അശോക സ്തംഭത്തിന് പകരം 'ഹിന്ദു ദൈവം' ഇന്ത്യക്ക് പകരം 'ഭാരത്' ദേശീയ മെഡിക്കൽ കമ്മീഷൻ ലോഗോ മാറ്റിയതിൽ പ്രതിഷേധം ഉയരുന്നു, പ്രതികരിക്കാതെ ഉദ്യോഗസ്ഥർ.. #NationalMedicalCommissionLogo
കുസാറ്റ് അപകടം : മരിച്ചവരെ തിരിച്ചറിഞ്ഞു, കൂടുതൽ പേർ ഗുരുതരാവസ്ഥയിൽ.. #CUSATAccident
നിരസിക്കപ്പെടുന്ന ആരോഗ്യ ഇൻഷുറൻസ് പോളിസികൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും.. #HealthInsurance
ഫോൺ ഉപയോഗിക്കുമ്പോൾ കൊല്ലപ്പെട്ട എട്ടുവയസ്സുകാരിയുടെ മരണത്തിൽ ദുരൂഹത, ഫോറൻസിക് ഫലത്തിൽ പന്നിപ്പടക്കത്തിന്റെ അവശിഷ്ടങ്ങൾ.. #PhoneBurning
ഭക്ത ജനങ്ങളുടെ കാത്തിരിപ്പിന് വിട, മണ്ഡല മകരവിളക്ക് തീർഥാടനത്തിനായി ശബരിമല ക്ഷേത്ര നട തുറന്നു. #Sabarimala
ഇ-ഹെല്‍ത്തിൽ അവസരം; വാക്ക് ഇന്‍ ഇന്റര്‍വ്യു. #eHealth #JobVacancies
ദയക്ക് അർഹനല്ല, അഞ്ചു വയസ്സുകാരിയെ പിച്ചി ചീന്തിയ നരാധമന് തൂക്കുകയർ.. #AshfaqAlam
മൂന്ന് ദിവസം പരക്കെ മഴ, വിവിധ ജില്ലകളിൽ സുരക്ഷാ മുന്നറിയിപ്പുകൾ.. #WeatherAlert
വെടിക്കെട്ട് നിരോധനത്തിന് ഭാഗികമായ സ്റ്റേ, നിബന്ധനകളും നിയന്ത്രണങ്ങളും തുടരും.. #CourtNews
ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും - 07 നവംബർ 2023 | #News_Headlines #Short_News
• സിക്ക വൈറസിനെതിരെ പൊതു ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പനി, തലവേദന, ശരീര വേദന, ചുവന്ന പാടുകള്‍, കണ്ണ് ചുവപ്പ് എന്നീ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടേണ്ടതാണ്. രോഗലക്ഷണങ്ങളെ അവഗണിക്കാതെ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണം.
• നിയമസഭകൾ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാതെ പിടിച്ചുവയ്‌ക്കുന്ന ഗവർണർമാരുടെ നടപടിക്കെതിരെ രൂക്ഷവിമർശവുമായി സുപ്രീംകോടതി.
• ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം. പ്രൈമറി സ്‌കൂളുകൾ ഈ മാസം 10 വരെ അടച്ചിടും. വാഹനങ്ങളുടെ അമിത ഉപയോഗം കുറയ്ക്കാൻ പൊതുഗതാഗതം പ്രയോജനപ്പെടുത്തണമെന്ന അഭ്യർത്ഥനയുമായി ഡൽഹി സർക്കാർ.
• വാഹനങ്ങളുടെ ഗതാഗത നിയമലംഘനങ്ങളുടെ പിഴത്തുക പിരിച്ചെടുക്കാന്‍ നടപടി കടുപ്പിച്ച് ഗതാഗതവകുപ്പ് നിയമലംഘനങ്ങളുടെ പിഴയെല്ലാം അടച്ച വാഹനങ്ങള്‍ക്ക് മാത്രമേ പുകപരിശോധന സര്‍ട്ടിഫിക്കറ്റ് നല്‍കൂവെന്ന് തീരുമാനം.
• ആരാധനാലയങ്ങളില്‍ അസമയത്തെ വെടിക്കെട്ട് നിരോധിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കി.
