Ration Card എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Ration Card എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

പിങ്ക് കാർഡിലേക്ക് മാറാൻ അപേക്ഷാപ്രവാഹം; അവസാന തീയ്യതി ജൂൺ 30 വരെ #Ration Card update



കോട്ടയം: മുൻഗണന റേഷൻകാർഡിലേക്ക് മാറാൻ അപേക്ഷാ പ്രവാഹം. 16 ദിവസംകൊണ്ട് 20,766 പേരാണ് അപേക്ഷിച്ചത്. ജൂൺ 30 വരെ അപേക്ഷിക്കാം. പരിശോധനയിൽ മുൻഗണന വിഭാഗത്തിനു   അർഹരാണെന്ന് കണ്ടാൽ പിങ്ക് കാർഡ് കിട്ടും.
അപേക്ഷ സ്വീകരിച്ചുകഴിഞ്ഞാൽ സൂക്ഷ്മപരിശോധന നടത്തുമെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. അരലക്ഷത്തോളം അപേക്ഷകൾ സർക്കാർ പ്രതീക്ഷിക്കുന്നു. ഓഗസ്റ്റ്‌ 31-നകം നടപടി പൂർത്തിയാക്കും. മുൻഗണനേതര വിഭാഗങ്ങളായ നീല, വെള്ള കാർഡുള്ളവരാണ്, സാമ്പത്തികമായും സാമൂഹികമായും ദുർബലവിഭാഗങ്ങൾക്ക് അവകാശപ്പെട്ട പിങ്ക് കാർഡിലേക്ക് മാറാൻ അപേക്ഷ നൽകിയവരിലേറെയും. പിഎച്ച്എച്ച് അഥവാ മുൻഗണന വിഭാഗത്തിൽ  3.62 ലക്ഷം പിങ്ക് കാർഡുകളും 1.26 കോടി അംഗങ്ങളുമുണ്ട്.

മുൻഗണനാ വിഭാഗത്തിൽ കടന്നുകൂടിയ, സാമ്പത്തികമായി മെച്ചമായ നിലയിലുള്ള 2.08 ലക്ഷം പേർ പിങ്ക് കാർഡുകളും 3168 പേർ മഞ്ഞകാർഡുകളും ഭക്ഷ്യവകുപ്പിന് മടക്കി നൽകിയിട്ടുണ്ട്. പിങ്ക് വിഭാഗത്തിലെ 2.08 ലക്ഷം പേരുടെ റേഷൻവിഹിതം ഇപ്പോഴും കിട്ടുന്നതിനാൽ പുതുതായി വരുന്നവർക്ക് വിഹിതം അനുവദിക്കാൻ പ്രയാസം വരില്ല. പുതിയ അർഹരായവർ ഈ ഒഴിവിലേക്ക് വന്നില്ലെങ്കിൽ കേന്ദ്രവിഹിതം വെട്ടിക്കുറയ്ക്കാനും സാധ്യതയുണ്ട്.

സാമ്പത്തികമായും സാമൂഹികമായും ദുർബലവിഭാഗങ്ങൾ പലതരം പിഴവുകൾകൊണ്ടാണ് മുൻഗണനേതര വിഭാഗത്തിൽപ്പെട്ടത്. മന്ത്രിമാർ വിവിധ ജില്ലകളിൽ നടത്തിയ അദാലത്തുകളിൽ ഇതു സംബന്ധിച്ച് പരാതികൾ ലഭിച്ചിരുന്നു. ദാരിദ്ര്യം ബോധ്യമാകുന്ന അപൂർവം സാഹചര്യങ്ങളിൽ, ഇത്തരം കുടുംബങ്ങളെ പിങ്ക് കാർഡിലേക്ക് മന്ത്രിയുടെ പ്രത്യേക ഉത്തരവുവഴി മാറ്റി. പിന്നീട്, പിങ്ക് കാർഡിന് അർഹരായ എല്ലാവരെയും അതിലേക്ക് എത്തിക്കാൻ പൊതുവായി അവസരം നൽകുകയായിരുന്നു.





