Ernakulam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Ernakulam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

മനസാക്ഷിയെ നടുക്കുന്ന ക്രൂരത ; സ്വന്തം മകനേയും നായ്ക്കളെയും വാടക വീട്ടില്‍ ഉപേക്ഷിച്ച് യുവാവ് നാടുവിട്ടു, രക്ഷകരായി പോലീസ്. #Crime_Updates


എറണാകുളം : കൊച്ചുകുട്ടിയായ മകനെയും 26 നായ്‌ക്കളെയും വാടക വീട്ടില്‍ ഉപേക്ഷിച്ച് യുവാവ് നാടുവിട്ടു. വിദേശത്തു ജോലി ചെയ്യുന്ന അമ്മ പൊലീസിന്റെ സഹായം തേടി മകനെ മാതാപിതാക്കളുടെ പക്കലേൽപിച്ചു. എറണാകുളം തൃപ്പൂണിത്തുറയിലാണ് സംഭവം. നാലാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെയാണ് പൊലീസെത്തി രക്ഷിച്ചത്. ഞായറാഴ്ചയാണ് നായ്ക്കള്‍ക്കൊപ്പം കുട്ടിയെ ഉപേക്ഷിച്ച് യുവാവ് നാടുവിട്ടത്. 30,000 രൂപ മുതൽ 50,000 രൂപ വരെ വിലവരുന്ന നായ്ക്കളെയാണ് യുവാവ് ഉപേക്ഷിച്ചത്.

3 ദിവസമായി ഭക്ഷണവും വെള്ളവും കിട്ടാതെ വലഞ്ഞ നായ്ക്കളെ സൊസൈറ്റി ഫോർ ദ് പ്രിവൻഷൻ ഓഫ് ക്രുവെൽറ്റി ടു അനിമൽസ് പ്രവർത്തകരും ഏറ്റെടുത്തു. 3 മാസം മുൻപാണു സുധീഷ് എസ് കുമാർ എന്നയാൾ എരൂർ അയ്യംപിള്ളിച്ചിറ റോഡിൽ നാലാം ക്ലാസുകാരനായ മകനുമായി വീടു വാടകയ്ക്ക് എടുത്തത്. മുന്തിയ ഇനം നായ്ക്കളെയും വീട്ടിലേക്കു കൊണ്ടുവന്നിരുന്നു. നായ്ക്കളുടെ ശല്യത്തെക്കുറിച്ചു സമീപവാസികളുടെ പരാതിയിൽ നഗരസഭ നോട്ടിസ് നൽകി.

FLASH NEWS : കൊച്ചിയിൽ ടാങ്കർ ലോറി മറിഞ്ഞ് അപകടം.. #GasTankerAccident

കൊച്ചി : കളമശേരിയിൽ ടാങ്കർ ലോറി മറിഞ്ഞു.  ടാങ്കറിൽ പ്രൊപ്പെയ്ൻ ഇന്ധനം നിറച്ചിരുന്നു. പ്രാഥമിക പരിശോധനയിൽ ചോർച്ചയില്ലെന്ന് അധികൃതർ അറിയിച്ചു.  ടി വി എസ് ജംക് ഷനു സമീപം ടാങ്കർ മറിഞ്ഞു.  അഗ്നിശമന സേന സ്ഥലത്തെത്തി മുൻകരുതൽ നടപടികൾ സ്വീകരിച്ചു.  പോലീസും സ്ഥലത്തെത്തി. കൂടുതൽ വിവരങ്ങൾ ലഭ്യമാണ് വരുന്നു.

