Aluva എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Aluva എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ആലുവയിലെ നാലുവയസുകാരിയുടെ കൊലപാതകം, പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. #Aluva_Crime_Case

 


എറണാകുളം : ആലുവയിൽ നാലു വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു. ചെങ്ങമനാട് പോലീസ് ആലുവ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കുട്ടിയുടെ അമ്മ മാത്രമാണ് കേസിലെ ഏക പ്രതി. കുട്ടിയെ പീഡിപ്പിച്ച കേസിൽ പിതൃസഹോദരനെതിരെയും കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.

മെയ് 19 നാണ് നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകം നടന്നത്. കുട്ടിയെ അമ്മ തന്നെയാണ് മൂഴിക്കുളം പാലത്തിന് സമീപം ചാലക്കുടി പുഴയിലേക്ക് എറിഞ്ഞത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ചെങ്ങമനാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഫോറൻസിക് സർജൻ ലിസ ജോൺ, കുട്ടി പീഡനത്തിന് ഇരയായതായി പോലീസിനെ അറിയിച്ചു. തുടർന്ന്, കുട്ടിയുമായി ഏറ്റവും അടുപ്പമുള്ളവരുടെ പട്ടിക തയ്യാറാക്കി അന്വേഷണം ആരംഭിച്ചു.

കുട്ടിയുടെ പിതാവിന്റെ അടുത്ത ബന്ധുക്കളുടെ ചോദ്യം ചെയ്യലിൽ നിന്ന്, സംശയങ്ങൾ പ്രതി പിതൃസഹോദരനിലേക്ക് മാറി. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

കുട്ടിയെ പുഴയിലേക്ക് വലിച്ചെറിഞ്ഞ കേസിൽ ചെങ്ങമനാട് പോലീസും പോക്സോ കേസിൽ പുത്തൻകുരിശ് പോലീസുമാണ് അന്വേഷണം നടത്തിയത്. പോക്സോ കേസിൽ പുത്തൻകുരിശ് പോലീസും മൂവാറ്റുപുഴ പോക്സോ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

50 ലക്ഷം രൂപയുടെ ഹെറോയിൻ വേട്ട; അസം സ്വദേശി അറസ്റ്റിൽ #operation_D_Hunt


കൊച്ചി: ആലുവയിൽ 50 ലക്ഷം രൂപയുടെ ഹെറോയിനുമായി ആസാം സ്വദേശി പിടിയിൽ. ആലുവ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് ഹുസൈൻ സഹീറുൽ ഇസ്ലാമിൽ നിന്നാണ്   158 ഗ്രാം ഹെറോയിൻ കണ്ടെടുത്തത്.  

അതേസമയം, ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി ശനിയാഴ്ച സംസ്ഥാനത്തുടനീളം നടത്തിയ പ്രത്യേക പരിശോധനയിൽ 106 പേരെ അറസ്റ്റ് ചെയ്തു. 107 കേസുകൾ രജിസ്റ്റർ ചെയ്തു. മയക്കുമരുന്ന് വിൽപ്പന നടത്തിയതായി സംശയിക്കുന്ന 1781 പേരെ തിരഞ്ഞു. 607.82 ഗ്രാം എംഡിഎംഎ, 21.91892 കിലോഗ്രാം കഞ്ചാവ്, 62 കഞ്ചാവ് ബീഡി എന്നിവ പരിശോധനയിൽ പിടിച്ചെടുത്തു.


വെളിച്ചെണ്ണ മോഷണം; കടയിൽ നിന്ന് 30 കുപ്പി വെളിച്ചെണ്ണ മോഷ്ടിച്ചു #latest_news

  വെളിച്ചെണ്ണ വില കുതിച്ചുയരുമ്പോള്‍ ആലുവയിൽ നിന്ന് 30 ലിറ്റർ വെളിച്ചെണ്ണ മോഷ്ടിച്ചു. ആലുവയിലെ തോട്ടുമുക്കത്തുള്ള പഴം, പച്ചക്കറി കടയിൽ നിന്ന് കള്ളൻ 30  വെളിച്ചെണ്ണ കുപ്പികൾ ചാക്കിലാക്കി കൊണ്ടുപോയി. വെളിച്ചെണ്ണയ്ക്ക് പുറമേ, ഒരു പെട്ടി ആപ്പിളും 10 പാക്കറ്റ് പാലും മോഷ്ടിച്ചു. കടയുടെ പിൻഭാഗം തുരന്ന് കള്ളൻ ആദ്യം കടയിലേക്ക് കടക്കാൻ ശ്രമിച്ചു. ഇത് പരാജയപ്പെട്ടപ്പോൾ, അയാൾ പൂട്ട് തകർത്ത് കടയിലേക്ക് കയറി.
സംഭവത്തിൽ കടയുടമയിൽ നിന്ന് ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് ആലുവ പോലീസ് പറയുന്നു. മാധ്യമങ്ങളിലൂടെ വിവരം പുറത്തുവന്നതിനെത്തുടർന്ന് പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇന്ന് കർക്കടക വാവ്; പിതൃമോക്ഷം തേടി ആയിരങ്ങൾ #karkkidaka_vavau



പിതൃസ്മരണയിൽ ഇന്ന് കർക്കടക വാവ്. പിതൃമോക്ഷം തേടി ആയിരങ്ങൾ ബലിതർപ്പണം നടത്തുകയാണ്. ബലിതർപ്പണത്തിനായി ക്ഷേത്രങ്ങളിലും പ്രധാന സ്നാന ഘട്ടങ്ങളിലും ഭക്തരുടെ തിരക്കാണ് അനുഭവപ്പെടുന്നത്. ആലുവ മണപ്പുറത്ത് ബലിതർപ്പണ ചടങ്ങുകൾക്ക് ഇന്ന് പുലർച്ചെ 2.30ന് തുടക്കമായി.

