിലായി ശക്തി കൂടിയ ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു.

• റഷ്യ ഉക്രൈൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ നിർണായ ചർച്ചകളുമായി ഇന്ത്യ. ഇതിന്റെ ഭാഗമായി ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ മോസ്‌ക്കോ സന്ദർശിക്കും.

• റഷ്യ ഉക്രൈൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ നിർണായ ചർച്ചകളുമായി ഇന്ത്യ. ഇതിന്റെ ഭാഗമായി ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ മോസ്‌ക്കോ സന്ദർശിക്കും.

• പാരിസ് പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് റെക്കോര്‍ഡ് മെഡല്‍ നേട്ടം. 7 സ്വര്‍ണമാണ് ഇന്ത്യ ഇതുവരെ നേടിയത്. 9 വെള്ളിയും 13 വെങ്കലവും അടക്കം 29 മെഡലുകള്‍ ഇന്ത്യ ആകെ നേടി.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0