MVD എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
MVD എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ട്രാഫിക് നിയമങ്ങൾ കർശനം: ഹെൽമെറ്റില്ലെങ്കിൽ ഇനി ലൈസൻസ് പോകും, നിർബന്ധിത പരിശീലനവും #MVD_Strict_Rules

സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള ശിക്ഷാ നടപടികൾ മോട്ടോർ വാഹന വകുപ്പ് (MVD) കർശനമാക്കി. ഇനിമുതൽ നിയമലംഘകർക്ക് പിഴ മാത്രമല്ല, ഡ്രൈവിങ് ലൈസൻസ് സസ്പെൻഷനും നിർബന്ധിത സുരക്ഷിത ഡ്രൈവിങ് പരിശീലന ക്ലാസ്സുകളും നേരിടേണ്ടി വരും. ഗതാഗത നിയമലംഘനങ്ങളുടെ ഗൗരവം കണക്കിലെടുത്ത് സംസ്ഥാന സർക്കാർ പുതിയ ഉത്തരവിറക്കി.

ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിച്ചാൽ 500 രൂപ പിഴയോടൊപ്പം മൂന്ന് മാസത്തേക്ക് ഡ്രൈവിങ് ലൈസൻസ് റദ്ദാക്കപ്പെടും. ലൈസൻസ് തിരികെ ലഭിക്കുന്നതിനായി മോട്ടോർ വാഹന വകുപ്പ് നടത്തുന്ന ഒരു ദിവസത്തെ നിർബന്ധിത സുരക്ഷിത ഡ്രൈവിങ് പരിശീലന ക്ലാസ്സിൽ പങ്കെടുത്തതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

പുതിയ ഉത്തരവോടെ നിയമലംഘനങ്ങളെ 13 വ്യത്യസ്ത വിഭാഗങ്ങളായി തിരിച്ചാണ് ശിക്ഷ നിശ്ചയിച്ചിരിക്കുന്നത്. മദ്യപിച്ച്/അലക്ഷ്യമായി ഓടിച്ച് ആളപായമുണ്ടാക്കിയാൽ ഒരു വർഷത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യുകയും 5 ദിവസത്തെ ക്ലാസ് നിർബന്ധമാക്കുകയും ചെയ്യും. അമിതവേഗതയ്ക്ക് 3 മാസത്തെ സസ്പെൻഷനും 3 ദിവസത്തെ ക്ലാസ്സുമുണ്ട്. ആംബുലൻസ്, ഫയർഫോഴ്‌സ് വാഹനങ്ങൾ തടസ്സപ്പെടുത്തുന്നവർക്ക് 6 മാസത്തെ സസ്പെൻഷനും 1 ദിവസത്തെ ക്ലാസ്സും നിർബന്ധമാണ്.

സാങ്കേതിക തകരാറുകളുള്ള വാഹനം നിരത്തിലിറക്കുന്നവർക്കും 6 മാസത്തെ സസ്പെൻഷനും 3 ദിവസത്തെ ക്ലാസും നിർബന്ധമാക്കിയിട്ടുണ്ട്. ലൈസൻസ് പുനഃസ്ഥാപിക്കാൻ കോഴ്‌സ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് ആർ.ടി. ഓഫീസുകളിൽ നിർബന്ധമായും ഹാജരാക്കണം.

എന്നാൽ, സംസ്ഥാനത്ത് നിലവിൽ മൂന്ന് പരിശീലന കേന്ദ്രങ്ങൾ മാത്രമാണ് ഉള്ളത് എന്നതിനാൽ, ആയിരക്കണക്കിന് വരുന്ന നിയമലംഘകർക്ക് കൃത്യസമയത്ത് ക്ലാസുകൾ നൽകി ലൈസൻസ് പുനഃസ്ഥാപിച്ചു നൽകുന്നത് മോട്ടോർ വാഹന വകുപ്പിന് വലിയ പ്രായോഗിക ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചേക്കാമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.


Hashtags: #TrafficRules #LicenseSuspension #MVD #ട്രാഫിക്നിയമം #ലൈസൻസ്സസ്പെൻഷൻ #കേരളം

മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെ പേരിൽ വ്യാജ ആപ്പ് മെസ്സേജ് പടരുന്നു, ആപ്പിൽ ക്ലിക്ക് ചെയ്താൽ ഫോണിന്റെ മുഴുവൻ നിയന്ത്രണവും ഹാക്കർമാർക്ക്, മുന്നറിയിപ്പുമായി വിദഗ്ധർ. #Fake_MVD_App

തിരുവനന്തപുരം : മോട്ടോർ വാഹന വകുപ്പിന്റെ പേരിൽ ആളുകളിലേക്ക് വീണ്ടും പ്രചരിക്കുന്ന വ്യാജ മെസേജുകളും ആപ്ലിക്കേഷൻ ഫയലുകളും സംബന്ധിച്ച് Kerala Police ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. .apk ഫോർമാറ്റിലുള്ള അപ്ലിക്കേഷൻ ഫയലുകൾ ഫോണിലേക്ക് ലഭിക്കുന്നുണ്ടെങ്കിൽ അതീവ സൂക്ഷ്മത പാലിക്കണമെന്ന് പൊലീസ് ഔദ്യോഗികമായി അറിയിച്ചു.

