ഇലക്ട്രിക്ക് വാഹനമാണോ ഉപയോഗിക്കുന്നത്? ഇനി നോ ടെൻഷൻ #electric_vehicle_charging



തിരുവനന്തപുരം: ഇലക്ട്രിക്ക് വാഹനവുമായി ദീർഘദൂരം യാത്ര ചെയ്യുന്നവർ ഇനി ടെൻഷൻ അടിക്കേണ്ട. ചാർജിങ് സ്റ്റേഷൻ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും ഇനി ഒറ്റ ക്ലിക്കിൽ നമുക്ക് ലഭിക്കും.
ഫാസ്റ്റ്‌ ചാർജിങ്‌ സ്‌റ്റേഷനുകൾ എവിടെയൊക്കെയുണ്ടെന്നും അടുത്തുള്ള ചാർജിങ്‌ സ്‌റ്റേഷന്‌ ഏതെങ്കിലും തരത്തിലുള്ള തകരാറുണ്ടോയെന്നും നമുക്ക് ആവശ്യമുള്ള തരത്തിലും ശേഷിയിലുമുള്ള മെഷീനുകൾ ഉണ്ടോയെന്നും സ്റ്റേഷനിൽ എത്തുന്നതിനുമുമ്പ്‌ അറിയാം. വൈദ്യുത വാഹന ഉപയോക്താക്കൾക്കായി നിരവധി ആധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തികൊണ്ടാണ് ഇസി ഫോർ ഇവി ( EZ4EV) എന്ന ആപ്ലിക്കേഷൻ നമുക്കരികിലേക്കെത്തുന്നത്. ഇതിന്റെ ട്രയൽ റൺ സംസ്ഥാനത്തെ 18 ചാർജിങ്‌ സ്‌റ്റേഷനുകളിൽ നടക്കുകയാണ്‌.

പബ്ലിക് വൈദ്യുത വാഹന ചാർജിങ്‌ സ്റ്റേഷനുകളിൽ വിവിധ തരത്തിലുള്ള മൊബൈൽ ആപ്ലിക്കേഷനുകളാണ് ഉപയോഗിക്കുന്നത്. ഇതിന്‌ സ്വകാര്യ ഏജൻസികൾ ഭീമമായ സർവീസ് ചാർജാണ് ഈടാക്കുന്നത്. കൂടാതെ വിവിധതരം മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതിനു ഇലക്ട്രിക്‌ കാർ ഉടമകൾക്ക് ഓരോ മൊബൈൽ ആപ്ലിക്കേഷന്റെയും വാലെറ്റിൽ തുകയും നിക്ഷേപിക്കണം. ഇതൊനൊക്കെ പരിഹാരമായാണ്‌ അനർട്ട്‌ ഇസി ഫോർ ഇവി ആപ്ലക്കേഷൻ അവതരിപ്പിച്ചത്‌.



ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0