ERNAKULAM NEWS എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ERNAKULAM NEWS എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

മനസാക്ഷിയെ നടുക്കുന്ന ക്രൂരത ; സ്വന്തം മകനേയും നായ്ക്കളെയും വാടക വീട്ടില്‍ ഉപേക്ഷിച്ച് യുവാവ് നാടുവിട്ടു, രക്ഷകരായി പോലീസ്. #Crime_Updates


എറണാകുളം : കൊച്ചുകുട്ടിയായ മകനെയും 26 നായ്‌ക്കളെയും വാടക വീട്ടില്‍ ഉപേക്ഷിച്ച് യുവാവ് നാടുവിട്ടു. വിദേശത്തു ജോലി ചെയ്യുന്ന അമ്മ പൊലീസിന്റെ സഹായം തേടി മകനെ മാതാപിതാക്കളുടെ പക്കലേൽപിച്ചു. എറണാകുളം തൃപ്പൂണിത്തുറയിലാണ് സംഭവം. നാലാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെയാണ് പൊലീസെത്തി രക്ഷിച്ചത്. ഞായറാഴ്ചയാണ് നായ്ക്കള്‍ക്കൊപ്പം കുട്ടിയെ ഉപേക്ഷിച്ച് യുവാവ് നാടുവിട്ടത്. 30,000 രൂപ മുതൽ 50,000 രൂപ വരെ വിലവരുന്ന നായ്ക്കളെയാണ് യുവാവ് ഉപേക്ഷിച്ചത്.

3 ദിവസമായി ഭക്ഷണവും വെള്ളവും കിട്ടാതെ വലഞ്ഞ നായ്ക്കളെ സൊസൈറ്റി ഫോർ ദ് പ്രിവൻഷൻ ഓഫ് ക്രുവെൽറ്റി ടു അനിമൽസ് പ്രവർത്തകരും ഏറ്റെടുത്തു. 3 മാസം മുൻപാണു സുധീഷ് എസ് കുമാർ എന്നയാൾ എരൂർ അയ്യംപിള്ളിച്ചിറ റോഡിൽ നാലാം ക്ലാസുകാരനായ മകനുമായി വീടു വാടകയ്ക്ക് എടുത്തത്. മുന്തിയ ഇനം നായ്ക്കളെയും വീട്ടിലേക്കു കൊണ്ടുവന്നിരുന്നു. നായ്ക്കളുടെ ശല്യത്തെക്കുറിച്ചു സമീപവാസികളുടെ പരാതിയിൽ നഗരസഭ നോട്ടിസ് നൽകി.

50 ലക്ഷം രൂപയുടെ ഹെറോയിൻ വേട്ട; അസം സ്വദേശി അറസ്റ്റിൽ #operation_D_Hunt


കൊച്ചി: ആലുവയിൽ 50 ലക്ഷം രൂപയുടെ ഹെറോയിനുമായി ആസാം സ്വദേശി പിടിയിൽ. ആലുവ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് ഹുസൈൻ സഹീറുൽ ഇസ്ലാമിൽ നിന്നാണ്   158 ഗ്രാം ഹെറോയിൻ കണ്ടെടുത്തത്.  

അതേസമയം, ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി ശനിയാഴ്ച സംസ്ഥാനത്തുടനീളം നടത്തിയ പ്രത്യേക പരിശോധനയിൽ 106 പേരെ അറസ്റ്റ് ചെയ്തു. 107 കേസുകൾ രജിസ്റ്റർ ചെയ്തു. മയക്കുമരുന്ന് വിൽപ്പന നടത്തിയതായി സംശയിക്കുന്ന 1781 പേരെ തിരഞ്ഞു. 607.82 ഗ്രാം എംഡിഎംഎ, 21.91892 കിലോഗ്രാം കഞ്ചാവ്, 62 കഞ്ചാവ് ബീഡി എന്നിവ പരിശോധനയിൽ പിടിച്ചെടുത്തു.


കോതമംഗലത്ത് യുവാവിനെ വിഷം കൊടുത്തുകൊന്നു: യുവതി കസ്റ്റഡിയില്‍ #latest_news

എറണാകുളം: കോതമംഗലത്തെ അൻസിലിന്റെ മരണം കൊലപാതകമാണെന്ന വാദം ശക്തമാക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ആശുപത്രിയിലേക്ക് പോകുംവഴി ബന്ധുവിനോടാണ് അൻസിൽ അവസാനമായി സംസാരിച്ചത്.

