പെരുമ്പാവൂരിൽ മാലിന്യം കത്തുന്ന ചൂളയിൽ വീണ അതിഥിയുടെ മൃതദേഹം കണ്ടെത്തി. യൂണിവേഴ്സൽ പ്ലൈവുഡിൽ ജോലി ചെയ്തിരുന്ന കൊൽക്കത്ത സ്വദേശി നസീറിന്റെ (23) മൃതദേഹമാണ് കണ്ടെത്തിയത്. കാലിന്റെ അസ്ഥി ലഭിച്ചു.
ഇന്നലെ രാവിലെ ഏഴിന് പെരുമ്പാവൂർ ഓടക്കാലിലായിരുന്നു അപകടം. 15 അടിയിലേറെ താഴ്ചയുള്ള കുഴിയിലാണ് നസീർ വീണത്. തീ അണയ്ക്കുന്നതിനിടെ നസീർ കുഴിയിൽ വീഴുകയായിരുന്നു. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്.