ചെല്ലാൻ ചെക്ക് ചെയ്യാൻ പരിവാഹൻ ലിങ്ക് ഉപയോഗിക്കുക : 

മോട്ടോർ വാഹന വകുപ്പിന്റെ പേരിലോ മറ്റ് ഔദ്യോഗിക സ്ഥാപനങ്ങളുടെ പേരിലോ വരുന്ന ഇത്തരം ഫയലുകൾ വിശ്വസിക്കേണ്ടതില്ല. ഇവയിൽ പലതും തട്ടിപ്പിനായി തയ്യാറാക്കിയവയാണ്. ഇത്തരത്തിലുള്ള ഫയലുകൾ ഡൗൺലോഡ് ചെയ്യുകയോ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്താൽ, നിങ്ങളുടെ മൊബൈൽ ഫോണിന്റെ പൂർണ്ണ നിയന്ത്രണം തട്ടിപ്പുകാർക്ക് ലഭിക്കാൻ സാധ്യതയുണ്ട്.
അത് വഴി ഫോണിലെ ബാങ്കിംഗ് ആപ്പുകൾ ഉപയോഗിച്ച് പണം അപഹരിക്കപ്പെടാനും, നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ദുരുപയോഗം ചെയ്ത് മറ്റുള്ളവർക്കും ഈ വ്യാജ ഫയലുകൾ പ്രചരിപ്പിക്കപ്പെടാനും സാധ്യതയുണ്ട്. ഇത്തരത്തിലുള്ള സൈബർ തട്ടിപ്പുകൾക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിർദേശിച്ചു.
ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ 1930 എന്ന ഹെൽപ്‌ലൈൻ നമ്പറിൽ ബന്ധപ്പെടുക. കൂടാതെ National Cyber Crime Portal (https://cybercrime.gov.in) വഴിയും പരാതി നൽകാം.

റോഡ് സുരക്ഷാ മാസാചരണം; ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ച് തളിപ്പറമ്പ സബ് റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസ്. #Road_Safety

തളിപ്പറമ്പ : മോട്ടോർ വാഹന വകുപ്പ് തളിപ്പറമ്പ സബ് റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ നേതൃത്വത്തിൽ ഹെവി എക്വിപ്മെന്റ് ട്രെയിനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ട് ആയ തളിപ്പറമ്പ നാടുകാണി കിൻഫ്ര പാർക്കിലെ ഹാം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. മികച്ച റോഡ് സൗകര്യങ്ങൾ വികസിച്ചു വരുന്നതോടൊപ്പം അപകട നിരക്കും വർദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിൽ വിവിധ പരിപാടികൾ വകുപ്പ് സംഘടിപ്പിച്ചു വരുന്നത്. റോഡ് ഉപഭോക്താക്കളിലേക്ക് ഏറ്റവും ലളിതമായ രീതിയിൽ ഗൗരവകരമായ  കാര്യങ്ങൾ എത്തിച്ചു നൽകുവാൻ സാധിക്കുന്ന തരത്തിലാണ് ബോധവൽക്കരണ പരിപാടികൾസംവിധാനം ചെയ്തിരിക്കുന്നത്.
അതിന്റെ ഭാഗമായാണ് മലബാറിലെ ആദ്യത്തെ ക്രെയിൻ ഫോർക്ക് ലിഫ്റ്റ് തുടങ്ങിയ ഹെവി എക്വിപ്മെന്റ് പഠന സ്ഥാപനമായ ഹാം ഇൻസ്റ്റിറ്റ്യൂട്ടിൽ ക്ലാസ്സ് സംഘടിപ്പിച്ചത്. പരിപാടിയിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്റ്റർ ശ്രീ. സുധാകരൻ ക്ലാസ് നയിച്ചു. ഹാം ഇൻസ്റ്റിറ്റ്യൂട്ട് മാനേജിങ്ങ് ഡയറക്റ്റർ മൊയ്ദു സ്വാഗതവും എച്ച്.ഒ.ഡി സുബിൻ സേവിയർ നന്ദിയും പറഞ്ഞു.

റോഡ് സുരക്ഷ വ്യക്തിഗത ഉത്തരവാദിത്തമെന്ന ബോധം വളർത്തുകയും, നിയമങ്ങൾ കൃത്യമായി പാലിക്കുന്ന ശീലങ്ങൾ ഡ്രൈവർമാരിലും റോഡ് ഉപയോക്താക്കളിലും ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഈ ബോധവൽക്കരണ ക്ലാസ് പങ്കെടുത്തവർക്കിടയിൽ മികച്ച അവബോധം സൃഷ്ടിച്ചതായി അധികൃതർ വിലയിരുത്തി. ഇത്തരത്തിലുള്ള പരിശീലനവും ബോധവൽക്കരണ പ്രവർത്തനങ്ങളും തുടർച്ചയായി സംഘടിപ്പിക്കുന്നതിലൂടെ റോഡ് അപകടങ്ങൾ കുറയ്ക്കാനും സുരക്ഷിതമായ യാത്രാസംസ്കാരം സമൂഹത്തിൽ സ്ഥാപിക്കാനുമാകുമെന്ന് പരിപാടിയുടെ സംഘാടകർ അറിയിച്ചു.

പരിവാഹനിൽ ഇനി ഓടിപി ആവശ്യമില്ല; ട്രാഫിക്ക് നിയമ ലംഘനങ്ങൾക്ക് പിഴടക്കാനുള്ള നിർദ്ദേശങ്ങളിൽ മാറ്റം. #Parivahan

വാഹന ഉടമയുടെ മൊബൈൽ നമ്പറോ ഒടിപിയോ ഇനി ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ അടയ്‌ക്കേണ്ടതില്ല.   പരിവാഹൻ വെബ്‌സൈറ്റിൽ വാഹന വിവരങ്ങൾ ഉപരിതല ഗതാഗത മന്ത്രാലയത്തിന് നൽകിയാൽ ആർക്കും പിഴ അടക്കാം.   ഉപയോഗിച്ച വാഹനങ്ങൾ വാങ്ങുന്നവർ നേരിടുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് ഈ മാറ്റം.

  നേരത്തെ, പിഴയടയ്ക്കാൻ പരിവാഹൻ പോർട്ടലിലെത്തി ഇ-ചലാനിൽ വാഹന ഉടമയുടെ മൊബൈൽ നമ്പർ നൽകണമായിരുന്നു.   ഈ നമ്പറിലേക്ക് വരുന്ന ഒടിപി നൽകിയാൽ മാത്രമേ പിഴ അടയ്ക്കാമായിരുന്നു.

