• ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറില്‍ ഇസ്രയേല്‍ ആക്രമണം. തലസ്ഥാനമായ
ദോഹയില്‍ നിരവധി സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണം ഇസ്രയേല്‍
സ്ഥിരീകരിച്ചു.
• രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ
ലൈംഗിക പീഡനക്കേസിൽ പരാതിക്കാരുടെ മൊഴിയെടുക്കൽ തുടരുന്നു. 10 പേരുടെ
മൊഴിയാണ് അന്വേഷക സംഘം രേഖപ്പെടുത്തിയത്.
• ഇന്ത്യയുടെ 15ാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു. 767 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
• നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന്റെ മുകളിൽ കയറിയ വിദ്യാർഥിക്ക്
ഷോക്കേറ്റ് ഗുരുതരപരിക്ക്. എറണാകുളം കുമ്പളം ശ്രീനിലയത്തിൽ അദ്വൈതിനാണ് പൊള്ളലേറ്റത്.
• തിരുവനന്തപുരം– മംഗളൂരു റൂട്ടിൽ 20 കൊച്ചുള്ള പുതിയ വന്ദേഭാരത് ട്രെയിൻ ഓടിത്തുടങ്ങി. നിലവിൽ ഓടിക്കൊണ്ടിരുന്ന 16 കോച്ചുള്ള ട്രെയിൻ മാറ്റിയാണ് 20 കൊച്ചുള്ള പുതിയ ട്രെയിൻ അനുവദിച്ചത്. ഇതോടെ 312 സീറ്റ് അധികമുണ്ടാകും.
• നേപ്പാളില്‍ പാർലമെന്റ് മന്ദിരവും പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും
മന്ത്രിമാരുടെയും ഔദ്യോഗിക വസതികളും സുപ്രീം കോടതി മന്ദിരവും തീയിട്ട് പ്രതിഷേധക്കാര്‍. പ്രക്ഷോഭത്തിന് പിന്നാലെ നേപ്പാൾ
പ്രധാനമന്ത്രി കെ പി ശർമ്മ ഒലിയും പ്രസിഡന്റ് രാം ചന്ദ്ര പൗഡലും രാജിവച്ചു.
• ഡ്രോണ്‍ ഭീഷണി ഉള്‍പ്പെടെയുള്ളവ നേരിടാന്‍ രാജ്യത്ത അതിര്‍ത്തികളില്‍
അത്യാധുനിക റഡാര്‍ സംവിധാനം സജ്ജമാക്കി കരസേന. ശത്രു സൈന്യത്തിന്റെ
നീക്കം തിരിച്ചറിഞ്ഞ് പ്രതിരോധിക്കകുയാണ് ലക്ഷ്യം.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.