eHealth Project എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
eHealth Project എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

സ്മാര്‍ട്ടായി പരിയാരം മെഡിക്കല്‍ കോളേജ് ; ഇനി ടോക്കണ്‍ ബുക്കിംഗ് വീട്ടില്‍ നിന്നും ചെയ്യാനാകുന്നതുള്‍പ്പടെ സൗകര്യങ്ങളോടെ ഇ-ഹെൽത്ത് പദ്ധതി ആരംഭിച്ചു. #eHealth



പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിക്ക് തിങ്കളാഴ്ച തുടക്കമായി.

വ്യക്തിയുടെ എല്ലാ ആരോഗ്യ വിവരങ്ങളും ഡിജിറ്റൽ സാങ്കേതിക വിദ്യയിലൂടെ ഏത് ഇ-ഹെൽത്ത് അധിഷ്ഠിത ആശുപത്രികളിൽ ലഭിക്കുമെന്നതിനാൽ ചികിത്സക്ക് വേഗം കൂട്ടാൻ ഇതുവഴി സാധിക്കും.

ഏതെങ്കിലും സർക്കാർ ആശുപത്രിയിൽ നിന്ന്‌ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലേക്ക് തുടർ ചികിത്സക്ക് രോഗി റഫർ ചെയ്യപ്പെടുമ്പോൾ ആദ്യ ആശുപത്രിയിൽ നിന്ന്‌ ചെയ്ത ലാബ്‌ പരിശോധന റിപ്പോർട്ട് ഉൾപ്പടെ റഫർ ചെയ്യപ്പെട്ട ആശുപത്രിയിലും ലഭിക്കും.

ഇത് സമയ സാമ്പത്തിക നഷ്ടം ഒഴിവാക്കി രോഗിക്ക് ചികിത്സ വളരെ വേഗം കിട്ടാൻ വഴിയൊരുക്കും. ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി യു എച്ച് ഐ ഡി എടുക്കണം. ആധാർ കാർഡും ആധാർ ബന്ധിപ്പിച്ച മൊബൈൽ ഫോണുമായി വന്നാൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരുക്കിയ പ്രത്യേക ഇ-ഹെൽത്ത് കൗണ്ടറിൽ നിന്നും സേവനം ലഭ്യമാണ്.

ehealth.kerala.gov.in/portal/uhid-reg ഓൺലൈൻ ലിങ്ക് വഴി സ്വന്തമായി രജിസ്റ്റർ ചെയ്യാനും സാധിക്കും. യു എച്ച് ഐ ഡിയുമായി ബന്ധപ്പെടുത്തി മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്താൽ മൊബൈൽ ഫോൺ ഉപയോഗിച്ച് ടോക്കൺ എടുക്കുന്നതിനും ലാബ് റിസൽട്ട് ഉൾപ്പടെയുള്ള പരിശോധനാഫലങ്ങൾ അപ്പപ്പോൾ അറിയാനും കഴിയും.

യു എച്ച് ഐ ഡി ലഭിച്ചവർക്ക് ഇന്റർനെറ്റ് വഴി വീട്ടിലിരുന്നും ടോക്കൺ ബുക്ക് ചെയ്യാം. യു എച്ച് ഐ ഡി ലഭിക്കാൻ ആസ്പത്രിയിൽ പ്രത്യേക സേവനം ഒരുക്കിയതായി മെഡിക്കൽ കോളേജ് ആസ്പത്രി സൂപ്രണ്ട് ഡോ. കെ സുദീപ് അറിയിച്ചു.

ഇ-ഹെല്‍ത്തിൽ അവസരം; വാക്ക് ഇന്‍ ഇന്റര്‍വ്യു. #eHealth #JobVacancies

കാസറഗോഡ് ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ ഹെല്‍ത്ത് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ട്രെയിനികളെ തെരഞ്ഞെടുക്കുന്നു.
ഇലകട്രോണിക്സ് / കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്ലോമ, ഹാർഡ്‌വെയർ & നെറ്റ്‌വർക്കിൽ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം, ഹോസ്പിറ്റല്‍ മാനേജ്മെന്റ് സോഫ്‌റ്റ്‌വെയർ & ഇംപ്ലിമെന്റേഷനില്‍ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത.

താല്‍പര്യമുള്ളവര്‍ നവംബര്‍ 25 രാവിലെ 10 മണിക്ക് ജില്ലാ മെഡിക്കൽ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കണം.

ഫോണ്‍: 9745799948
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0