  പഴയ വാഹനം വാങ്ങി രേഖകളിൽ ഉടമസ്ഥാവകാശമോ മൊബൈൽ നമ്പറോ മാറ്റാത്തവർ ബുദ്ധിമുട്ടിലായി.   പഴയ ഉടമയുടെ നമ്പറിലേക്കുള്ള ഒടിപി വരാനായിരുന്നു തടസ്സം.

  അതേസമയം, പഴയ വാഹനങ്ങൾ വാങ്ങുന്നവർ നിർബന്ധമായും സ്വന്തം പേരിലേക്കും മൊബൈൽ നമ്പറിലേക്കും മാറ്റണമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ ഓർമിപ്പിക്കുന്നു.

സ്വകാര്യ വാഹനം വാടകയ്‌ക്കെടുത്താൽ വാഹനത്തിൻ്റെ രജിസ്‌ട്രേഷൻ റദ്ദാക്കുമെന്ന് ട്രാൻസ്‌പോർട്ട് കമ്മിഷണർ... #MVD

 


സ്വകാര്യ വാഹനം വാടകയ്‌ക്കെടുത്താൽ വാഹനത്തിൻ്റെ രജിസ്‌ട്രേഷൻ റദ്ദാക്കുമെന്ന് ട്രാൻസ്‌പോർട്ട് കമ്മിഷണർ അറിയിച്ചു. ഉടമയുടെ കുടുംബാംഗങ്ങൾ സ്ഥിരമായി വാഹനം ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ല. അതുപോലെ, നഷ്ടപരിഹാരം നൽകാതെ അത്യാവശ്യ സമയങ്ങളിൽ വാഹനം ഉപയോഗിച്ചതിന് ബന്ധുക്കൾക്കോ ​​സുഹൃത്തുക്കൾക്കോ ​​എതിരെ ഒരു നടപടിയും സ്വീകരിക്കില്ല. സ്വകാര്യ വാഹനങ്ങൾ സ്ഥിരമായി മറ്റ് വ്യക്തികളുടെ ഉപയോഗത്തിനായി വാടകയ്‌ക്കെടുക്കുന്നതും വിമാനത്താവളങ്ങൾ, റെയിൽവേ സ്‌റ്റേഷനുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ സ്ഥിരമായി ആളുകളെ കൊണ്ടുവരികയോ കൊണ്ടുപോകുകയോ ചെയ്യുന്നതും സോഷ്യൽ മീഡിയ വഴിയോ പരസ്യം നൽകി മറ്റുള്ളവരുടെ ഉപയോഗത്തിന് വാടകയ്ക്ക് നൽകുന്നതും കുറ്റകരമാണ്‌.

പരിശോധന കർശനമാക്കും

എട്ടിൽ കൂടുതൽ സീറ്റുകളുള്ള വാഹനങ്ങൾ വാഹന ഉടമയ്ക്കും കുടുംബാംഗങ്ങൾക്കും മാത്രമുള്ളതാണെന്ന സത്യവാങ്മൂലത്തിൻ്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ വാഹനങ്ങളായി രജിസ്റ്റർ ചെയ്യുന്നത്. ഇത്തരം വാഹനങ്ങൾ മറ്റുള്ളവരുടെ ഉപയോഗത്തിനായി വാടകയ്ക്ക് നൽകുന്നത് നിയമവിരുദ്ധമാണ്.

മോട്ടോർ വാഹന നിയമപ്രകാരം റെൻ്റ് എ ക്യാബ് എന്ന പേരിൽ വാഹനങ്ങൾ വാടകയ്ക്ക് നൽകാം. ഈ രീതിയിൽ വാഹനങ്ങൾ വാടകയ്‌ക്കെടുക്കുന്നതിന് ലൈസൻസിന് അപേക്ഷിക്കുന്ന വ്യക്തികൾക്കോ ​​സ്ഥാപനങ്ങൾക്കോ ​​അമ്പതിൽ കുറയാത്ത ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങളും (മോട്ടോർ ക്യാബുകൾ) മറ്റ് അനുബന്ധ സൗകര്യങ്ങളും ഉണ്ടായിരിക്കണം. മോട്ടോർ സൈക്കിളുകൾ വാടകയ്ക്ക് നൽകുന്നതിന് റെൻ്റ് എ മോട്ടോർസൈക്കിൾ പദ്ധതി പ്രകാരം ലൈസൻസും ആവശ്യമാണ്.

റെൻ്റ് എ മോട്ടോർസൈക്കിൾ സ്കീമിന് കീഴിൽ ലൈസൻസിന് അപേക്ഷിക്കുന്നതിന്, കുറഞ്ഞത് അഞ്ച് മോട്ടോർസൈക്കിളുകളെങ്കിലും ട്രാൻസ്പോർട്ട് വാഹനങ്ങളായി രജിസ്റ്റർ ചെയ്തിരിക്കണം. ഇത്തരം വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പർ കറുത്ത പ്രതലത്തിൽ മഞ്ഞ അക്ഷരങ്ങളിൽ പ്രദർശിപ്പിച്ചിരിക്കുന്നു. റെൻ്റ് എ ക്യാബ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഇലക്ട്രിക് വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പർ പച്ച പ്രതലത്തിൽ കറുത്ത അക്ഷരങ്ങളിൽ പ്രദർശിപ്പിച്ചിരിക്കുന്നു.

ബസ് അപകടം; ബസിന്റെ പിൻഭാഗത്തെ ടയറിന് തേയ്മാനം ഉണ്ടായിരുന്നു: MVD റിപ്പോർട്ട്... #Accident

പനങ്ങാട് ബസ് അപകടത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട് . സിഗ്നലിൽ പെട്ടെന്ന് ബ്രേക്ക് ഇട്ടതാണ് ബസിന്റെ നിയന്ത്രണം വിടാൻ കാരണമെന്നാണ് വിവരം. ബസിന്റെ പിൻഭാഗത്ത് ടയറിന് തേയ്മാനം ഉണ്ടായിരുന്നെന്ന് എംവിഡി കണ്ടെത്തി. മഴ അപകടത്തിന്റെ ആഘാതം കൂട്ടിയെന്ന് മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. കല്ലട ബസായിരുന്നു അപകടത്തിൽപ്പെട്ടിരുന്നത്.