പ്ലസ് വൺ വിദ്യാർഥിനി കായലിൽ വീണെന്ന് സംശയം; ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ തിരച്ചിൽ... #Missingcase

 



എറണാകുളം നെട്ടൂരിൽ പെൺകുട്ടി കായലിൽ വീണതായി സംശയം. നെട്ടൂർ ബീച്ച് സോക്കർ പരിസരത്ത് വാടകയ്ക്ക് താമസിക്കുന്ന മുതിരപറമ്പ് വീട്ടിൽ ഫിറോസ് ഖാന്റെ മകൾ ഫിദ( 16) യെയാണ് കാണാതായത്. ഫയർ ഫോഴ്സും സ്കൂബാ ടീമും തിരച്ചിൽ ആരംഭിച്ചു.


വെള്ളിയാഴ്ച രാവിലെ 6.30 ഓടെയായിരുന്നു സംഭവം. രാവിലെ മാലിന്യം കളയാൻ പോയ വിദ്യാർഥിനി തിരികെയെത്താത്തതിനെ തുടർന്നാണ് കായലിൽ വീണതായി സംശയമുടലെടുത്തത്. നിലമ്പൂർ സ്വദേശികളായ ഫിദയും കുടുംബവും നാളുകളായി നെട്ടൂരാണ് താമസം. നാട്ടുകാരടക്കം ചെറുവള്ളങ്ങളിൽ തിരച്ചിൽ നടത്തുന്നുണ്ട്.

സിനിമ ചിത്രീകരണത്തിനിടെ കാർ മറിഞ്ഞു; അർജുൻ അശോകൻ, സംഗീത് പ്രതാപ് എന്നിവർക്ക് പരുക്ക്... #Accident_News

 


സിനിമ ചിത്രീകരണത്തിനിടെ കാർ മറിഞ്ഞ് അപകടം. നടൻമാരായ അർജുൻ അശോകും സംഗീത് പ്രതാപും സഞ്ചരിച്ച കാർ തലകീഴായി മറിയുകയായിരുന്നു. കൊച്ചി എം.ജി റോഡിൽ വെച്ചുണ്ടായ അപകടത്തിൽ ഇരുവർക്കും പരുക്കേറ്റു. ബ്രോമാൻസ് എന്ന സിനിമയുടെ ചേയ്‌സിങ് സീൻ ഷൂട്ട്‌ ചെയുന്നതിനിടയിലാണ് അപകടം ഉണ്ടായത്. ആർക്കും സാരമായ പരുക്ക് ഇല്ല. ഉടൻ തന്നെ ഇവരെ മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുലർച്ചെ 1.30ടെ ആയിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിയുകയും മുന്നിലുണ്ടായിരുന്ന കാറിലിടിക്കുകയും ചെയ്തു. ഈ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഫുഡ‍് ഡെലിവറി ബോയുടെ ബൈക്കിലിടിച്ചു.

സംസ്ഥാനത്തെ ഡെങ്കി ബാധിതരിൽ 54 ശതമാനവും എറണാകുളത്ത്; ശനിയാഴ്ച മാത്രം സ്ഥിരീകരിച്ചത് 86 കേസുകൾ... #Ernakulam

എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ ക്രമാതീത വർദ്ധനവ്. സംസ്ഥാനത്തെ ഡെങ്കി ബാധിതരിൽ 54 ശതമാനവും എറണാകുളത്ത്. 86 ഡെങ്കി കേസുകളാണ് ശനിയാഴ്ച മാത്രം സ്ഥിരീകരിച്ചത്. കളമശേരി നഗരസഭാ പരിധിയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കളമശേരിയിൽ 21 പേർക്ക് ഒരു ദിവസം ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. തമ്മനം ഭാഗത്ത് എട്ടുപേർക്ക് ഡെങ്കി സ്ഥിരീകരിച്ചു. ജില്ലയിലെ 22 മേഖലകളിലാണ് ഡെങ്കിപ്പനി വ്യാപനം. ജില്ലയിൽ രണ്ടു പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞാഴ്ച 22 ശതമാനം ആയിരുന്ന ഡെങ്കി ബാധിതരുടെ എണ്ണമാണ് ശനിയാഴ കഴിഞ്ഞതോടെ കുത്തനെ ഉയർന്നത്. വൈറൽ പനി ബാധിതരുടെ എണ്ണം കൂടുന്നതിനിടെയാണ് ഡെങ്കു കേസുകൾ ജില്ലയിൽ വർധിക്കുന്നത്.


ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് 10 ലക്ഷം രൂപകൂടി നൽകാൻ സംസ്ഥാന സർക്കാർ.. #KeralaGovernment

ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

  കഴിഞ്ഞ ദിവസം വനിതാ ശിശുവികസന വകുപ്പ് നൽകിയ അടിയന്തര സഹായമായ ഒരു ലക്ഷം രൂപയ്ക്ക് പുറമെ കുടുംബത്തിന് 10 ലക്ഷം രൂപ കൂടി അനുവദിച്ചു.

  അതേസമയം, പ്രതി അസഫഖ് ആലമിനെ അന്വേഷണ സംഘം ഇന്ന് തെളിവെടുപ്പിന് കൊണ്ടുവരും.  പ്രതിയെ കൂടുതൽ ചോദ്യം ചെയ്ത ശേഷമാണ് തെളിവെടുപ്പ്.  പ്രതി കേരളത്തിൽ വന്നിട്ടുണ്ടോയെന്നും മറ്റ് ക്രിമിനൽ കേസുകളുണ്ടോയെന്നും പരിശോധിക്കും.  കസ്റ്റഡിയിലെടുത്ത ശേഷം മാത്രമേ അന്വേഷണ സംഘം ബിഹാറിലേക്ക് പോകുകയുള്ളൂവെന്ന് ഡിഐജി എ ശ്രീനിവാസ് അറിയിച്ചു.  ഇന്നലെ എറണാകുളം പോക്‌സോ കോടതി അസഫക്ക് ആലമിനെ 10 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.

പണിയാത്ത പാലം പൊളിഞ്ഞെന്ന് വ്യാജ വാർത്ത, ഓൺലൈൻ ചാനലിനെതിരെ നിയമ നടപടിയുമായി ഊരാളുങ്കൽ സൊസൈറ്റി. | #UralungalSociety #FactCheck #FakeNews

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയെക്കുറിച്ച് വ്യാജവാർത്ത നൽകിയ 'പച്ചക്ക് പറയുന്നു' എന്ന ഓൺലൈൻ ചാനലിനെതിരെ സൊസൈറ്റി രംഗത്ത്.  എറണാകുളം കുണ്ടന്നൂരിലെ പാലവുമായി ബന്ധപ്പെട്ട വ്യാജ വീഡിയോക്കെതിരെ പ്രതികരണവുമായി യുഎൽസിസിഎസ് അധികൃതർ രംഗത്തെത്തി. മുൻപും ഇത്തരം അടിസ്ഥാന രഹിതമായ വാർത്തകൾ പ്രചരിപ്പിച്ചതിന് നിയമ നടപടി നേരിട്ട വ്യക്തിയാണ് ഇദ്ദേഹം.

 പൊളിഞ്ഞ പാലം നിർമിച്ചത് ഊരാളുങ്കൽ സൊസൈറ്റിയാണെന്ന ഓൺലൈൻ ചാനലിൽ വന്ന വാർത്ത വസ്തുതകൾക്ക് വിരുദ്ധമാണ്.  വീഡിയോയിൽ പറയുന്ന പാലം നിർമിച്ചത് ഊരാളുങ്കൽ സൊസൈറ്റിയല്ലെന്ന് റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കിയിട്ടും വ്യാജവാർത്ത പ്രചരിപ്പിച്ചതിന് ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് യുഎൽസിസിഎസ് അധികൃതർ ആവശ്യപ്പെട്ടു.