ഈ സംസാരത്തിലാണ് അവൾ എന്നെ ചതിച്ചു എന്ന് അൻസിൽ പറഞ്ഞത്. തുടർന്നാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ബന്ധു പരാതി നൽകിയതും, പൊലീസ് കേസെടുത്തതും. നിലവിൽ പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന യുവതിയും തമ്മിൽ ഏറെനാളായി ബന്ധമുണ്ട്. വിവാഹിതനാണ് അൻസിൽ.

ചൊവ്വാഴ്ച രാത്രി അൻസിൽ വീട്ടിലെത്തി ബഹളം വച്ചുവെന്നാണ് യുവതി പൊലീസിന് നൽകിയ മൊഴി. വിവരം യുവതി അൻസിലിന്റെ ഭാര്യയെ അറിയിച്ചു. എന്നാൽ പിന്നീട് പ്രശ്നങ്ങൾ പറഞ്ഞു തീർത്തെന്നും യുവതി പറയുന്നു.

ബുധനാഴ്ച പുലർച്ചെയാണ് അൻസിൽ അവശനിലയിലാണെന്ന വിവരം ബന്ധുവിനെ അറിയിക്കുന്നത്. തുടർന്ന് യുവതിയുടെ വീട്ടിലെത്തിയ ബന്ധു അൻസിലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിലേക്കുള്ള വഴിയിലാണ് അവൾ എന്നെ ചതിച്ചുവെന്ന് അൻസിൽ പറയുന്നത്. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ, പൊലീസ് വധശ്രമത്തിന് കേസെടുത്തു.

ഇന്നലെയാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് അൻസിലിന്റെ മരണം. തുടർന്ന് യുവതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അൻസിലിനെ ഒഴിവാക്കാൻ ആയിരുന്നു യുവതിയുടെ ശ്രമമെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം.

 സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ വിഷം ഉള്ളിൽ ചെന്നാണോ മരിച്ചത് എന്ന കാര്യം സ്ഥിരീകരിക്കാനാകൂ. യുവതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്

സർവീസ് ലിഫ്റ്റിനുള്ളിൽ തല കുടുങ്ങി അപകടം: സുരക്ഷാ ജീവനക്കാരന് ദാരുണാന്ത്യം #lift_accident




കൊച്ചി : സർവീസ് ലിഫ്റ്റിനുള്ളിൽ തല കുടുങ്ങി സുരക്ഷാ ജീവനക്കാരന് ദാരുണാന്ത്യം. എറണാകുളം പ്രൊവിഡൻസ്‌ റോഡിൽ പ്രവർത്തിക്കുന്ന വളവി ആൻഡ്‌ കമ്പനി സുരക്ഷാ ജീവനക്കാരൻ കൊല്ലം പടപ്പക്കര സിൽവ ഹൗസിൽ ബിജു അലോഷ്യസാണ്‌ (47) മരിച്ചത്. 


പ്രിന്റിങ്‌ സാമഗ്രികൾ താഴത്തെ നിലയിൽനിന്ന് ഒന്നാംനിലയിലേക്ക് ലിഫ്റ്റ്‌ വഴി എത്തിക്കുന്നതിനിടെയായിരുന്നു അപകടം. ഒന്നാംനിലയിൽ സാധനങ്ങൾ ഇറക്കുന്നതിനിടെ ഒരു പാക്കറ്റ് ലിഫ്‌റ്റിനുള്ളിലേക്ക് വീണു. ഇത് എടുക്കാൻ തല ഇട്ടപ്പോൾ കേബിൾ പൊട്ടി ലിഫ്‌റ്റ്‌ വീഴുകയായിരുന്നുവെന്ന്‌ ക്ലബ്‌ റോഡ്‌ -അഗ്നിരക്ഷാസേന പറഞ്ഞു.