ബസിൽ നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടില്ല. ബസ് ഡ്രൈവർ ക്ഷീണിതനായിരുന്നെന്ന് എംവിഡി പറയുന്നു. തൃപ്പൂണിത്തുറ, എറണാകുളം എംവിഐമാരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ബസ് അമിതവേഗതയിലായിരുന്നുവെന്ന് ആരോപണം ഉയർന്നിരുന്നെങ്കിലും എംവിഡി അത് തള്ളിയിരുന്നു. ബെംഗ്ലൂരുവിൽ നിന്ന് മൈസൂരുവിലേക്ക് പോകുന്ന ബസായിരുന്നു അപകടത്തിനിടയായത്.

അപകടത്തിൽ എട്ടു പേർക്ക് പരുക്കേൽക്കുകയും ഒരാൾ മരിക്കുകയും ചെയ്തു. നിയന്ത്രണം തെറ്റി ട്രാഫിക് സി​ഗ്നലിൽ ഇടിച്ചായിരുന്നു ബസ് മറിഞ്ഞത്. ഈ സമയം ബൈക്ക് യാത്രികനായ വാഗമൺ സ്വദേശി ജിജോ സെബാസ്റ്റ്യൻ ബസിനടിയിൽപ്പെടുകയും ചെയ്തു. 25 മിനിറ്റോളം ബസിനടിയിൽ കുടുങ്ങിക്കിടന്നിരുന്നു. ആശുപത്രിയിൽ‌ കൊണ്ടുപോകുന്ന വഴിയാണ് ജിജോ മരിച്ചത്. മാടവന ജങ്ഷനിൽ ഞായറാഴ്ച രാവിലെ ആയിരുന്നു അപകടം.

സഞ്ജു ടെക്കി ഇനി വാഹനമോടിക്കേണ്ടെന്ന് ആർ.ടി.ഒ; ഡ്രൈവിങ്ങ് ലൈസൻസ് ആജീവനാന്തം റദ്ദാക്കി... #Sanju_Techy

 


കാറില്‍ സ്വിമ്മിങ്ങ് പൂള്‍ ഒരുക്കുകയും ഈ വാഹനവുമായി പൊതുനിരത്തില്‍ ഇറങ്ങുകയും ചെയ്ത സഞ്ജു ടെക്കിയുടെ ഡ്രൈവിങ്ങ് ലൈസന്‍സ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്. ആജീവനാന്ത വിലക്കാണ് ലൈസന്‍സിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആലപ്പുഴ എന്‍ഫോഴ്‌മെന്റ് ആര്‍.ടി.ഒ.ആണ് യുട്യൂബര്‍ സഞ്ജു ടെക്കിക്കെതിരേ കര്‍ശന നടപടി സ്വീകരിച്ചിരിക്കുന്നത്. ഇയാള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേരള ഹൈക്കോടതി ഉള്‍പ്പെടെ നിര്‍ദേശിച്ചിരുന്നു.

അറിവിലായ്മ കൊണ്ട് സംഭവിച്ചതാണെന്നും ഇനി ഇത്തരത്തിലുള്ള തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്നുമെല്ലാമായിരുന്നു സഞ്ജു നല്‍കിയ വിശദീകരണം. എന്നാല്‍, ഹൈക്കോടതി ഉള്‍പ്പെടെ ഈ കേസില്‍ ഇടപെടുകയും ഇത്തരം കേസുകളില്‍ യാതൊരു ഇളവും നല്‍കേണ്ടതില്ലെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തതോടെ കടുത്ത നടപടിയിലേക്ക് പോകാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിക്കുകയായിരുന്നു.

മോട്ടോര്‍ വാഹനവകുപ്പ് ആജീവനാന്തമാണ് ലൈസന്‍സ് റദ്ദാക്കിയിരിക്കുന്നതെങ്കിലും സഞ്ജുവിന് കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള സാധ്യത അവശേഷിപ്പിച്ചിട്ടുണ്ട്. ഇത്തരത്തില്‍ കോടതിയില്‍ പോയി റദ്ദാക്കല്‍ കാലവധിയില്‍ ഇളവ്‌ തേടാനുള്ള സാധ്യതയുണ്ട്. നിലവിലെ നടപടി അനുസരിച്ച് ലൈസന്‍സ് സ്ഥിരമായി റദ്ദാക്കിയിട്ടുണ്ട്. നിയമലംഘനത്തിന് ഉപയോഗിച്ച വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ കഴിഞ്ഞ ദിവസമാണ് ഒരുവര്‍ഷത്തേക്ക് റദ്ദാക്കിയത്.

സഞ്ജു ടെക്കിക്ക് പണക്കൊഴുപ്പും അഹങ്കാരവുമാണെന്നാണ് ഇക്കാര്യത്തില്‍ ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ പ്രതികരിച്ചത്. ഇനി ഇത്തരം പരിപാടികളുമായി റീച്ച് കൂട്ടാന്‍ വരാത്തവിധത്തിലുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം മുമ്പുപറഞ്ഞിരുന്നു. പണമുള്ളവന്‍ കാറില്‍ സ്വിമ്മിങ് പൂള്‍ പണിതല്ല നീന്തേണ്ടത്. വീട്ടില്‍ സ്വിമ്മിങ് പൂള്‍ പണിയണം. ഭ്രാന്തന്മാര്‍ സമനില തെറ്റി കാണിക്കുന്ന വേലകള്‍ക്ക് റീച്ച് ഉണ്ടാക്കിക്കൊടുക്കരുത്. മോട്ടോര്‍ വാഹന വകുപ്പിനെതിരെയുള്ള വെല്ലുവിളി വേണ്ട. പഴയ കാലമല്ലെന്നും ഗണേഷ് കുമാര്‍ പ്രതികരിച്ചിരുന്നു.