 പ്രസ്താവനയുടെ പൂർണ്ണ രൂപം

 എറണാകുളത്തെ കുണ്ടന്നൂരിൽ പാലം തകരുകയാണെന്നും ഊരാളുങ്കൽ സൊസൈറ്റിയാണ് പാലം നിർമിച്ചതെന്നും പറഞ്ഞ് ഒരാൾ ഓൺലൈൻ ചാനലിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ചു.  ആ വീഡിയോയിൽ പറയുന്ന പാലം ഊരാളുങ്കൽ സൊസൈറ്റി നിർമ്മിച്ചതല്ല.  R…

#Perumbavoor : പെരുമ്പാവൂരിൽ ചൂളയിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം, അവശിഷ്ടമായി ലഭിച്ചത് കണ്ടാൽ ആരുടെയും കണ്ണ് നിറയും..

പെരുമ്പാവൂരിൽ മാലിന്യം കത്തുന്ന ചൂളയിൽ വീണ അതിഥിയുടെ മൃതദേഹം കണ്ടെത്തി.  യൂണിവേഴ്സൽ പ്ലൈവുഡിൽ ജോലി ചെയ്തിരുന്ന കൊൽക്കത്ത സ്വദേശി നസീറിന്റെ (23) മൃതദേഹമാണ് കണ്ടെത്തിയത്.  കാലിന്റെ അസ്ഥി ലഭിച്ചു.

  ഇന്നലെ രാവിലെ ഏഴിന് പെരുമ്പാവൂർ ഓടക്കാലിലായിരുന്നു അപകടം.  15 അടിയിലേറെ താഴ്ചയുള്ള കുഴിയിലാണ് നസീർ വീണത്.  തീ അണയ്ക്കുന്നതിനിടെ നസീർ കുഴിയിൽ വീഴുകയായിരുന്നു.  മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്.

#School_Leave_News : വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മൂന്ന് ദിവസം അവധി.


ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ എറണാകുളത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.  ആരോഗ്യ മുൻകരുതലുകളുടെ ഭാഗമായി നാളെ മുതൽ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചതായി കളക്ടർ അറിയിച്ചു.  വടവുകോട് പുത്തൻകുരിശ്, കിഴക്കേകശമ്പലം, കുന്നത്തുനാട് ഗ്രാമപഞ്ചായത്തുകൾ, തൃക്കാക്കര, തൃപ്പൂണിത്തുറ, മരട്, കളമശേരി നഗരസഭകളിലെയും കൊച്ചി നഗരസഭയിലെയും പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.  എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾക്കും സർവകലാശാലാ പരീക്ഷകൾക്കും അവധി ബാധകമല്ലെന്നും കലക്ടർ അറിയിച്ചു.

  അന്തരീക്ഷത്തിലെ പുകയുടെ അളവിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്.  മുൻ ദിവസങ്ങളെ അപേക്ഷിച്ച് എയർ ക്വാളിറ്റി ഇൻഡക്സ് വലിയ തോതിൽ മെച്ചപ്പെട്ടിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു.

പ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടർന്ന് ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ അന്തരീക്ഷത്തിൽ പുകയുടെ അളവിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.  മുൻ ദിവസങ്ങളെ അപേക്ഷിച്ച് എയർ ക്വാളിറ്റി ഇൻഡക്സ് (എയർ ക്വാളിറ്റി ഇൻഡക്സ്) വലിയ തോതിൽ മെച്ചപ്പെട്ടിട്ടുണ്ട്.  എന്നിരുന്നാലും, ആരോഗ്യ മുൻകരുതലിന്റെ ഭാഗമായി വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കേകാശമ്പലം ഗ്രാമപ്പഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപ്പഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കളമശ്ശേരി മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 13-03-  23 (തിങ്കൾ), 14-03 -23 (ചൊവ്വ), 15-03-23 ​​(ബുധൻ) എന്നിവ അവധി ദിവസങ്ങളായി പ്രഖ്യാപിച്ചു.