ലിഫ്‌റ്റിന്റെ മുകൾഭാഗം കഴുത്തിൽ പതിച്ചു. തല ലിഫ്‌റ്റിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു. സെൻട്രൽ പൊലീസും ക്ലബ് റോഡ്‌ അഗ്നിരക്ഷാസേനയുംചേർന്ന്‌ ലിഫ്‌റ്റിന്റെ മുകൾഭാഗം ഉയർത്തി ബിജുവിനെ പുറത്തെടുത്ത്‌ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അസ്വാഭാവിക മരണത്തിന്‌ കേസെടുത്തു. സംസ്കാരം വെള്ളി പകൽ 10ന് പടപ്പക്കര സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: അനുമോൾ, ആന്റണി.


പെരിയ ഇരട്ടക്കൊല കേസ് വിധി : 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം. #CourtNews


എറണാകുളം : കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിൽ ശിക്ഷ വിധിച്ചു. കേസിൽ പത്ത് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ഒന്ന് മുതൽ എട്ട് വരെ പ്രതികൾക്കും 10, 15 പ്രതികൾക്കുമാണ്ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഒരു ലക്ഷം രൂപ പിഴയും ചുമത്തി. 

എറണാകുളം സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. മുൻ എംഎൽഎയും സിപിഎം നേതാവുമായി കെ വി കുഞ്ഞിരാമന് അഞ്ച് വർഷം തടവും വിധിച്ചു. 

ശിക്ഷയിൽ പരമാവധി ഇളവ് നൽകണമെന്ന് കോടതിയിൽ പ്രതിഭാഗം വാദിച്ചു. കുറ്റകൃത്യം അപൂർവ്വങ്ങളിൽ അപൂർവ്വമല്ലെന്നുംപ്രതിഭാഗം വ്യക്തമാക്കി. പ്രതികൾ സ്ഥിരം കുറ്റവാളികൾ അല്ല. മാനസാന്തരത്തിന്സാധ്യതയുണ്ട്. പല സാക്ഷി മൊഴികളിലും വൈരുധ്യമുണ്ട് എന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. 

കേസിൽ ഉദുമ മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ, സിപിഎം ഉദുമ മുൻ ഏരിയ സെക്രട്ടറി കെ മണികണ്ഠൻ അടക്കം 14 പേർ കുറ്റക്കാരാണെന്ന് എറണാകുളത്തെ പ്രത്യേക സിബിഐ കോടതി കണ്ടെത്തിയിരുന്നു. 

ഒന്നാം പ്രതിയായ സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗം എ പീതാംബരൻ ഉൾപ്പടെ എട്ട് പ്രതികൾക്കെതിരെ കൊലക്കുറ്റമാണ് തെളിഞ്ഞത്. ടി രഞ്ജിത്ത്, എ സുരേന്ദ്രൻ എന്നിവർ തെളിവ് നശിപ്പിച്ചതായും പ്രതികളെ സംരക്ഷിച്ചതായും കണ്ടെത്തി. രണ്ടാം പ്രതിയെ പൊലീസ്‌ കസ്റ്റഡിയിൽ നിന്ന് കടത്തിക്കൊണ്ട് പോയെന്ന കുറ്റമാണ് മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ ഉൾപ്പടെ നാല് പേർക്കെതിരെ ചുമത്തിയത്.  ആറു വർഷം നീണ്ട നിയമപോരാട്ടത്തിനും 20 മാസത്തോളം നീണ്ട വിചാരണയ്ക്കും ശേഷമാണ് വിധി പ്രഖ്യാപിച്ചത്. 24 പ്രതികളിൽ 10 പേരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. 

2019 ഫെബ്രുവരി 17 നായിരുന്നു കേരളത്തെ നടുക്കിയ ഇരട്ടക്കൊലപാതകം കാസർകോട് പെരിയയിൽ നടന്നത്. രാത്രി ഏഴരയോടെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാലിനെയും കൃപേഷിനെയും കല്യോട്ട് കൂരാങ്കര റോഡിൽ തടഞ്ഞുനിർത്തി പ്രതികൾ ക്രൂരമായി ആക്രമിക്കുകയായിരുന്നു.

വെട്ടേറ്റ കൃപേഷ് സംഭവസ്ഥലത്തും ശരത്ത് ലാൽ മംഗളൂരുവിലെ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരണപ്പെട്ടു. കൊല്ലപ്പെടുമ്പോൾ ശരതിന് ഇരുപത്തിമൂന്നും കൃപേഷിന് പത്തൊമ്പതുമായിരുന്നു പ്രായം. 