ആദ്യഘട്ടത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് നടപടികളെ പരിഹസിച്ചും ലാഘവത്തോടെ എടുത്തുമായിരുന്നു സഞ്ജുവിന്റെ പ്രതികരണം. പത്ത് ലക്ഷം രൂപ മുടക്കിയാല്‍ പോലും കിട്ടാത്ത റീച്ചാണ് തന്റെ ചാനലിന് മോട്ടോര്‍ വാഹന വകുപ്പ് നടപടിയിലൂടെ ലഭിച്ചതെന്നായിരുന്നു സഞ്ജുവിന്റെ പരിഹാസം. ഇതിനുപിന്നാലെയാണ് എടപ്പാളിലുള്ള മോട്ടോര്‍ വാഹനവകുപ്പിന്റെ ക്ലാസിലും ആശുപത്രി സേവനം ഉള്‍പ്പെടെയുള്ള കാര്യത്തിന് അയാളെ മോട്ടോര്‍ വാഹനവകുപ്പ് അയച്ചതും.

സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റുകള്‍ക്ക് ഇന്നുമുതല്‍ അടിമുടി മാറ്റം, ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണി പാളും.. #Driving_Test

സംസ്ഥാന പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് ഇന്ന് മുതല്‍ പ്രാബല്യത്തിൽ വരുന്നു. അതില്‍ പ്രധാനം ഇത്രയും കാലം ആദ്യം ഉണ്ടായിരുന്ന എച്ച് ടെസ്റ്റ് റോഡ് ടെസ്റ്റിന് ശേഷം മാത്രമി ഉണ്ടാവൂ എന്നുള്ളതാണ്. ടാറോ കോൺക്രീറ്റോ ഉപയോഗിച്ച്  ഒരുക്കിയ സ്ഥലത്തുള്ള ലൈനിലൂടെ വാഹനം ഓടിക്കുക, സൈഡ് പാര്‍ക്ക് ചെയ്യുക, വളവുകളിലും കയറ്റങ്ങളിലും വാഹനം ഓടിക്കുക എന്നിവയാണ് പുതിയ ഡ്രൈവിംഗ് ടെസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പ്രതിദിനം നൽകുന്ന ലൈസൻസുകളുടെ എണ്ണത്തിലും നിയന്ത്രണമുണ്ട്. പുതുതായി പരീക്ഷയെഴുതുന്ന 40 പേർക്കും തോറ്റവർക്കായി 20 പേർ വീണ്ടും പരീക്ഷയെഴുതുന്നവർക്കും ലൈസൻസ് നൽകാനാണ് പുതിയ നിർദേശം.

വര്‍ഷങ്ങളായി തുടര്‍ന്ന് വന്ന രീതിക്കാണ് കാലാനുസൃതമായി മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. ഡ്രൈവിംഗ് സ്കൂളില്‍ നിന്നും പഠിപ്പിക്കുന്ന സിമ്പിള്‍ ട്രിക്ക് ഉപയോഗിച്ച് എളുപ്പത്തില്‍ ടെസ്റ്റ് പാസ് ആകുന്ന രീതിയായിരുന്നു ഇതുവരെ. എന്നാല്‍ ഇത് റോഡില്‍ പ്രായോഗികമല്ല എന്നും അപകടങ്ങള്‍ക്ക്കാരണമാകുന്നു എന്നും ഉള്ള പഠനത്തിന്‍റെ ഭാഗമായാണ് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പരിഷ്കരിചിരിക്കുന്നത്.

പുതിയ ആറുവരി പാത നിലവില്‍ വരുവാന്‍ പോകുന്നതും വാഹന പെരുപ്പവും റോഡുകള്‍ മെച്ചപ്പെടുന്നതും കണക്കിലെടുത്ത് അതിനു അനിയോജ്യമായ രീതിയില്‍ ഉള്ള മാറ്റങ്ങള്‍ ടെസ്റ്റുകളില്‍ കൊണ്ടുവരുന്നതിലൂടെ ഡ്രൈവിംഗ് അപകട രഹിതവും കാര്യക്ഷമവും ആകും എന്നാണു കണക്കുകൂട്ടല്‍.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വാഹനങ്ങൾ ഉപയോഗിച്ചുള്ള ആഘോഷങ്ങൾക്ക് വിലക്ക്, പരിപാടികൾ നടത്തിയാൽ കാത്തിരിക്കുന്നത് വൻ പണി.. #MVD

വാഹനങ്ങൾ ഉപയോഗിച്ച് കോളേജുകളിലും സ്‌കൂളുകളിലും ഓണത്തിന് ഉൾപ്പടെയുള്ള അവസരങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള ആഘോഷങ്ങൾ നടത്തുന്നത് മോട്ടോർ വാഹന വകുപ്പ് നിരോധിച്ചു.
വാഹനങ്ങൾ ഉപയോഗിച്ച് ആഘോഷങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് ഉത്തരമേഖല ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ ആർ രാജീവ് അറിയിച്ചു.

