മലയാളത്തിൻ്റെ പ്രിയ കഥാകൃത്ത് എം.ടി. വാസുദേവൻ നായരുടെ സംസ്കാര ചടങ്ങുകൾ വൈകീട്ട് അഞ്ചിന് നടക്കും. എം.ടി.യെ അവസാനമായി ഒരു നോക്ക് കാണാൻ നിരവധി പ്രമുഖർ കോഴിക്കോട്ടെ വീട്ടിലെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ അന്ത്യോപചാരം അർപ്പിച്ചു. എംടിയുടെ നിര്യാണത്തെ തുടർന്ന് സംസ്ഥാനത്ത് 2 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. പത്തു മണിയോടെ അദ്ദേഹത്തിന് 91 വയസ്സായിരുന്നു. ശ്വാസതടസ്സത്തെ തുടർന്ന് 15ന് രാവിലെയാണ് എംടിയെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഹൃദയസ്തംഭനം ഉണ്ടാവുകയും ആരോഗ്യനില വഷളാവുകയും ചെയ്തു. നോവലിസ്റ്റ്, എഡിറ്റർ, തിരക്കഥാകൃത്ത്, സംവിധായകൻ. എംടി എന്ന രണ്ടക്ഷരം കൊണ്ട് സർഗ്ഗാത്മകതയുടെ വിവിധ മേഖലകളിൽ മലയാളിയെ എന്നും വിസ്മയിപ്പിച്ച പ്രതിഭയാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ. ഇന്ത്യൻ സാഹിത്യത്തിന് മഹത്തായ എഴുത്തുകാരൻ്റെ സംഭാവന നിരവധി തലമുറകളിൽ മായാത്ത മുദ്ര പതിപ്പിച്ചു. അക്ഷരങ്ങളിലൂടെയും അഭ്രപാളികളിലൂടെയും ലളിതമായ ഭാഷയിലൂടെയും പരിചിതമായ ജീവിത ചുറ്റുപാടുകളിലൂടെയും ജീവിതയാഥാർത്ഥ്യങ്ങളുടെ നേർക്കാഴ്ചയാണ് എംടി നൽകിയത്. എം.ടി.യെ അവസാനമായി ഒരു നോക്ക് കാണാൻ നിരവധി പ്രമുഖർ കോഴിക്കോട്ടെ വീട്ടിലെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ അന്ത്യോപചാരം അർപ്പിച്ചു. എംടിയുടെ നിര്യാണത്തെ തുടർന്ന് സംസ്ഥാനത്ത് 2 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. പത്തു മണിയോടെ അദ്ദേഹത്തിന് 91 വയസ്സായിരുന്നു. ശ്വാസതടസ്സത്തെ തുടർന്ന് 15ന് രാവിലെയാണ് എംടിയെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഹൃദയസ്തംഭനം ഉണ്ടാവുകയും ആരോഗ്യനില വഷളാവുകയും ചെയ്തു. നോവലിസ്റ്റ്, എഡിറ്റർ, തിരക്കഥാകൃത്ത്, സംവിധായകൻ. എംടി എന്ന രണ്ടക്ഷരം കൊണ്ട് സർഗ്ഗാത്മകതയുടെ വിവിധ മേഖലകളിൽ മലയാളിയെ എന്നും വിസ്മയിപ്പിച്ച പ്രതിഭയാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ. ഇന്ത്യൻ സാഹിത്യത്തിന് മഹത്തായ എഴുത്തുകാരൻ്റെ സംഭാവന നിരവധി തലമുറകളിൽ മായാത്ത മുദ്ര പതിപ്പിച്ചു. അക്ഷരങ്ങളിലൂടെയും അഭ്രപാളികളിലൂടെയും ലളിതമായ ഭാഷയിലൂടെയും പരിചിതമായ ജീവിത ചുറ്റുപാടുകളിലൂടെയും ജീവിതയാഥാർത്ഥ്യങ്ങളുടെ നേർക്കാഴ്ചയാണ് എംടി നൽകിയത്.
Keralam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Keralam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Keralam
Malayoram News
Sexual Assault
Sexual Crime
Veena George
ബീച്ച് ആശുപത്രിയിലെ പീഡന ശ്രമം: ഫിസിയോ തെറാപിസ്റ്റിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനം... #Veena_George
കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ രോഗിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഫിസിയോ തെറാപിസ്റ്റിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനം. ആശുപത്രിയില്‍ വച്ചുള്ള പീഡനശ്രമത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി.
കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. കേസില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഫിസിയോ തെറാപിസ്റ്റ് ഇപ്പോള്‍ ഒളിവിലാണെന്നാണ് വിവരം.
കഴിഞ്ഞ ഒരുമാസമായി 18 വയസുകാരിയായ യുവതി ഈ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്താറുണ്ട്. മറ്റൊരു ജില്ലയിലെ ആശുപത്രിയില്‍ നിന്ന് എത്തിയ ഫിസിയോ തെറാപിസ്റ്റാണ് ആരോപണവിധേയനെന്നാണ് വിവരം. ഫിസിയോ തെറാപ്പിയ്ക്കിടെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി. വെള്ളയില്‍ പൊലീസാണ് അന്വേഷണം നടത്തുന്നത്.
