• ആഗോള അയ്യപ്പ സംഗമത്തിന് പൂർണ്ണ പിന്തുണയെന്ന് എൻഎസ്എസ്. ഇടതുപക്ഷ സർക്കാർ ശബരിമല ആചാരം സംരക്ഷിക്കുമെന്ന്
എൻഎസ്എസ് വൈസ് പ്രസിഡന്റ് എൻ. സംഗീത് കുമാർ.• സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി
തുരങ്കപാത നിർമാണ പ്രവൃത്തിയിലേക്ക് കടക്കുന്നു. ഇന്ന് മുഖ്യമന്ത്രി പിണറായി
വിജയൻ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും.
• ഉന്നതവിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് നൈപുണി പരിശീലനം
നല്‍കി തൊഴില്‍ ഉറപ്പാക്കാന്‍ ലക്ഷ്യമിടുന്ന സ്‌കില്‍ കേരള ഗ്ലോബല്‍
സമ്മിറ്റ് 2025ന് തുടക്കം. കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ
ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു സമ്മിറ്റ് ഉദ്‌ഘാടനം ചെയ്തു.
• കെഎസ്‌ആർടിസിയിൽ ഓണം ബോണസായി 3000 രൂപ സെപ്‌തംബർ മൂന്നിന് വിതരണം ചെയ്യും. മുൻവർഷത്തേക്കാൾ 250 രൂപ കൂട്ടിയാണ് തുക അനുവദിക്കുന്നത്.
• ഇന്ത്യക്ക് മേല്‍ യുഎസ് ചുമത്തിയ 50% താരിഫ് പ്രാബല്യത്തിന് വന്നതിന്
പിന്നാലെ ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് നേരിട്ട് രൂപ.
ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം ഒരു ഡോളറിന് 88 രൂപ എന്ന നിലയില്‍
എത്തി.
• ഓണാഘോഷത്തിന് നിറം പകരാൻ നാടെങ്ങും കുടുംബശ്രീയുടെ പൂക്കളെത്തി. ഓണ വിപണി
ലക്ഷ്യമിട്ട് സംസ്ഥാനമൊട്ടാകെ നടപ്പാക്കുന്ന ‘നിറപ്പൊലിമ’ പദ്ധതിയുടെ
ഭാഗമായി കൃഷി ചെയ്യുന്ന ജമന്തി, മുല്ല, ചെണ്ടുമല്ലി, താമര തുടങ്ങിയ
പൂക്കളാണ് വിപണിയിലേക്കൊഴുകുന്നത്.
• കശുവണ്ടി മേഖലയിലെ തൊഴിലാളികൾ, ഫാക്ടറികളിലെ ജീവനക്കാർ എന്നിവർക്ക്
വേണ്ടിയുള്ള 2025 വർഷത്തെ ബോണസ് 20 ശതമാനമായി നിശ്ചയിച്ചു. ബോണസ്
അഡ്വാൻസായി 11,000 രൂപയും നിശ്ചയിച്ചു.