  കാറുകളുടെയും ജീപ്പുകളുടെയും ബെക്കുകളുടെയും രൂപഭേദം വരുത്തി റാലികളും മൽസരങ്ങളും സംഘടിപ്പിക്കുന്ന വാഹനങ്ങൾക്കും ഉടമകൾക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കും.  ഇതുമായി ബന്ധപ്പെട്ട് സ്‌കൂളുകളിലും കോളേജുകളിലും മിന്നൽ പരിശോധന നടത്തും. 
മുൻ വർഷങ്ങളിൽ ഉൾപ്പടെ ഇത്തരം ആഘോഷങ്ങളിൽ അപകടങ്ങൾ ഉണ്ടാവുകയും വിദ്യാർത്ഥികൾ കൊല്ലപ്പെടുകയും ചെയ്യുന്ന സന്ദർഭങ്ങളിലാണ് മോട്ടോർ വാഹന വകുപ്പ് നടപടിക്ക് ഒരുങ്ങുന്നത്.
ഇത്തരം പരിപാടികൾ നടത്തുന്നതിനെതിരെ രക്ഷിതാക്കളും അധ്യാപകരും ജാഗ്രത പുലർത്തണമെന്നും ആർ.രാജീവ് വ്യക്തമാക്കി.  നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അതത് ഓഫീസുകളിൽ അറിയിച്ചാൽ ഉടൻ നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ അറിയിച്ചു.

സംസ്ഥാനത്ത് വാഹനങ്ങളുടെ വേഗപരിധിയിൽ നിയന്ത്രണം, ഇരുചക്ര വാഹനങ്ങളുടെ വേഗത കുറച്ചു, കാറുകൾക്ക് കൂട്ടി ; വിശദമായി വായിക്കാം : #VehicleSpeedLimit

ദേശീയ വിജ്ഞാപനമനുസരിച്ച് സംസ്ഥാനത്തെ റോഡുകളിലെ വാഹനങ്ങളുടെ വേഗപരിധി പുതുക്കാൻ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.  എ.ഐ.  ക്യാമറകൾ പ്രവർത്തനക്ഷമമായ ശേഷം വേഗപരിധി പുനർനിർണയിക്കാൻ തീരുമാനിച്ചു.  സംസ്ഥാനത്ത് നിലവിലുള്ള വേഗപരിധി അവസാനമായി 2014 ലാണ് പുതുക്കിയത്. പുതിയ വേഗപരിധി ജൂലൈ ഒന്നു മുതൽ നിലവിൽ വരുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

  പുതുക്കിയ വേഗത പരിധിയും നിലവിലെ വേഗത പരിധിയും :

ഒമ്പത് സീറ്റ് വരെയുള്ള വാഹനങ്ങളുടെ അനുവദിനീയ വേഗപരിധി ആറ് വരി ദേശീയ പാതയില്‍ 110 കിലോമീറ്റര്‍, 4 വരി ദേശീയ പാതയില്‍ 100 (90), മറ്റ് ദേശീയപാത, എം.സി. റോഡ്, നാല് വരി സംസ്ഥാന പാത എന്നിവയില്‍ 90 (85)കിലോമീറ്റര്‍, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (80), മറ്റു റോഡുകളില്‍ 70 (70), നഗര റോഡുകളില്‍ 50 (50) കിലോമീറ്റര്‍ എന്നിങ്ങനെയാണ് 9 സീറ്റ് വരെയുള്ള വാഹനങ്ങളുടെ അനുവദിനീയ വേഗപരിധി.

ഒമ്പത് സീറ്റിനു മുകളിലുള്ള ലൈറ്റ് -മീഡിയം ഹെവി മോട്ടോര്‍ യാത്ര വാഹനങ്ങള്‍ക്ക് ആറ് വരി ദേശീയ പാതയില്‍ 95 കിലോമീറ്റര്‍, 4 വരി ദേശീയ പാതയില്‍ 90 (70), മറ്റ് ദേശീയപാത, എം.സി. റോഡ്, 4 വരി സംസ്ഥാന പാത എന്നിവയില്‍ 85 (65)കിലോമീറ്റര്‍, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (65), മറ്റു റോഡുകളില്‍ 70 (60), നഗര റോഡുകളില്‍ 50 (50) കിലോമീറ്റര്‍ എന്നിങ്ങനെയാണ് അനുവദനീയ വേഗപരിധി.

ലൈറ്റ് മീഡിയം ഹെവി വിഭാഗത്തില്‍പ്പെട്ട ചരക്ക് വാഹനങ്ങള്‍ക്ക് 6 വരി, 4 വരി ദേശീയപാതകളില്‍ 80 (70) കിലോമീറ്ററും മറ്റ് ദേശീയപാതകളിലും 4 വരി സംസ്ഥാന പാതകളിലും 70 (65) കിലോമീറ്ററും മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 (60) കിലോമീറ്ററും മറ്റ് റോഡുകളില്‍ 60 (60) കിലോമീറ്ററും നഗര റോഡുകളില്‍ 50 (50) കിലോമീറ്റര്‍ ആയും നിജപ്പെടുത്തും.

 
ലൈറ്റ് മീഡിയം ഹെവി വിഭാഗത്തില്‍പ്പെട്ട ചരക്ക് വാഹനങ്ങള്‍ക്ക് 6 വരി, 4 വരി ദേശീയപാതകളില്‍ 80 (70) കിലോമീറ്ററും മറ്റ് ദേശീയപാതകളിലും 4 വരി സംസ്ഥാന പാതകളിലും 70 (65) കിലോമീറ്ററും മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 (60) കിലോമീറ്ററും മറ്റ് റോഡുകളില്‍ 60 (60) കിലോമീറ്ററും നഗര റോഡുകളില്‍ 50 (50) കിലോമീറ്റര്‍ ആയും നിജപ്പെടുത്തും.

  സംസ്ഥാനത്ത് നടക്കുന്ന റോഡപകടങ്ങളിൽ ഭൂരിഭാഗവും ഇരുചക്രവാഹനങ്ങളാണ് എന്നതിനാൽ അവയുടെ പരമാവധി വേഗപരിധി മണിക്കൂറിൽ 70 കിലോമീറ്ററിൽ നിന്ന് 60 കിലോമീറ്ററായി കുറയ്ക്കും.  മുച്ചക്ര വാഹനങ്ങൾക്കും സ്കൂൾ ബസുകൾക്കുമുള്ള പരമാവധി വേഗപരിധി നിലവിലുള്ള 50 കിലോമീറ്ററിൽ തന്നെ തുടരും.

