ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 04 സെപ്റ്റംബർ 2025 | #NewsHeadlines

• ഇന്ന് ഉത്രാടപ്പാച്ചില്‍. നാടും നഗരവും ആഘോഷ തിമിര്‍പ്പിലാണ്. തിരുവോണത്തിനുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ് മലയാളികൾ.

• സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറയിപ്പ്. വടക്കന്‍ മേഖലകളായ കോഴിക്കോട് കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് നിലനില്‍ക്കുന്നുണ്ട്.

• ലൈഫ്, മെഡിക്കല്‍ ഇന്‍ഷുറന്‍സുകള്‍ക്ക് ജിഎസ്ടിയില്ല, ജിഎസ്ടി നിരക്കുകൾ രണ്ട് സ്ലാബുകളായി 5%, 18% എന്നീ രണ്ട് പ്രധാന നികുതി നിരക്കുകളാണ് ഇനിമുതൽ നിലവിലുണ്ടാവുക.

• ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷമായി തുടരുന്നു. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ ശക്തമായ മഴ യമുനാ നദിയില്‍ ജലനിരപ്പ് അപകടനിലയ്ക്ക് മുകളില്‍ എത്തിച്ചു.

• മുസ്ലിം വിഭാഗത്തെ ഒഴിവാക്കി പൗരത്വ ഭേദഗതി ഇളവുമായി കേന്ദ്രസര്‍ക്കാര്‍. 2024 ഡിസംബർ 31 വരെ അയൽ രാജ്യങ്ങളിൽ നിന്നും വന്ന മുസ്ലീം ഇതര വിഭാഗങ്ങൾക്ക് പൗരത്വത്തിന് അപേക്ഷിക്കാം.

• ഉത്രാട ദിനത്തിൽ സപ്ലൈകോയിൽ പ്രത്യേക ഓഫറുണ്ടാകുമെന്ന് മന്ത്രി ജി ആർ അനിൽ. ഹാപ്പി അവേഴ്സ് എന്ന പേരിൽ നോൺ സബ്സിഡി സാധനങ്ങൾക്ക് എല്ലാ ഔട്ട്ലെറ്റുകളിലും 10% വരെ വിലകുറവ് അധികമായി ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.

• അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ 17കാരൻ പൂര്‍ണ രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കുട്ടിക്ക് നല്‍കി വന്ന ചികിത്സ നേട്ടമുണ്ടാക്കി. അമീബയും ഫംഗസും ഒരുപോലെ ബാധിച്ച രോഗിയാണ് രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ആദ്യമായാണിത്.

• രാജ്യ ചരിത്രത്തിലെ ആദ്യ വയോജന കമ്മീഷന്‍ കേരളത്തില്‍ സ്ഥാനമേറ്റു. കെ സോമപ്രസാദ് ചെയര്‍പേഴ്‌സണായ അഞ്ച് അംഗ കമ്മീഷനാണ് സ്ഥാനമേറ്റത്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0