• ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ ഓളപ്പരപ്പിലെ രാജാവായി വിബിസി
കൈനകരിയുടെ വീയപുരം ചുണ്ടൻ. പുന്നമട ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടൻ രണ്ടാമതായി ഫിനിഷ്
ചെയ്തു.
• സംസ്ഥാനത്ത് മഴ ശക്തമാകുന്നു. തിരുവനന്തപുരം, കൊല്ലം,
പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ
അലർട്ട് പ്രഖ്യാപിച്ചു.
• ആദിവാസി നേതാവ് സി കെ ജാനുവും പാർട്ടിയും എൻ ഡി എ മുന്നണി വിട്ടു.
മുന്നണിയിൽ നിന്നും സ്ഥാനമാനങ്ങളോ പരിഗണനയോ ലഭിക്കുന്നില്ലെന്ന്
ആരോപിച്ചാണ് മുന്നണി വിട്ടത്.
• കണ്ണൂർ കീഴറ സ്ഫോടന കേസിലെ മുഖ്യപ്രതി അനൂപ് മാലിക് പിടിയിൽ. കാഞ്ഞങ്ങാട്
നിന്നാണ് പ്രതിയെ പൊലീസ് വലയിലാക്കിയത്. കീഴറയിൽ വാടക വീട്ടിലുണ്ടായ
സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു.
• സംസ്ഥാന സ്കൂൾ കലോത്സവത്തിലെ
മികവാർന്ന രചനകൾ വായനക്കാരിലേക്ക് എത്തിക്കുന്നു. തിരുവനന്തപുരത്ത് നടന്ന കലോത്സവത്തിലെ രചനകൾ 'മഴ മണ്ണിലെഴുതിയത്' എന്ന
പേരിൽ മാഗസിൻ രൂപത്തിൽ പുറത്തിറക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി
അറിയിച്ചു.
• പശ്‌ചിമതീര കനാലിന്റെ ഭാഗമായ തിരുവനന്തപുരം ജില്ലയിലെ ആക്കുളം മുതൽ
തൃശൂർ ജില്ലയിലെ ചേറ്റുവവരെയുള്ള ജലപാത നവംബറിൽ പൂർത്തിയാകും. കോവളം–ബേക്കൽ
ജലപാതയുടെ ആദ്യഘട്ടമാണ് കമീഷനിങ് ചെയ്യുക.
• യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വ്യാജ
തിരിച്ചറിയൽ കാർഡുകളുണ്ടാക്കിയ കേസിൽ ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിന്
ഹാജരാകാതെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. അടുത്ത ആഴ്ച ഹാജരാകാൻ ക്രൈംബ്രാഞ്ച്
വീണ്ടും നോട്ടീസ് നൽകും.