റേഷൻ മസ്റ്ററിങ് 15ന് മുമ്പ് പൂർത്തിയാക്കണമെന്ന് മന്ത്രി ജി.ആർ. അനിൽ; ‘അരിവിഹിതം നഷ്ടമായാൽ ഒന്നും ചെയ്യാൻ കഴിയില്ല... #Kerala

 


 ഈ മാസം 15ന് മുമ്പ് കാർഡുടമകൾ റേഷൻ മസ്റ്ററിങ് പൂർത്തിയാക്കണമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. മഞ്ഞ, പിങ്ക് വിഭാഗത്തിൽപ്പെട്ട 1.54 കോടി പേരാണ് മസ്റ്ററിങ്ങിൽ പങ്കെടുക്കേണ്ടത്. ഇതുവരെ 87 ശതമാനം പേർ മസ്റ്ററിങ് പൂർത്തിയാക്കിയെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം കുടപ്പനക്കുന്നിൽ ഫ്രീമെൻസ് ക്ലബിൽ സംഘടിപ്പിച്ച മസ്റ്ററിങ് ക്യാമ്പ് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.   

ഇനിയും വലിയൊരു വിഭാഗം മസ്റ്ററിങ്ങിൽ താൽപര്യം കാണിക്കാതെ മുന്നോട്ടുപോകുകയാണ്. ഇത്തരക്കാരുടെ അരിവിഹിതം കേന്ദ്രസർക്കാർ ഒഴിവാക്കിയാൽ അവർക്ക് ഭക്ഷ്യവിഹിതം നൽകാൻ സംസ്ഥാനത്തിന് കഴിയില്ലെന്നും മന്ത്രി പറഞ്ഞു.   95,154 പേർ ഫേസ് ആപ് വഴി മസ്റ്ററിങ് നടത്തിയിട്ടുണ്ട്.
 കിടപ്പുരോഗികളായവരുടെ വീടുകളിൽപോയി മസ്റ്ററിങ് പൂർത്തിയാക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. താലൂക്ക് തലത്തിൽ നടത്തിവരുന്ന ക്യാമ്പുകളിൽ ഫേസ് ആപ്, ഐറിസ് സ്‌കാനർ മുഖേനയുള്ള അപ്‌ഡേഷൻ സൗകര്യം ലഭ്യമാണെന്നും മന്ത്രി പറഞ്ഞു.

റേഷൻ കാർഡ് മസ്റ്ററിങ് : സമയപരിധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം, ചെയ്യാൻ സാധിക്കാത്തവർക്ക് മൊബൈൽ ആപ്പും.. #RationCardMustering

സംസ്ഥാനത്ത് മഞ്ഞ, പിങ്ക് റേഷൻ കാർഡുകളുടെ മസ്റ്ററിങ് പൂർത്തിയാകാൻ ഇനി മൂന്ന് ദിവസം മാത്രം.   റേഷൻ കാർഡ് മസ്റ്ററിങ്ങിനുള്ള അവസാന തീയതി നവംബർ 30. ഇനിയും 21 ലക്ഷം പേർ മസ്റ്ററിങ് നടത്താൻ ബാക്കിയുണ്ടെന്നാണ് കണക്ക്.   മസ്റ്റർ ചെയ്യാത്ത കാർഡുകളിൽ ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും തിരിച്ചറിയാൻ ഭക്ഷ്യവകുപ്പ് പ്രത്യേക അന്വേഷണം നടത്തും.   മൊബൈൽ ആപ്പ് വഴി മസ്റ്ററിങ് ആരംഭിച്ചിട്ടും മസ്റ്ററിങ് നടത്താൻ ഒട്ടേറെ പേരെ വിട്ടതിനെ തുടർന്നാണ് പരിശോധന.

  വിരലടയാളവും കണ്ണുകളും പൊരുത്തപ്പെടാത്തവർക്കായി മെരാ കെ-വൈസി എന്ന മൊബൈൽ ആപ്പിലൂടെയാണ് മസ്റ്ററിങ് ആരംഭിച്ചിരിക്കുന്നത്.   നിലവിൽ 56,000-ത്തിലധികം ആളുകൾ ഈ ആപ്പ് ഉപയോഗിച്ച് മാസ്റ്ററിംഗ് പൂർത്തിയാക്കി.   ചിലയിടങ്ങളിൽ ആപ്പ് ഉപയോഗിച്ച് മാസ്റ്ററിങ് നടത്താൻ കഴിയില്ലെന്ന് പരാതി ഉയർന്നെങ്കിലും ആപ്പ് അവതരിപ്പിച്ചത് നേട്ടമായി കണക്കാക്കുന്നു.

