ഇംഗ്ലണ്ട് താരത്തിനെതിരെ പരാതി നൽകി റിഷഭ് പന്ത് #INDIA_ENGLAND


എഡ്ജ്ബാസ്റ്റൺ ക്രിക്കറ്റ് സ്റ്റേഡിയം ഇന്നലെ ചില നാടകീയ രംഗങ്ങൾക്ക് വേദിയായി. ക്രീസിൽ ഓരോ പന്തിനും ശേഷവും തയ്യാറെടുക്കാൻ ഏറെ സമയമെടുക്കുന്ന ഹാരി ബ്രൂക്കിനെതിരെ ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് പരാതി നൽകി. കളിയിൽ സമയം കളയാനാണ് ഇങ്ങനെ ഒരു നീക്കം എന്നാണ് പന്തിന്റെ ആരോപണം.

ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ആതിഥേയര്‍ക്ക് 77 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായിക്കഴിഞ്ഞു. 30 റൺസുമായി ഹാരി ബ്രൂക്കും 18 റൺസുമായി ജോ റൂട്ടുമാണ് ക്രീസിൽ കളിക്കുന്നത്. ഇതിനിടെയാണ് ബ്രുക് ഇങ്ങനെ ഒരു നീക്കം നടത്തിയത്.
 ഇത് മനസിലാക്കിയ പന്തും ക്യാപ്റ്റൻ ഗില്ലും അമ്പയർക്ക് പരാതി നൽകുകയായിരുന്നു.

'അമ്പയർ എന്താണ് ഇയാൾ കാണിക്കുന്നത്? ഓരോ പന്തിനും ശേഷവും തയ്യാറെടുക്കാൻ എത്ര സമയമെടുക്കും. ബൗളർ തയ്യാറാണ്..' പന്ത് അമ്പയറോട് പറഞ്ഞു. ബ്രൂക്കിന്റെ പെരുമാറ്റം ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെയും ചൊടിപ്പിച്ചു. ഗിൽ ഇത് അമ്പയറോട് സൂചിപ്പിക്കുന്നത് കാണാൻ കഴിഞ്ഞു. 19-ാം ഓവറിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്

 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0