സംസ്ഥാനത്ത് നാളെ (07 നവംബർ 2023) കെഎസ്‌യു പഠിപ്പ് മുടക്കും. #KSUStrike
ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും - 06 നവംബർ 2023 | #News_Headlines #Short_News
• സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ടയിലും ഇടുക്കിയിലും മലപ്പുറത്തും ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, പാലക്കാട്, എറണാകുളം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
• കളമശേരിയിൽ യഹോവയുടെ സാക്ഷികളുടെ കൺവെൻഷനിടെ നടന്ന സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഒരാൾകൂടി മരിച്ചു. ആലുവ സ്വദേശിനി മോളി ജോയി ആണ് പുലർച്ചയോടെ മരിച്ചത്.
• വായുഗുണനിലവാര സൂചിക അതീവ അപകട നിലയിലേക്ക് ഉയർന്നതോടെ ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരമായി ഡൽഹി മാറി. വായു ഗുണനിലവാര സൂചിക (എക്യുഐ) 640 എന്ന് രേഖപ്പെടുത്തിയതോടെയാണിത്.
• ആരാധനാലയങ്ങളില്‍ അസമയത്ത് വെടിക്കെട്ട് നിരോധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാരും ദേവസ്വം ബോര്‍ഡുകളും അപ്പീല്‍ നല്‍കും. അസമയമെന്നേ പറഞ്ഞിട്ടുള്ളൂ, സമയം പറഞ്ഞിട്ടില്ലെന്നും ക്ഷേത്രങ്ങളില്‍ വെടിക്കെട്ട് പൂര്‍ണമായി ഒഴിവാക്കുന്നത് വിഷമമാണെന്നും ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു.
• ഇടുക്കി ശാന്തന്‍പാറ പേത്തൊട്ടിയില്‍ ഉരുള്‍പൊട്ടല്‍. രണ്ടു വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. ആളപായമില്ല. അപകട സാധ്യത കണക്കിലെടുത്ത് പ്രദേശവാസികളെ ഇവിടെ നിന്ന് മാറ്റി പാര്‍പ്പിക്കും.
• വിവാദമായ മഹാദേവ് ബെറ്റിങ് ആപ്പിന് വിലക്കേര്‍പ്പെടുത്തി കേന്ദ്ര ഐടി മന്ത്രാലയം. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാദേവ് ആപ്പിന്റെ ഉടമകള്‍ക്കെതിരെ ഇ.ഡി അന്വേഷണം പുരോഗമിക്കുകയാണ്.
News
Newspaper
Newspaper Headlines
Short News
Latest News
Flash News
News Updates
Malayalam News
Kerala News
Current Affairs
Malayalam Current Affairs
കൊച്ചിയിൽ നാവികസേനാ ഹെലികോപ്റ്റർ തകർന്ന് വൻ അപകടം, ഒരു മരണം.. #HelicopterAccident
സംസ്ഥാനത്ത് ആരാധനാലയങ്ങളിൽ വെടിക്കെട്ട് നിരോധിച്ച് ഹൈക്കോടതി.. #CourtNews
ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ 03 നവംബർ 2023 #NewsHeadlines
• വായു മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ദില്ലിയില്‍ രണ്ടുദിവസം സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.
• അഭയാർഥി ക്യാമ്പുകളടക്കം ലക്ഷ്യമിട്ട് ഗാസയിൽ അങ്ങോളമിങ്ങോളം വ്യാഴാഴ്ചയും ഇസ്രയേൽ ആക്രമണം. മധ്യ ഗാസയിലെ ബുറൈജ് അഭയാർഥി ക്യാമ്പിലേക്ക് രണ്ടുതവണ വ്യോമാക്രമണം ഉണ്ടായി. 44 പേർ കൊല്ലപ്പെട്ടു.
• സംസ്ഥാനത്ത് വൈദ്യുതി നിരക്ക് പുതുക്കി നിശ്ചയിച്ച് റഗുലേറ്ററി കമ്മിഷൻ ഉത്തരവിറക്കി. എന്നാൽ പ്രതിമാസം 40 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് താരിഫ് വർധനവില്ല.
• രാജ്യത്ത് അതിവേഗം വളരുന്ന പത്ത് നഗരങ്ങളുടെ പട്ടികയിൽ തിരുവനന്തപുരവും കൊച്ചിയും ഇടം പിടിച്ചു. അതിവേഗം വളരുന്ന രണ്ട് നഗരങ്ങളുള്ള ഏക സംസ്ഥാനം കേരളമാണ്.