ഇനി റേഷൻ കാർഡ് മസ്റ്ററിങ് മൊബൈലിലും ചെയ്യാം ; നവംബർ 11 മുതൽ മൊബൈൽ ആപ്പ് പ്രാബല്യത്തിലെത്തും... #Kerala_News

 മുൻഗണനാ റേഷൻ ഗുണഭോക്താക്കളുടെ ഇകെവൈസി അപ്ഡേഷന് ഇനി മുതൽ മൊബൈൽ ആപ്പുവഴിയും അവസരം. നവംബർ 11 മുതൽ ആപ്പ് വഴിയുള്ള മസ്റ്ററിങ് പ്രാബലത്തിൽ വരും. കേന്ദ്രസർക്കാർ നിർദേശത്തെ തുടർന്ന് മേരാ കെവൈസി എന്ന മൊബൈൽ ആപ്പ് ഹൈദരാബാദ് എൻഐസിയുടെ സഹായത്തോടെയാണ് വികസിപ്പിച്ചത്.

സംസ്ഥാനത്ത് 19,84,134 എഎവൈ കാർഡ് അംഗങ്ങളിൽ 16,75,686 പേരും (84.45 ശതമാനം) പിഎച്ച്എച്ച് വിഭാഗത്തിലുള്ള 1,33,92,566 അംഗങ്ങളിൽ 1,12,73,363 പേരും (84.18 ശതമാനം) മസ്റ്ററിങ് പൂർത്തികരിച്ചു. മസ്റ്ററിങ് 30 വരെ തുടരും.

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടാൻ സാധ്യത... #Kerala_News


തിരുവനന്തപുരം: അന്ത്യോദയ അന്നയോജന (മഞ്ഞ), മുന്‍ഗണന (പിങ്ക്) റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം കൂടി നീട്ടാൻ സാധ്യത.
അനുവദിച്ച സമയം അവസാനിച്ച സാഹചര്യത്തില്‍ റേഷന്‍ മസ്റ്ററിങ് ഒരുമാസത്തേക്ക് കൂടി നീട്ടണമെന്ന കുറുക്കോളി മൊയ്തീന്‍ എം.എല്‍.എയുടെ ആവശ്യം ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അംഗീകരിക്കാൻ സാധ്യത. 

കിടപ്പു രോഗികള്‍ക്കും അഞ്ചു വയസിന് താഴെയുള്ള റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കപ്പെട്ടവര്‍ക്കും മസ്റ്ററിങ് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനാലാണ് എം.എല്‍.എ ആവശ്യം ഉന്നയിച്ചത്. 

കിടപ്പ് രോഗികള്‍ക്ക് വീടുകളില്‍ ചെന്നാല്‍ മാത്രമേ മസ്റ്ററിങ് നടത്താന്‍ സാധിക്കുകയുള്ളൂ. അത് പൂര്‍ത്തിയാക്കാത്ത ഇടങ്ങളില്‍ അതിനുള്ള സംവിധാനം ഉണ്ടാക്കണം. അഞ്ചു വയസ്സിന് താഴെ പ്രായമുണ്ടായിരുന്നപ്പോള്‍ പേര് ചേര്‍ക്കപ്പെട്ട കുട്ടികളുടെ വിരലടയാളം പ്രായം കൂടിയപ്പോള്‍ വ്യത്യാസം കാണിക്കുന്നതിനാല്‍ മസ്റ്ററിങ് നടത്താന്‍ സാധിക്കുന്നില്ല. ഇവ ചൂണ്ടിക്കാട്ടിയാണ് റേഷന്‍ മസ്റ്ററിങ്ങിനുള്ള സമയപരിധി ദീര്‍ഘിപ്പിക്കണമെന്ന് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ നിവേദനം നല്‍കിയത്. 

