രാജ്യത്ത് എവിടെയും ഒരു റേഷൻ കാർഡ്.. പദ്ധതിയുമായി സർക്കാർ. #OneNationOneRationCard

ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതിയുമായി സർക്കാർ.  പദ്ധതിയുടെ ഭാഗമായി അതിഥി തൊഴിലാളികൾക്ക് സൗജന്യ റേഷൻ നൽകും.  ഉടുമ്പൻചോല താലൂക്കിലാണ് പദ്ധതി ആരംഭിച്ചത്.
  ഉടുമ്പൻചോല താലൂക്കിലെ കുമ്പപ്പാറയിലാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ റേഷൻ റൈറ്റ് കാർഡ് പദ്ധതിക്ക് തുടക്കമായത്.  സംസ്ഥാന പൊതുവിതരണ വകുപ്പാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.  രാജ്യത്തെ ഏത് സംസ്ഥാനത്തും റേഷൻ കാർഡിൽ അംഗങ്ങളായ തൊഴിലാളികൾക്ക് റൈറ്റ് കാർഡ് പദ്ധതിയിലൂടെ ഭക്ഷ്യ ഉൽപന്നങ്ങൾ ലഭിക്കും.  ഒരു തൊഴിലാളിക്ക് അഞ്ച് കിലോ ഭക്ഷ്യധാന്യം ലഭിക്കും.  ഹിന്ദി, തമിഴ്, കന്നഡ, അസമീസ്, ബംഗാളി, ഒഡിയ ഭാഷകളിലാണ് റേഷൻ റൈറ്റ് കാർഡ് തയ്യാറാക്കിയിരിക്കുന്നത്.  റൈറ്റ് കാർഡ് തൊഴിലാളികൾക്ക് സംസ്ഥാനത്തെ റേഷൻ കടകളിൽ നിന്ന് മാസത്തിലൊരിക്കൽ സൗജന്യ ഭക്ഷണ റേഷൻ ലഭിക്കും

  അതിഥി തൊഴിലാളികൾ കൂടുതലുള്ള തോട്ടം മേഖലകളിലാണ് പദ്ധതികളുടെ നടത്തിപ്പും റൈറ്റ് കാർഡുകളുടെ വിതരണവും തുടക്കത്തിൽ കേന്ദ്രീകരിച്ചിരിക്കുന്നത്.  ഇതിന്റെ ഭാഗമായി രാജകുമാരി ഗ്രാമപ്പഞ്ചായത്തിലെ കുംഭപ്പാറ മേഖലയിലെ അതിഥി തൊഴിലാളികൾക്ക് റൈറ്റ് കാർഡ് വിതരണം ചെയ്തു.  കാർഡ് ലഭിച്ച തൊഴിലാളികൾക്ക് ഈ മാസം മുതൽ റേഷൻ ലഭിക്കും.