ദാരുണം...! കോളേജ് ബസ് മറിഞ്ഞ് വിദ്യാർത്ഥികള്‍ക്ക് പരിക്ക്... #Accident_News

 

 കൊച്ചിയിൽ കോളേജ് വിദ്യാർത്ഥികളുമായി പോയ ബസ് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്കേറ്റു. ദേശീയ പാതയിൽ എറണാകുളം ചക്കരപറമ്പിലാണ് അപകടം. തമിഴ്‌നാട്ടിൽ നിന്നുള്ള വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്. കോയമ്പത്തൂരിൽ നിന്ന് വർക്കലയിലേക്ക് പോവുകയായിരുന്ന ബസാണ് മറിഞ്ഞത്. അപകടസമയത്ത് മുപ്പതോളം പേർ ബസിലുണ്ടായിരുന്നു. പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

FLASH NEWS : കൊച്ചിയിൽ ടാങ്കർ ലോറി മറിഞ്ഞ് അപകടം.. #GasTankerAccident

കൊച്ചി : കളമശേരിയിൽ ടാങ്കർ ലോറി മറിഞ്ഞു.  ടാങ്കറിൽ പ്രൊപ്പെയ്ൻ ഇന്ധനം നിറച്ചിരുന്നു. പ്രാഥമിക പരിശോധനയിൽ ചോർച്ചയില്ലെന്ന് അധികൃതർ അറിയിച്ചു.  ടി വി എസ് ജംക് ഷനു സമീപം ടാങ്കർ മറിഞ്ഞു.  അഗ്നിശമന സേന സ്ഥലത്തെത്തി മുൻകരുതൽ നടപടികൾ സ്വീകരിച്ചു.  പോലീസും സ്ഥലത്തെത്തി. കൂടുതൽ വിവരങ്ങൾ ലഭ്യമാണ് വരുന്നു.

ദാരുണം;ആംബുലൻസ് താഴ്ചയിലേക്ക് മറിഞ്ഞ് രോഗി മരിച്ചു... #Accident_News

 

എറണാകുളം മുളക്കുളത്ത് ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. പോത്താനിക്കാട് സ്വദേശി ബിൻസൺ (37) ആണ് മരിച്ചത്. രോഗിയുമായി ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് ദാരുണമായ അപകടം. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി മരിച്ചു.

ആംബുലൻസ് റോഡിൽ നിന്ന് തെറിച്ചു വീണു. അപകടത്തിൽ വാഹനം പൂർണമായും തകർന്നു. രോഗിയെ കൂടാതെ ഡ്രൈവർ ഉൾപ്പെടെ നാല് പേരാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്. ഇവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ  രാത്രിയാണ് അപകടം.

വിനോദയാത്രപോയ ബസ്‌ അപകടത്തില്‍പെട്ടു; അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പരിക്ക്... #Accident_News

 


എറണാകുളം ഞാറക്കൽ സർക്കാർ ഹൈസ്‌കൂളിൽ വിനോദയാത്ര പോയ ബസാണ് അപകടത്തിൽപ്പെട്ടത്. കൊടേക്കനാലിലേക്കുള്ള യാത്രയ്ക്കിടെയാണ് ബസ് അപകടത്തിൽപ്പെട്ടത്. ആറ് വിദ്യാർത്ഥികൾക്കും ഒരു അധ്യാപകനും ബസ് ജീവനക്കാരനും പരിക്കേറ്റു.

രാവിലെ ആറ് മണിയോടെയാണ് അപകടം. ഞാറക്കൽ ഗവൺമെൻ്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികൾക്കാണ് അപകടമുണ്ടായത്. പുലർച്ചെ ചെറായിയിലെ വൈദ്യുത തൂണിൽ ഇടിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. ആർക്കും കാര്യമായ പരിക്കില്ല.

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി എംപോക്സ്; എറണാകുളം സ്വദേശി ചികിത്സയില്‍... #MPOX

 


സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി എംപോക്‌സ് സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. സംസ്ഥാനത്ത് ഈ മാസം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ എം പോക്‌സ് കേസാണിത്.

രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതോടെയാണ് യുവാവ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. അവിടെ നടത്തിയ പരിശോധനയിലാണ് എം പോക്‌സെന്ന് കണ്ടെത്തിയത്. യുവാവിന് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു.