അന്ത്യോദയ അന്നയോജന(മഞ്ഞ), മുന്‍ഗണന (പിങ്ക്) റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഇന്ന് അവസാനിക്കാനിരിക്കെ ഇതുവരെ പൂര്‍ത്തിയായത് 60 ശതമാനം മാത്രമായിരുന്നു. ഉപഭോക്താക്കളില്‍ 40 ശതമാനം പേര്‍ക്കും മസ്റ്ററിങ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ തന്നെ മസ്റ്ററിങ് നീട്ടണമെന്ന് ആവശ്യം ഉയർന്നത്
ആധാര്‍ പുതുക്കാത്തവര്‍ക്കും റേഷന്‍ കാര്‍ഡിലെയും ആധാര്‍ കാര്‍ഡിലെയും പേരുകളില്‍ പൊരുത്തക്കേടുകള്‍ ഉള്ളവര്‍ക്കും മസ്റ്ററിങ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇനിയും നിരവധി പേര്‍ മസ്റ്ററിങ് ചെയ്യാനുണ്ട്. പലയിടങ്ങളിലും ആളുകള്‍ എത്താത്തതും ചിലയിടങ്ങളില്‍ ഇ പോസ് മെഷീന്‍ പണിമുടക്കുന്നതുമാണ് മസ്റ്ററിങ് ഇഴയാന്‍ ഇടയാക്കുന്നത്. 

പത്ത് വയസിനു താഴെയുള്ള കുട്ടികള്‍, കൈവിരലിന്റെ തൊലിപ്പുറത്ത് അസുഖം ബാധിച്ചവര്‍, കൈവിരല്‍ പതിയാത്ത മുതിര്‍ന്ന അംഗങ്ങള്‍, സിമന്റ് കെമിക്കല്‍ കശുവണ്ടി ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍, മാനസിക വിഭ്രാന്തിയുള്ളവര്‍, കിടപ്പുരോഗികള്‍, ഭിന്ന ശേഷിക്കാർ എന്നിവരുടെ ഇപോസ് യന്ത്രത്തിലൂടെയുള്ള ബയോമെട്രിക് സംവിധാനം പരാജയപ്പെടുന്നുണ്ട്. അതിനാല്‍ തന്നെ ഇത്തരം അംഗങ്ങളുള്ള കാര്‍ഡുടമകളുടെ റേഷന്‍ വിഹിതം അടുത്ത മാസം മുതല്‍ കുറയുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. മസ്റ്ററിങ് പരാജയപ്പെടുന്നവർക്ക് ക്ഷേമപെൻഷനിൽ ഉള്ളത് പോലെ ബദൽ സംവിധാനം ഉണ്ടോയെന്ന് പല റേഷൻ ഷാപ്പ് ഉടമകൾക്കും അറിയില്ല. 

മഞ്ഞ, പിങ്ക് റേഷൻ കാർഡ് മസ്റ്ററിംഗ്: സമയപരിധി എട്ടിന് അവസാനിക്കും... #Kerala

കണ്ണൂർ: മുൻഗണനാ വിഭാഗത്തിലുളള എ.എ.വൈ (മഞ്ഞ), പി.എച്ച്.എച്ച് (പിങ്ക്) റേഷൻ കാർഡിലുൾപ്പെട്ട ഓരോ അംഗങ്ങളും റേഷൻകാർഡും, ആധാർ കാർഡും സഹിതം റേഷൻ കടയിൽ നേരിട്ടെത്തി ഇകെവൈസി അപ്‌ഡേഷൻ (മസ്റ്ററിംഗ്) ചെയ്യുന്നതിനുളള സമയപരിധി ഒക്‌ടോബർ എട്ടിന് അവസാനിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. മുൻഗണനാ വിഭാഗത്തിലുളള റേഷൻ കാർഡിൽ ഉൾപ്പെട്ട ഓരോ അംഗങ്ങളും എത്രയും പെട്ടെന്ന് മസ്റ്ററിംഗ് നടത്തേണ്ടതാണ്. 

