ബസിൽ നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടില്ല. ബസ് ഡ്രൈവർ ക്ഷീണിതനായിരുന്നെന്ന് എംവിഡി പറയുന്നു. തൃപ്പൂണിത്തുറ, എറണാകുളം എംവിഐമാരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ബസ് അമിതവേഗതയിലായിരുന്നുവെന്ന് ആരോപണം ഉയർന്നിരുന്നെങ്കിലും എംവിഡി അത് തള്ളിയിരുന്നു. ബെംഗ്ലൂരുവിൽ നിന്ന് മൈസൂരുവിലേക്ക് പോകുന്ന ബസായിരുന്നു അപകടത്തിനിടയായത്.
അപകടത്തിൽ എട്ടു പേർക്ക് പരുക്കേൽക്കുകയും ഒരാൾ മരിക്കുകയും ചെയ്തു. നിയന്ത്രണം തെറ്റി ട്രാഫിക് സിഗ്നലിൽ ഇടിച്ചായിരുന്നു ബസ് മറിഞ്ഞത്. ഈ സമയം ബൈക്ക് യാത്രികനായ വാഗമൺ സ്വദേശി ജിജോ സെബാസ്റ്റ്യൻ ബസിനടിയിൽപ്പെടുകയും ചെയ്തു. 25 മിനിറ്റോളം ബസിനടിയിൽ കുടുങ്ങിക്കിടന്നിരുന്നു. ആശുപത്രിയിൽ കൊണ്ടുപോകുന്ന വഴിയാണ് ജിജോ മരിച്ചത്. മാടവന ജങ്ഷനിൽ ഞായറാഴ്ച രാവിലെ ആയിരുന്നു അപകടം.