മലപ്പുറത്താണ് ഇതിനുമുന്‍പ് എംപോക്‌സ് സ്ഥിരീകരിച്ചത്. മലപ്പുറത്ത് സ്ഥിരീകരിച്ചത് എംപോക്സിന്റെ പുതിയ വകഭേദമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വകഭേദമാണിത്. രാജ്യത്ത് ആദ്യമായാണ് പുതിയ വകഭേദം സ്ഥിരീകരിക്കുന്നത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 38 കാരനായ യുവാവിന് സ്ഥിരീകരിച്ചത് എംപോക്‌സ് ക്ലേഡ് വണ്‍ ബി വിഭാഗമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. പശ്ചിമ ആഫ്രിക്കയില്‍ കണ്ടെത്തിയ ഈ വിഭാഗം അതിവേഗം വ്യാപിക്കുന്ന ഗണത്തിലുള്ളവയാണ് പുതിയ വകഭേദം. ഇതിന്റെ വ്യാപനത്തെ തുടര്‍ന്ന് ഓഗസ്റ്റില്‍ ലോകാരോഗ്യ സംഘടന, ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

 

സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു; ഇന്നലെ 144 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു... #Dengue

 


എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുന്നു. ഇന്നലെ മാത്രം 144 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറാം തീയതി മാത്രം 122 പേരെയാണ് ഡെങ്കിപ്പനി ബാധിതരായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പശ്ചിമ കൊച്ചിയിലാണ് പനി ബാധിതർ കൂടുതൽ ഉള്ളത്.മട്ടാഞ്ചേരി,ഫോർട്ട്കൊച്ചി, പള്ളൂരുത്തി മേഖലയിലാണ് പനി ബാധിതർ കൂടുതൽ.

സാധാരണ പകർച്ചപ്പനിക്ക് പുറമെയാണ്‌ ഡെങ്കിപ്പനി വ്യാപനം. കൊതുകുനശീകരണ നടപടികൾ ഫലപ്രദമാകുന്നില്ല. ഐസിയു സൗകര്യം കുറവായതിനാൽ രോഗം ഗുരുതരമാകുന്നവരെ എറണാകുളം ജനറൽ ആശുപത്രിയിലേക്കും എറണാകുളം ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്കും അയക്കുകയാണ്‌.

ഫോഗിങ് ഉൾപ്പെടെ നടക്കുന്നുണ്ടെന്നും കൊതുകിനെ തുരുത്താൻ ജനങ്ങൾ കൂടി സഹകരിക്കണമെന്നും നഗരസഭ ആവശ്യപ്പെട്ടു. വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണം. നഗരസഭയുടെ കൊതുകുനിവാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.

ബസ് അപകടം; ബസിന്റെ പിൻഭാഗത്തെ ടയറിന് തേയ്മാനം ഉണ്ടായിരുന്നു: MVD റിപ്പോർട്ട്... #Accident

പനങ്ങാട് ബസ് അപകടത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട് . സിഗ്നലിൽ പെട്ടെന്ന് ബ്രേക്ക് ഇട്ടതാണ് ബസിന്റെ നിയന്ത്രണം വിടാൻ കാരണമെന്നാണ് വിവരം. ബസിന്റെ പിൻഭാഗത്ത് ടയറിന് തേയ്മാനം ഉണ്ടായിരുന്നെന്ന് എംവിഡി കണ്ടെത്തി. മഴ അപകടത്തിന്റെ ആഘാതം കൂട്ടിയെന്ന് മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. കല്ലട ബസായിരുന്നു അപകടത്തിൽപ്പെട്ടിരുന്നത്.

ബസിൽ നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടില്ല. ബസ് ഡ്രൈവർ ക്ഷീണിതനായിരുന്നെന്ന് എംവിഡി പറയുന്നു. തൃപ്പൂണിത്തുറ, എറണാകുളം എംവിഐമാരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ബസ് അമിതവേഗതയിലായിരുന്നുവെന്ന് ആരോപണം ഉയർന്നിരുന്നെങ്കിലും എംവിഡി അത് തള്ളിയിരുന്നു. ബെംഗ്ലൂരുവിൽ നിന്ന് മൈസൂരുവിലേക്ക് പോകുന്ന ബസായിരുന്നു അപകടത്തിനിടയായത്.