പുലർച്ചെ ആരംഭിച്ച പിതൃതർപ്പണം ഉച്ചയോടെ അവസാനിക്കും. അറുപതോളം ബലിത്തറകളാണ് തയ്യാറാക്കിയിരിക്കുന്നത്. ക്ഷേത്ര ദർശനത്തിന് വരിനിൽക്കാനുള്ള നടപ്പന്തൽ, ബാരിക്കേഡുകൾ എന്നിവയും സജ്ജമായി. ഒരേസമയം 500 പേർക്ക് നിൽക്കാവുന്ന രീതിയിലാണ് നടപ്പന്തൽ സജ്ജീകരിച്ചിരിക്കുന്നത്.


ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് 10 ലക്ഷം രൂപകൂടി നൽകാൻ സംസ്ഥാന സർക്കാർ.. #KeralaGovernment

ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

  കഴിഞ്ഞ ദിവസം വനിതാ ശിശുവികസന വകുപ്പ് നൽകിയ അടിയന്തര സഹായമായ ഒരു ലക്ഷം രൂപയ്ക്ക് പുറമെ കുടുംബത്തിന് 10 ലക്ഷം രൂപ കൂടി അനുവദിച്ചു.

  അതേസമയം, പ്രതി അസഫഖ് ആലമിനെ അന്വേഷണ സംഘം ഇന്ന് തെളിവെടുപ്പിന് കൊണ്ടുവരും.  പ്രതിയെ കൂടുതൽ ചോദ്യം ചെയ്ത ശേഷമാണ് തെളിവെടുപ്പ്.  പ്രതി കേരളത്തിൽ വന്നിട്ടുണ്ടോയെന്നും മറ്റ് ക്രിമിനൽ കേസുകളുണ്ടോയെന്നും പരിശോധിക്കും.  കസ്റ്റഡിയിലെടുത്ത ശേഷം മാത്രമേ അന്വേഷണ സംഘം ബിഹാറിലേക്ക് പോകുകയുള്ളൂവെന്ന് ഡിഐജി എ ശ്രീനിവാസ് അറിയിച്ചു.  ഇന്നലെ എറണാകുളം പോക്‌സോ കോടതി അസഫക്ക് ആലമിനെ 10 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.

ആലുവയിൽ കൊല്ലപ്പെട്ട ചാന്ദ്നി ലൈംഗികമായിപീഡിപ്പിക്കപ്പെട്ടതായി സംശയം.. #AluvaMissingGirl

ആലുവയില്‍ കൊല്ലപ്പെട്ട ആറ് വയസുകാരി ലൈംഗിക പീഡനത്തിനിരയായതായും സൂചന. കുട്ടിയുടെ ശരീരത്തിലും രഹസ്യഭാഗങ്ങളിലും  മുറിവുകളുള്ളതായാണ് ഇന്‍ക്വസ്റ്റ് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. കല്ലുകൊണ്ട് തലയ്ക്കടിച്ചതായും സൂചനയുണ്ട്.
വിശദ വിവരങ്ങൾ പോസ്റ്റ് മോർട്ടത്തിന് ശേഷം മാത്രമേ വ്യക്തമാവുകയുള്ളൂ..
ബിഹാർ സ്വദേശിയുടെ മകളായ ചാന്ദ്നിയെ ഇന്നലെയാണ് കാണാതായത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി അസ്ഫാഖ് ആലം ​​പിടിയിലായത്.  കുട്ടിയെ മറ്റൊരാൾക്ക് കൈമാറിയെന്നാണ് ഇയാൾ ആദ്യം പറഞ്ഞത്.  തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.  ഇതിന്റെ അടിസ്ഥാനത്തില് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആലുവ മാർക്കറ്റിന് സമീപം കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ചാന്ദ്നി ഇനി ഇല്ല, ആലുവയിൽ നിന്നും തട്ടിക്കൊണ്ടുപോകപ്പെട്ട അഞ്ച് വയസ്സുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.. #Chandni #CrimeNews

ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയ ബിഹാർ സ്വദേശിനിയായ പെൺകുട്ടി ചാന്ദിനിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.  ആലുവ മാർക്കറ്റിന് സമീപമാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.  ബിഹാർ സ്വദേശി മജ്ജയ് കുമാറിന്റെ മകൾ ചാന്ദ്‌നിയാണ് മരിച്ചത്.  കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിൽ കെട്ടി ഇവിടെ ഉപേക്ഷിച്ചതായാണ് റിപ്പോർട്ട്.  ഇന്നലെയാണ് ചാന്ദ്നിയെ തട്ടിക്കൊണ്ടുപോയത്.  ചാന്ദ്‌നിയെ തട്ടിക്കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.  ഇതിന്റെ അടിസ്ഥാനത്തിൽ അഫ്‌സാഖ് ആലം ​​എന്ന ഇതരസംസ്ഥാന മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.  മജ്ജയ് കുമാറിന്റെ വീടിനു മുകളിൽ വാടകയ്‌ക്കായിരുന്നു താമസം.  രണ്ടു ദിവസം മുൻപാണ് ഇവിടെ താമസിക്കാൻ വന്നത്.  സംഭവത്തിൽ രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0