  അങ്കണവാടികൾ, കിന്റർഗാർട്ടൻ, ഡേ കെയർ സെന്ററുകൾ, സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ, സ്കൂളുകൾ എന്നിവയ്ക്ക് അവധി ബാധകമായിരിക്കും.  എസ്എസ്എൽസി, വിഎച്ച്എസ്ഇ, ഹയർ സെക്കൻഡറി പ്ലസ് വൺ, പ്ലസ് ടു പൊതുപരീക്ഷകൾ, സർവകലാശാലാ പരീക്ഷകൾ എന്നിവയ്ക്ക് അവധി ബാധകമല്ല.

#Brahmapuram : ബ്രഹ്മപുരം തീ അണക്കൽ അവസാന ഘട്ടത്തിലേക്ക്..

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ ഫ്യൂമിഗേഷൻ (തീ അണക്കൽ പ്രക്രീയ) അവസാന ഘട്ടത്തിലേക്ക്.  ഇതുവരെ, പ്രദേശത്തെ 90 ശതമാനത്തിലധികം തീ പൂർണ്ണമായും നിയന്ത്രിക്കാൻ കഴിഞ്ഞു.  ശേഷിക്കുന്ന ഭാഗത്തെ തീ അണയ്ക്കാനുള്ള ഊർജിത ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്.

  മാലിന്യക്കൂമ്പാരത്തിന്റെ അടിഭാഗത്തേക്ക് തീ പടർന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.  ഇതിനൊരു പരിഹാരമെന്ന നിലയിൽ, എക്‌സ്‌കവേറ്റർ/എർത്ത് മൂവറുകൾ ഉപയോഗിച്ച് പുക പൂർണമായും നിയന്ത്രിക്കുകയും മാലിന്യം നീക്കം ചെയ്യുകയും കുഴികൾ രൂപപ്പെടുകയും അവയിലേക്ക് വെള്ളം പമ്പ് ചെയ്യുകയും ചെയ്യുന്നു.  ശ്രമകരമായ ഈ ഉദ്യമം ഇപ്പോൾ അവസാന ഘട്ടത്തിലാണ്.

  നിലവിൽ (ശനി - മാർച്ച് 11) 170 അഗ്നിശമന സേനാംഗങ്ങൾ, 32 എക്‌സ്‌കവേറ്റർ ഓപ്പറേറ്റർമാർ,
  11 നാവികസേനാംഗങ്ങൾ, സിയാലിൽ നിന്ന് 4 പേർ, ബിപിസിഎല്ലിൽ നിന്ന് 6 പേർ, 71 സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ, 30 കൊച്ചി കോർപ്പറേഷൻ ജീവനക്കാരും ഉദ്യോഗസ്ഥരും 20 ഹോം ഗാർഡുകളും പങ്കെടുക്കുന്നു.  23 അഗ്നിശമന യൂണിറ്റുകൾ, 32 എക്‌സ്‌കവേറ്റർ / ജെസിബികൾ, മൂന്ന് ഹൈ പ്രഷർ പമ്പുകൾ എന്നിവ പുക അണയ്ക്കാൻ നിലവിൽ ഉപയോഗിക്കുന്നു.

വ്യാജ രേഖ ചമച്ച് വൻ #GST തട്ടിപ്പ്, എറണാകുളത്ത് രണ്ടുപേർ അറസ്റ്റിൽ..

എറണാകുളം : വ്യാജരേഖ ചമച്ച് പന്ത്രണ്ട് കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയ കേസിൽ രണ്ട് പേരെ ജിഎസ്ടി വകുപ്പ് അറസ്റ്റ് ചെയ്തു.  പെരുമ്പാവൂർ സ്വദേശികളായ അസറലി, റിൻഷാദ് എന്നിവരാണ്.