Flash News
Kerala
Kerala Government
Kerala News
Keralam
Keralam News
Latest News
LDF Government
Pinarayi Vijayan
ഇനി 'കേരള' അല്ല, 'കേരളം' പ്രമേയം ഐക്യകണ്ഠേന പാസാക്കി നിയമസഭ.. #Keralam
സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം 'കേരള' എന്നതിൽ നിന്ന് ' കേരളം ' എന്നാക്കി മാറ്റാനുള്ള പ്രമേയം നിയമസഭ ഐകകണ്‌ഠേന പാസാക്കി. ചട്ടം 118 പ്രകാരം ഇത് കേരളമാക്കി മാറ്റണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയം അവതരിപ്പിച്ചു. പേര് ഭേദഗതി ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നിയമസഭ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
നമ്മുടെ സംസ്ഥാനത്തിന്റെ പേര് മലയാളത്തിൽ കേരളം എന്നാണ്. 1956 നവംബർ 1 ന് ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകൃതമായി. കേരളപ്പിറവി ദിനവും നവംബർ 1 ആണ്. മലയാളം സംസാരിക്കുന്ന സമൂഹങ്ങൾക്കായി ഒരു ഐക്യകേരളം രൂപീകരിക്കണമെന്ന ആവശ്യം ദേശീയ സ്വാതന്ത്ര്യ സമരകാലം മുതൽ ശക്തമായി ഉയർന്നുവരുന്നുണ്ട്. എന്നാൽ നമ്മുടെ സംസ്ഥാനത്തിന്റെ പേര് ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ കേരളം എന്നാണ് എഴുതിയിരിക്കുന്നത്. ഭരണഘടനയുടെ ആർട്ടിക്കിൾ 3 പ്രകാരം കേരളമെന്ന പേരിൽ ഭേദഗതി വരുത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഈ അസംബ്ലി കേന്ദ്രസർക്കാരിനോട് ഏകകണ്ഠമായി അഭ്യർത്ഥിക്കുന്നു. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ പറഞ്ഞിരിക്കുന്ന എല്ലാ ഭാഷകളിലും നമ്മുടെ രാജ്യം 'കേരളം' എന്നാക്കി മാറ്റണമെന്നും ഈ സഭ അഭ്യർത്ഥിക്കുന്നു.
Chingam 1
Keralam
Malayalam
#CHINGAM_1 : ഇന്ന് മലയാളത്തിന്റെ പുതുവർഷ ദിനം, എല്ലാ മലയാളികൾക്കും കർഷക ദിനാശംസകൾ.. ചിങ്ങം 1 -നെ കുറിച്ചുള്ള കുറിപ്പ് വായിക്കാം..
ഇന്ന് മലയാളികളുടെ പുതുവര്‍ഷദിനമായ ചിങ്ങം ഒന്ന്,
വറുതിയുടെ കര്‍ക്കടകവും പെരുമഴയും പെയ്തൊഴിഞ്ഞ് ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിയ്ക്കും. കൊറോണ മഹാമാരിക്കിടയിലും പ്രതീക്ഷയോടെ പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് ഓരോ മലയാളിയും.
കാര്‍ഷിക സംസ്‌കാരത്തിന്റെയും ഓണക്കാലത്തിന്റേയും മനം കുളിർപ്പിക്കുന്ന സ്മരണകളാണ് ഓരോ ചിങ്ങമാസവും നമ്മെ ഉണര്‍ത്തുന്നത്. കൊല്ലവര്‍ഷത്തിലെ ആദ്യ മാസമാണ് ചിങ്ങം. ചിങ്ങ മാസത്തെ മലയാള ഭാഷാ മാസം എന്നും അറിയപ്പെടുന്നു. കേരളീയര്‍ക്ക് ചിങ്ങം 1 കര്‍ഷക ദിനം കൂടിയാണ്.
പോയ നാളുകളിലെല്ലാം പ്രളയം കവര്‍ന്നെടുത്തു ചിങ്ങപ്പുലരിയെ. വറുതിയൊഴിഞ്ഞ് മുളപൊട്ടുന്ന നാമ്പുകള്‍ക്ക് മേല്‍ ഇത്തവണ മഹാമാരിക്കാലത്തിന്റെ ആശങ്ക ഉണ്ടെങ്കിലും ചിങ്ങം ഒന്ന് ഓരോ കര്‍ഷകനും പ്രതീക്ഷയുടെ ദിനമാണ്.
കഴിഞ്ഞ ദിനങ്ങള്‍ പരിധികളില്ലാതെ നമ്മെ കൈകോര്‍ക്കാനും ചെറുത്തു നില്‍ക്കാനും പഠിപ്പിച്ചു. ദുരന്തങ്ങളില്‍ നിന്ന് നാം കരുത്തോടെ കരുതലോടെ മുന്നേറി. മഹാമാരിയുടെ അടച്ചിടലുകള്‍ വ്യത്യസ്തമായ നല്ലകാര്യങ്ങള്‍ നമ്മെ ചെയ്യാന്‍ പ്രേരിപ്പിച്ചു. ഒടുവില്‍ അറുതി കഴിഞ്ഞ് ആവണിയുടെ നല്ല തുടക്കത്തിന് നാടൊന്നാകെ തുടക്കം കുറിക്കുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)