അപകടത്തിൽ എട്ടു പേർക്ക് പരുക്കേൽക്കുകയും ഒരാൾ മരിക്കുകയും ചെയ്തു. നിയന്ത്രണം തെറ്റി ട്രാഫിക് സി​ഗ്നലിൽ ഇടിച്ചായിരുന്നു ബസ് മറിഞ്ഞത്. ഈ സമയം ബൈക്ക് യാത്രികനായ വാഗമൺ സ്വദേശി ജിജോ സെബാസ്റ്റ്യൻ ബസിനടിയിൽപ്പെടുകയും ചെയ്തു. 25 മിനിറ്റോളം ബസിനടിയിൽ കുടുങ്ങിക്കിടന്നിരുന്നു. ആശുപത്രിയിൽ‌ കൊണ്ടുപോകുന്ന വഴിയാണ് ജിജോ മരിച്ചത്. മാടവന ജങ്ഷനിൽ ഞായറാഴ്ച രാവിലെ ആയിരുന്നു അപകടം.

കൊച്ചിയിൽ നാവികസേനാ ഹെലികോപ്റ്റർ തകർന്ന് വൻ അപകടം, ഒരു മരണം.. #HelicopterAccident

നാവികസേനയുടെ ചേതക് ഹെലികോപ്റ്റർ തകർന്ന് ഒരു സേന ഉദ്യോഗസ്ഥൻ മരിച്ചു.  റൺവേയിലുണ്ടായിരുന്ന നാവികസേനാ ഉദ്യോഗസ്ഥൻ ഹെലികോപ്റ്ററിന്റെ റോട്ടർ ബ്ലേഡുകളിൽ തട്ടിയാണ് അപകടം സംഭവിച്ചത് എന്ന് റിപ്പോർട്ടുകൾ ഉണ്ട്.

 സൗത്ത് നേവൽ കമാൻഡ് ആസ്ഥാനത്തെ ഐഎൻഎസ് ഗരുഡ റൺവേയിലാണ് അപകടമുണ്ടായത്.  അപകടത്തിൽ ഹെലികോപ്റ്ററിന്റെ പൈലറ്റടക്കം രണ്ട് പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക റിപ്പോർട്ട്.  ഇരുവരും നാവിക ആസ്ഥാനത്തെ സഞ്ജീവനി ആശുപത്രിയിൽ ചികിത്സയിലാണ്.

 ശനിയാഴ്ച ഉച്ചയ്ക്ക് 2.30ഓടെ പതിവ് പരിശീലനത്തിനിടെയാണ് ഹെലികോപ്റ്റർ തകർന്നത്.
അപകടത്തെ തുടർന്ന് കൊച്ചി ഹാർബർ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

 കൂടുതൽ വിശദാംശങ്ങൾ സേന ഉടൻ പുറത്ത് വിടുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് 10 ലക്ഷം രൂപകൂടി നൽകാൻ സംസ്ഥാന സർക്കാർ.. #KeralaGovernment

ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

  കഴിഞ്ഞ ദിവസം വനിതാ ശിശുവികസന വകുപ്പ് നൽകിയ അടിയന്തര സഹായമായ ഒരു ലക്ഷം രൂപയ്ക്ക് പുറമെ കുടുംബത്തിന് 10 ലക്ഷം രൂപ കൂടി അനുവദിച്ചു.

  അതേസമയം, പ്രതി അസഫഖ് ആലമിനെ അന്വേഷണ സംഘം ഇന്ന് തെളിവെടുപ്പിന് കൊണ്ടുവരും.  പ്രതിയെ കൂടുതൽ ചോദ്യം ചെയ്ത ശേഷമാണ് തെളിവെടുപ്പ്.  പ്രതി കേരളത്തിൽ വന്നിട്ടുണ്ടോയെന്നും മറ്റ് ക്രിമിനൽ കേസുകളുണ്ടോയെന്നും പരിശോധിക്കും.  കസ്റ്റഡിയിലെടുത്ത ശേഷം മാത്രമേ അന്വേഷണ സംഘം ബിഹാറിലേക്ക് പോകുകയുള്ളൂവെന്ന് ഡിഐജി എ ശ്രീനിവാസ് അറിയിച്ചു.  ഇന്നലെ എറണാകുളം പോക്‌സോ കോടതി അസഫക്ക് ആലമിനെ 10 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.