ജനങ്ങളുടെ സൗകര്യാർത്ഥം മസ്റ്ററിംഗ് ചെയ്യുന്നതിന് ഒക്‌ടോബർ ആറ് ഞായറാഴ്ച കണ്ണൂർ ജില്ലയിലെ റേഷൻ കടകൾ തുറന്നുപ്രവർത്തിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. മസ്റ്ററിംഗ് ഒക്‌ടോബർ എട്ടിനകം ചെയ്യാത്തവർക്ക് ഇനിയൊരു അവസരം ലഭിക്കുന്നതല്ലെന്നും അവരുടെ റേഷൻ വിഹിതം നഷ്ടപ്പെടുന്നതിനുളള സാഹചര്യമുണ്ടാകുമെന്നും അറിയിച്ചു. 

കിടപ്പ് രോഗികൾ, ശാരീരികവും മാനസികവുമായി വെല്ലുവിളി നേരിടുന്നവർ എന്നിവരുടെ പേര് വിവരങ്ങൾ റേഷൻ കടയുടമയെ അടിയന്തിരമായി അറിയിച്ചാൽ വീട്ടിലെത്തി മസ്റ്ററിംഗ് ചെയ്യും. സംസ്ഥാനത്തിന് പുറത്തുളളവർ അതാത് സംസഥാനത്തെ റേഷൻ കടകളിൽ ആധാർ കാർഡും റേഷൻ കാർഡിന്റെ പകർപ്പും ഹാജരാക്കി മസ്റ്ററിംഗ് ചെയ്യണം.

രാജ്യത്ത് എവിടെയും ഒരു റേഷൻ കാർഡ്.. പദ്ധതിയുമായി സർക്കാർ. #OneNationOneRationCard

ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതിയുമായി സർക്കാർ.  പദ്ധതിയുടെ ഭാഗമായി അതിഥി തൊഴിലാളികൾക്ക് സൗജന്യ റേഷൻ നൽകും.  ഉടുമ്പൻചോല താലൂക്കിലാണ് പദ്ധതി ആരംഭിച്ചത്.
  ഉടുമ്പൻചോല താലൂക്കിലെ കുമ്പപ്പാറയിലാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ റേഷൻ റൈറ്റ് കാർഡ് പദ്ധതിക്ക് തുടക്കമായത്.  സംസ്ഥാന പൊതുവിതരണ വകുപ്പാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.  രാജ്യത്തെ ഏത് സംസ്ഥാനത്തും റേഷൻ കാർഡിൽ അംഗങ്ങളായ തൊഴിലാളികൾക്ക് റൈറ്റ് കാർഡ് പദ്ധതിയിലൂടെ ഭക്ഷ്യ ഉൽപന്നങ്ങൾ ലഭിക്കും.  ഒരു തൊഴിലാളിക്ക് അഞ്ച് കിലോ ഭക്ഷ്യധാന്യം ലഭിക്കും.  ഹിന്ദി, തമിഴ്, കന്നഡ, അസമീസ്, ബംഗാളി, ഒഡിയ ഭാഷകളിലാണ് റേഷൻ റൈറ്റ് കാർഡ് തയ്യാറാക്കിയിരിക്കുന്നത്.  റൈറ്റ് കാർഡ് തൊഴിലാളികൾക്ക് സംസ്ഥാനത്തെ റേഷൻ കടകളിൽ നിന്ന് മാസത്തിലൊരിക്കൽ സൗജന്യ ഭക്ഷണ റേഷൻ ലഭിക്കും

  അതിഥി തൊഴിലാളികൾ കൂടുതലുള്ള തോട്ടം മേഖലകളിലാണ് പദ്ധതികളുടെ നടത്തിപ്പും റൈറ്റ് കാർഡുകളുടെ വിതരണവും തുടക്കത്തിൽ കേന്ദ്രീകരിച്ചിരിക്കുന്നത്.  ഇതിന്റെ ഭാഗമായി രാജകുമാരി ഗ്രാമപ്പഞ്ചായത്തിലെ കുംഭപ്പാറ മേഖലയിലെ അതിഥി തൊഴിലാളികൾക്ക് റൈറ്റ് കാർഡ് വിതരണം ചെയ്തു.  കാർഡ് ലഭിച്ച തൊഴിലാളികൾക്ക് ഈ മാസം മുതൽ റേഷൻ ലഭിക്കും.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0