  ഏക്കർ സാധനങ്ങൾ ഇറക്കുമതി ചെയ്തതിന്റെയും വിറ്റതിന്റെയും വ്യാജ ഇൻവോയ്‌സുകളും ബില്ലുകളും സൃഷ്ടിച്ച് പന്ത്രണ്ട് കോടിയുടെ നികുതിവെട്ടിപ്പ് ശൃംഖലയാണ് പ്രതികൾ സൃഷ്ടിച്ചിരിക്കുന്നത്.  സംസ്ഥാന ജിഎസ്ടിയുടെ കോട്ടയം യൂണിറ്റ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്.  കഴിഞ്ഞ ജൂണിൽ പ്രതികളുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയ ശേഷം ഇരുവരും ഒളിവിലായിരുന്നു.  ഹാജരാകാൻ പലതവണ സമൻസ് അയച്ചെങ്കിലും ഇരുവരും ഹാജരായില്ല.  തള്ളുകയും ചെയ്തു.

#SERIAL_KILLER : കൊച്ചിയിൽ സ്ത്രീകളെ കൊന്ന് കഷണങ്ങളാക്കി കുഴിച്ചിടുന്ന സീരിയൽ പോലീസ് പിടിയിൽ.

കൊച്ചി : സ്ത്രീകളെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി കുഴിച്ചുമൂടിയ സീരിയൽ കൊലയാളി പോലീസ് പിടിയിൽ, സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം അവയവഛേദം നടത്തി കുഴിച്ചുമൂടുന്നതാണ് ഇയാളുടെ രീതി. ദുർ മന്ത്രവാദം ചെയ്യന്നതുമായി ബന്ധപ്പെട്ടാണ് കൊലപാതകങ്ങൾ നടത്തിയത് എന്ന് സംശയിക്കുന്നു.

ERNAKULAM : എറണാകുളം ജില്ലയിൽ നാളെ (02 ആഗസ്റ്റ് 2022) അവധി.


എറണാകുളം ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്‌ച അവധി ആയിരിക്കുമെന്ന് ജില്ലാ കലക്‌ടര്‍ അറിയിച്ചു.

തൃശൂരിൽ ട്രെയിനിൽ യാത്ര ചെയ്ത 16 വയസ്സുകാരിക്കെതിരെ കൂട്ട ലൈംഗികാതിക്രമം. | violence-against-16-year-old-girl-with-her-father-on-a-train-journey-to-thrissur-

എറണാകുളം : ട്രെയിനിൽ അച്ഛനൊപ്പം യാത്ര ചെയ്ത പതിനാറുകാരിക്ക് നേരെ അതിക്രമം നടന്നതായി പരാതി.

ഇന്നലെ എറണാകുളത്ത് നിന്ന് വരുകയായിരുന്ന തൃശ്ശൂർ സ്വദേശികളായ പിതാവിനും മകൾക്കും എതിരെയാണ് അതിക്രമമുണ്ടായത്.  കുട്ടിയുടെ ശരീരത്തിൽ സ്പർശിക്കാൻ ശ്രമിക്കുകയും, അശ്ലീലം പറയുകയും ചെയ്തെന്നും പരാതിയിൽ പറയുന്നു. റെയിൽവേ ഗാർഡിനോട് പരാതിപ്പെട്ടിട്ടും പൊലീസിനെ അറിയിച്ചില്ലെന്നും പിതാവ് ആരോപിച്ചു.  


സംഭവത്തിൽ തൃശ്ശൂർ റെയ്ൽവേ പോലീസ് പോക്സോ പ്രകാരം കേസ് എടുത്തു.

50 വയസ്സിനു മുകളിൽ പ്രായമുള്ള ആറോളം ആളുകളാണ് അതിക്രമം കാട്ടിയതെന്നാണ് വിവരം.

അക്രമികളുടെ വീഡിയോ ദൃശ്യം പൊലീസിന് ലഭിച്ചു.

 അക്രമികളെ തടയാൻ ശ്രമിച്ച മലപ്പുറം സ്വദേശി ഫാസിലിനും മർദ്ദനമേറ്റുിട്ടുണ്ട്.  അതിക്രമം നടത്തിയവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.



ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0