റോഡ് സുരക്ഷാ ക്യാമറ നശിപ്പിച്ച യുവാക്കൾ പിടിയിൽ, പിന്നിൽ രാഷ്ട്രീയ വിരോധമെന്ന് സൂചന. #AICamera

ആയക്കാട്ട് എഐ ക്യാമറ തകർത്ത കേസിൽ യുവാവ് അറസ്റ്റിൽ.  കാമറ വാഹനമിടിച്ച് തകർത്ത പുതുക്കോട് മൈതാക്കൽ വീട്ടിൽ മുഹമ്മദിനെ (22) പൊലീസ് അറസ്റ്റ് ചെയ്തു.  വ്യാഴാഴ്ച രാത്രി 11 മണിയോടെ ആയക്കാട് മന്ദത്തിന് സമീപം സ്ഥാപിച്ച ക്യാമറയാണ് നശിപ്പിച്ചത്.  മുഹമ്മദാണ് വാഹനം ഓടിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
 
  വാഹനവും കൂടെ സഞ്ചരിച്ച രണ്ടുപേരും കസ്റ്റഡിയിലെടുത്തു.  വടക്കാഞ്ചേരി ഭാഗത്തേക്ക് ഇന്നോവ കാറിൽ സുഹൃത്തുക്കളോടൊപ്പം വരികയായിരുന്ന മുഹമ്മദ് എ. ഐ ക്യാമറ പോസ്റ്റ് കടന്ന് 60 മീറ്ററോളം മുന്നോട്ട് പോയപ്പോൾ വാഹനം പിന്നിലേക്ക് എടുത്ത് ഇടിക്കുകയായിരുന്നു.  ക്യാമറ തകർക്കുക എന്ന ഉദ്ദേശത്തോടെ ബോധപൂർവം അടിച്ചതാണെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.  ഇടിയുടെ ആഘാതത്തിൽ തകർന്ന കാറിന്റെ പിൻവശത്തെ ചില്ലിൽ പേരെഴുതിയതാണ് അന്വേഷണത്തിലേക്ക് നയിച്ചത്.  പ്രതിയെ ഞായറാഴ്ച കോടതിയിൽ ഹാജരാക്കും. രാഷ്ട്രീയ വിരോധമാണ് ക്യാമറ നശിപ്പിക്കാൻ കാരണമെന്നാണ് പ്രാഥമിക സൂചനകൾ.

സ്ക്കൂൾ യാത്രയും കുട്ടികളുടെ സുരക്ഷയും മൊബൈലിലൂടെ ട്രാക്ക് ചെയ്യാം, അതിനൂതന സംവിധാനങ്ങളുമായി കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റ്. #VidhyaVahanApp #KeralaMVD

സംസ്ഥാനത്ത് സ്ക്കൂൾ വിദ്യാർത്ഥികളുടെ യാത്രയ്ക്ക്  അതിനൂതന സാങ്കേതിക വിദ്യയുടെ കരുത്തലുമായി മോട്ടോർ വാഹന വകുപ്പ്. സ്ക്കൂൾ ബസ്സുമായി സംബന്ധിച്ച എല്ലാ കാര്യങ്ങളും അപ്പപ്പോൾ നിരീക്ഷിക്കാനുള്ള സംവിധാനങ്ങൾ യാഥാർഥ്യമായി.

ബസ് സമയം, കുട്ടികൾ സുരക്ഷിതരാണോ, എവിടെ എത്തി എന്നിവയെല്ലാം കേരള മോട്ടോർ വാഹന വകുപ്പിന്റെ  ‘വിദ്യവാഹൻ’ ആപ്പിലൂടെ രക്ഷിതാക്കൾക്ക് നേരിട്ട് അറിയാം. ഈ അധ്യയന വർഷം മുതൽ ആപ്പിന്റെ പ്രവർത്തനം ആരംഭിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ.

 എല്ലാ സ്കൂൾ ബസുകളിലും ജിപിഎസ് ഘടിപ്പിച്ചിട്ടുണ്ട്.  ഈ സംവിധാനം ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്ന മോട്ടോർ വാഹന വകുപ്പിന്റെ 'സുരക്ഷാ മിത്ര' എന്ന സോഫ്റ്റ്‌വെയർ വഴിയാണ് ആപ്പ് പ്രവർത്തിക്കുന്നത്.  സ്‌കൂൾ ബസ് ജിപിഎസ് രണ്ട് വർഷം മുമ്പ് യന്ത്രങ്ങൾ സ്ഥാപിക്കാൻ അധികൃതർക്ക് നിർദേശം നൽകിയിരുന്നു.  ഇത് സജ്ജീകരിക്കാത്ത സ്കൂൾ വാഹനങ്ങൾ ഓടിക്കാൻ പാടില്ല.  സ്‌കൂളുകൾ തുറക്കുന്നതിന് മുമ്പുള്ള സമയത്തും ജിപിഎസ് ഉപയോഗിക്കുന്നുണ്ട്.  യന്ത്രങ്ങളുടെ പ്രവർത്തനക്ഷമത പരിശോധിക്കുന്നു.

  വാഹനം ഏത് വഴിയാണ് സഞ്ചരിക്കുന്നതെന്ന് അറിയിക്കുകയും അപകടമുണ്ടായാൽ മോട്ടോർ വാഹന വകുപ്പിന് കൺട്രോൾ റൂമിൽ സന്ദേശം ലഭിക്കുകയും ചെയ്യുന്ന രീതിയിലാണ് ഓപ്പറേഷൻ.  മൊബൈലിലെ 'വിദ്യവാഹൻ' ആപ്പ് വഴി രക്ഷിതാക്കൾക്കും വാഹനത്തിന്റെ റൂട്ട് അറിയാനാകും.