#Perumbavoor : പെരുമ്പാവൂരിൽ ചൂളയിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം, അവശിഷ്ടമായി ലഭിച്ചത് കണ്ടാൽ ആരുടെയും കണ്ണ് നിറയും..

പെരുമ്പാവൂരിൽ മാലിന്യം കത്തുന്ന ചൂളയിൽ വീണ അതിഥിയുടെ മൃതദേഹം കണ്ടെത്തി.  യൂണിവേഴ്സൽ പ്ലൈവുഡിൽ ജോലി ചെയ്തിരുന്ന കൊൽക്കത്ത സ്വദേശി നസീറിന്റെ (23) മൃതദേഹമാണ് കണ്ടെത്തിയത്.  കാലിന്റെ അസ്ഥി ലഭിച്ചു.

  ഇന്നലെ രാവിലെ ഏഴിന് പെരുമ്പാവൂർ ഓടക്കാലിലായിരുന്നു അപകടം.  15 അടിയിലേറെ താഴ്ചയുള്ള കുഴിയിലാണ് നസീർ വീണത്.  തീ അണയ്ക്കുന്നതിനിടെ നസീർ കുഴിയിൽ വീഴുകയായിരുന്നു.  മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്.

#School_Leave_News : വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മൂന്ന് ദിവസം അവധി.


ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ എറണാകുളത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.  ആരോഗ്യ മുൻകരുതലുകളുടെ ഭാഗമായി നാളെ മുതൽ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചതായി കളക്ടർ അറിയിച്ചു.  വടവുകോട് പുത്തൻകുരിശ്, കിഴക്കേകശമ്പലം, കുന്നത്തുനാട് ഗ്രാമപഞ്ചായത്തുകൾ, തൃക്കാക്കര, തൃപ്പൂണിത്തുറ, മരട്, കളമശേരി നഗരസഭകളിലെയും കൊച്ചി നഗരസഭയിലെയും പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.  എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾക്കും സർവകലാശാലാ പരീക്ഷകൾക്കും അവധി ബാധകമല്ലെന്നും കലക്ടർ അറിയിച്ചു.

  അന്തരീക്ഷത്തിലെ പുകയുടെ അളവിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്.  മുൻ ദിവസങ്ങളെ അപേക്ഷിച്ച് എയർ ക്വാളിറ്റി ഇൻഡക്സ് വലിയ തോതിൽ മെച്ചപ്പെട്ടിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു.

പ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടർന്ന് ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ അന്തരീക്ഷത്തിൽ പുകയുടെ അളവിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.  മുൻ ദിവസങ്ങളെ അപേക്ഷിച്ച് എയർ ക്വാളിറ്റി ഇൻഡക്സ് (എയർ ക്വാളിറ്റി ഇൻഡക്സ്) വലിയ തോതിൽ മെച്ചപ്പെട്ടിട്ടുണ്ട്.  എന്നിരുന്നാലും, ആരോഗ്യ മുൻകരുതലിന്റെ ഭാഗമായി വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കേകാശമ്പലം ഗ്രാമപ്പഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപ്പഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കളമശ്ശേരി മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 13-03-  23 (തിങ്കൾ), 14-03 -23 (ചൊവ്വ), 15-03-23 ​​(ബുധൻ) എന്നിവ അവധി ദിവസങ്ങളായി പ്രഖ്യാപിച്ചു.

  അങ്കണവാടികൾ, കിന്റർഗാർട്ടൻ, ഡേ കെയർ സെന്ററുകൾ, സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ, സ്കൂളുകൾ എന്നിവയ്ക്ക് അവധി ബാധകമായിരിക്കും.  എസ്എസ്എൽസി, വിഎച്ച്എസ്ഇ, ഹയർ സെക്കൻഡറി പ്ലസ് വൺ, പ്ലസ് ടു പൊതുപരീക്ഷകൾ, സർവകലാശാലാ പരീക്ഷകൾ എന്നിവയ്ക്ക് അവധി ബാധകമല്ല.

#Brahmapuram : ബ്രഹ്മപുരം തീ അണക്കൽ അവസാന ഘട്ടത്തിലേക്ക്..

