നാവികസേനയുടെ ചേതക് ഹെലികോപ്റ്റർ തകർന്ന് ഒരു സേന ഉദ്യോഗസ്ഥൻ മരിച്ചു. റൺവേയിലുണ്ടായിരുന്ന നാവികസേനാ ഉദ്യോഗസ്ഥൻ ഹെലികോപ്റ്ററിന്റെ റോട്ടർ ബ്ലേഡുകളിൽ തട്ടിയാണ് അപകടം സംഭവിച്ചത് എന്ന് റിപ്പോർട്ടുകൾ ഉണ്ട്.
സൗത്ത് നേവൽ കമാൻഡ് ആസ്ഥാനത്തെ ഐഎൻഎസ് ഗരുഡ റൺവേയിലാണ് അപകടമുണ്ടായത്. അപകടത്തിൽ ഹെലികോപ്റ്ററിന്റെ പൈലറ്റടക്കം രണ്ട് പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക റിപ്പോർട്ട്. ഇരുവരും നാവിക ആസ്ഥാനത്തെ സഞ്ജീവനി ആശുപത്രിയിൽ ചികിത്സയിലാണ്.
ശനിയാഴ്ച ഉച്ചയ്ക്ക് 2.30ഓടെ പതിവ് പരിശീലനത്തിനിടെയാണ് ഹെലികോപ്റ്റർ തകർന്നത്.
അപകടത്തെ തുടർന്ന് കൊച്ചി ഹാർബർ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
കൂടുതൽ വിശദാംശങ്ങൾ സേന ഉടൻ പുറത്ത് വിടുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.