Latest News
Malayalam News
Malayoram
Malayoram News
Flash News
Kerala News
News Kerala
Latest Malayalam News

#MVD : ഹെഡ്ലൈറ്റുകൾ ഇല്ലാതെ കെഎസ്ആർടിസിയുടെ രാത്രി യാത്ര, കൈയ്യോടെ പൊക്കി മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്.

രണ്ട് ഹെഡ്‌ലൈറ്റുകളില്ലാതെ രാത്രി സർവീസ് നടത്തിയതിന് കെഎസ്ആർടിസി ബസ് മോട്ടോർ വാഹന വകുപ്പ് പിടികൂടി.

കോട്ടക്കലിൽ നിന്ന് മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്‌സ്‌മെന്റ് വിഭാഗം രാത്രി നടത്തിയ പരിശോധനയിലാണ് ബസ് പിടികൂടിയത്.  തിങ്കളാഴ്ച രാത്രിയാണ് സംഭവം.
തിരൂർ-പൊന്നാനി റൂട്ടിലോടുന്ന കെഎസ്ആർടിസി ബസാണ് പിടികൂടിയത്.  ബസിൽ രണ്ട് ഹെഡ് ലൈറ്റുകൾ ഉണ്ടായിരുന്നില്ല.  സംഭവം ശ്രദ്ധയിൽപ്പെട്ട മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ചമ്രവട്ടം പാലത്തിനു സമീപം ബസ് വളഞ്ഞു പിടിച്ചു.  തെരുവ് വിളക്കുകളുടെയും മറ്റ് വാഹനങ്ങളുടെയും വെളിച്ചത്തിലാണ് രാത്രി ബസ് ഓടുന്നത്.

വഴിയിൽ കുടുങ്ങിയ യാത്രക്കാർക്ക് പകരം സംവിധാനം ഒരുക്കാൻ കെഎസ്ആർടിസി തയ്യാറായില്ല.  ഇതോടെ മോട്ടോർ വാഹന വകുപ്പിന്റെ അകമ്പടിയോടെയാണ് ബസ് പൊന്നാനി ഡിപ്പോയിൽ എത്തിച്ചത്.

VADAKKANCHERY TOURIST BUS ACCIDENT : വടക്കാഞ്ചേരി വാഹനാപകടം : ഇനി ടൂറിസ്റ്റ് ബസ്സുകൾ വാടകയ്ക്ക് എടുക്കുന്നതിന് കടമ്പകൾ ഏറും.

തൃശൂർ-പാലക്കാട് ഹൈവേയിൽ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിന് പിന്നിൽ ഇടിച്ച് ഒമ്പത് പേർ മരിച്ച സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടതായി ഗതാഗത മന്ത്രി ആന്റണി രാജു.  വടക്കാഞ്ചേരിയിലുണ്ടായ അപകടവിവരം ലഭിച്ചയുടൻ ഗതാഗത കമ്മീഷണർ എസ്.ശ്രീജിത്ത് ഐ.പി.എസിനെ സംഭവസ്ഥലത്തേക്ക് അയച്ചതായി മന്ത്രി അറിയിച്ചു.
  ഇനി മുതൽ ടൂറിസ്റ്റ് ബസുകൾ വാടകയ്‌ക്കെടുക്കുമ്പോൾ സ്‌കൂളുകൾ പാലിക്കേണ്ട ചില മാർഗനിർദേശങ്ങളും മന്ത്രി മുന്നോട്ടുവച്ചു.  ടൂറിസ്റ്റ് ബസ് ഡ്രൈവർമാർ സ്കൂളുകളിൽ നിന്ന് ഉല്ലാസയാത്രയ്ക്ക് പോകുമ്പോൾ അവരുടെ പേര് ആർടി ഓഫീസിൽ റിപ്പോർട്ട് ചെയ്യണം.  ടൂറിസ്റ്റ് ബസ് ജീവനക്കാരുടെ പശ്ചാത്തലവും പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

Private Bus Accident : മത്സര ഓട്ടത്തിനിടെ വീണ്ടും അപകടം, സ്വകാര്യ ബസുകൾ കസ്റ്റഡിയിൽ, ഡ്രൈവർമാരുടെ ലൈസൻസ് റദ്ധാക്കി.. കൈയടിച്ച് പൊതുജനം..

കോഴിക്കോട് : മത്സര ഓട്ടത്തിനിടയിൽ അപകടത്തിൽപ്പെട്ട സ്വകാര്യ ബസുകൾ കസ്റ്റഡിയിലെടുത്തു.  കോഴിക്കോട് മെഡിക്കൽ കോളേജ് - കോഴിക്കോട് റൂട്ടിൽ മത്സരിച്ച ഗസൽ, ലാർക്ക് എന്നീ ബസുകൾ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടി.

തൊണ്ടയാട് കാവ് ബസ് സ്റ്റോപ്പിന് സമീപമാണ് ഇരു ബസുകളും അപകടത്തിൽപ്പെട്ടത്.  ഇരു ബസുകളും ചേവായൂർ ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിങ് സെന്ററിൽ പരിശോധിച്ചപ്പോൾ വാഹനത്തിന്റെ സ്പീഡ് ഗവർണറുകൾ പ്രവർത്തനരഹിതമാണെന്നും ബ്രേക്കിങ് മോശമായതായും കണ്ടെത്തി.

  ഇതേതുടര് ന്ന് രണ്ട് ബസുകളുടെയും ഫിറ്റ് നസ് റദ്ദാക്കി.  വാഹനമോടിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കാനും ശുപാർശ ചെയ്തിട്ടുണ്ട്.  എൻഫോഴ്‌സ്‌മെന്റ് ആർടിഒകെ ബിജുമോന്റെ നിർദേശപ്രകാരം നടത്തിയ പരിശോധനയിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ അജിത് നായർ, ടി ധനുഷ്, എം ഷുക്കൂർ എന്നിവരും പങ്കെടുത്തു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0