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ ഫ്യൂമിഗേഷൻ (തീ അണക്കൽ പ്രക്രീയ) അവസാന ഘട്ടത്തിലേക്ക്.  ഇതുവരെ, പ്രദേശത്തെ 90 ശതമാനത്തിലധികം തീ പൂർണ്ണമായും നിയന്ത്രിക്കാൻ കഴിഞ്ഞു.  ശേഷിക്കുന്ന ഭാഗത്തെ തീ അണയ്ക്കാനുള്ള ഊർജിത ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്.

  മാലിന്യക്കൂമ്പാരത്തിന്റെ അടിഭാഗത്തേക്ക് തീ പടർന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.  ഇതിനൊരു പരിഹാരമെന്ന നിലയിൽ, എക്‌സ്‌കവേറ്റർ/എർത്ത് മൂവറുകൾ ഉപയോഗിച്ച് പുക പൂർണമായും നിയന്ത്രിക്കുകയും മാലിന്യം നീക്കം ചെയ്യുകയും കുഴികൾ രൂപപ്പെടുകയും അവയിലേക്ക് വെള്ളം പമ്പ് ചെയ്യുകയും ചെയ്യുന്നു.  ശ്രമകരമായ ഈ ഉദ്യമം ഇപ്പോൾ അവസാന ഘട്ടത്തിലാണ്.

  നിലവിൽ (ശനി - മാർച്ച് 11) 170 അഗ്നിശമന സേനാംഗങ്ങൾ, 32 എക്‌സ്‌കവേറ്റർ ഓപ്പറേറ്റർമാർ,
  11 നാവികസേനാംഗങ്ങൾ, സിയാലിൽ നിന്ന് 4 പേർ, ബിപിസിഎല്ലിൽ നിന്ന് 6 പേർ, 71 സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ, 30 കൊച്ചി കോർപ്പറേഷൻ ജീവനക്കാരും ഉദ്യോഗസ്ഥരും 20 ഹോം ഗാർഡുകളും പങ്കെടുക്കുന്നു.  23 അഗ്നിശമന യൂണിറ്റുകൾ, 32 എക്‌സ്‌കവേറ്റർ / ജെസിബികൾ, മൂന്ന് ഹൈ പ്രഷർ പമ്പുകൾ എന്നിവ പുക അണയ്ക്കാൻ നിലവിൽ ഉപയോഗിക്കുന്നു.

വ്യാജ രേഖ ചമച്ച് വൻ #GST തട്ടിപ്പ്, എറണാകുളത്ത് രണ്ടുപേർ അറസ്റ്റിൽ..

എറണാകുളം : വ്യാജരേഖ ചമച്ച് പന്ത്രണ്ട് കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയ കേസിൽ രണ്ട് പേരെ ജിഎസ്ടി വകുപ്പ് അറസ്റ്റ് ചെയ്തു.  പെരുമ്പാവൂർ സ്വദേശികളായ അസറലി, റിൻഷാദ് എന്നിവരാണ്.

  ഏക്കർ സാധനങ്ങൾ ഇറക്കുമതി ചെയ്തതിന്റെയും വിറ്റതിന്റെയും വ്യാജ ഇൻവോയ്‌സുകളും ബില്ലുകളും സൃഷ്ടിച്ച് പന്ത്രണ്ട് കോടിയുടെ നികുതിവെട്ടിപ്പ് ശൃംഖലയാണ് പ്രതികൾ സൃഷ്ടിച്ചിരിക്കുന്നത്.  സംസ്ഥാന ജിഎസ്ടിയുടെ കോട്ടയം യൂണിറ്റ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്.  കഴിഞ്ഞ ജൂണിൽ പ്രതികളുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയ ശേഷം ഇരുവരും ഒളിവിലായിരുന്നു.  ഹാജരാകാൻ പലതവണ സമൻസ് അയച്ചെങ്കിലും ഇരുവരും ഹാജരായില്ല.  തള്ളുകയും ചെയ്തു.

ERNAKULAM : എറണാകുളം ജില്ലയിൽ നാളെ (02 ആഗസ്റ്റ് 2022) അവധി.


എറണാകുളം ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്‌ച അവധി ആയിരിക്കുമെന്ന് ജില്ലാ കലക്‌ടര്‍ അറിയിച്ചു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0