എറണാകുളം ഞാറക്കൽ സർക്കാർ ഹൈസ്‌കൂളിൽ വിനോദയാത്ര പോയ ബസാണ് അപകടത്തിൽപ്പെട്ടത്. കൊടേക്കനാലിലേക്കുള്ള യാത്രയ്ക്കിടെയാണ് ബസ് അപകടത്തിൽപ്പെട്ടത്. ആറ് വിദ്യാർത്ഥികൾക്കും ഒരു അധ്യാപകനും ബസ് ജീവനക്കാരനും പരിക്കേറ്റു.
രാവിലെ ആറ് മണിയോടെയാണ് അപകടം. ഞാറക്കൽ ഗവൺമെൻ്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികൾക്കാണ് അപകടമുണ്ടായത്. പുലർച്ചെ ചെറായിയിലെ വൈദ്യുത തൂണിൽ ഇടിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. ആർക്കും കാര്യമായ പരിക്കില്ല.