ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 29 ആഗസ്റ്റ് 2025 | #NewsHeadlines

• സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.

• വയനാട് തുരങ്കപാതയുടെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

• മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരം റോഡ് വഴി ഭാരം കുറഞ്ഞ വാഹനങ്ങള്‍ ഒറ്റവരിയായി കടത്തിവിടാന്‍ തീരുമാനം. ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടേതാണ് തീരുമാനം.

• സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പരമാവധി ജോലി സമയം വർധിപ്പിക്കാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ. ജോലി സമയം 9 മണിക്കൂറിൽ നിന്ന് 10 മണിക്കൂറായി ഉയർത്താനാണ് നീക്കം.

• അസം സര്‍ക്കാരിന് വീണ്ടും തിരിച്ചടി. രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്ത മാധ്യമപ്രവര്‍ത്തകന്‍ അഭിസാര്‍ ശര്‍മ്മയുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു.

• നിയമസഭ പാസാക്കിയ ബില്ലുകള്‍ ആറുമാസത്തില്‍ കൂടുതല്‍ തടഞ്ഞുവെക്കുന്നത് ന്യായീകരിക്കാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഗവര്‍ണര്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ഇടയിലുള്ള സുപ്രധാന കണ്ണിയാണെന്നും ചീഫ് ജസ്റ്റിസ്.

• മഹാരാഷ്‌ട്രയിൽ അനധികൃതമായി നിർമിച്ച ബഹുനിലകെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി.

• കോക്കോണിക്സ് ലാപ്‌ടോപ്പ്‌ അടക്കമുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും സിംബാബ്‌വെയുടെ വിപണിയിൽ അവതരിപ്പിക്കാൻ സംസ്ഥാന പൊതുമേഖല സ്ഥാപനമായ കെൽട്രോൺ.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0