കൊച്ചിയിൽ കോളേജ് വിദ്യാർത്ഥികളുമായി പോയ ബസ് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്കേറ്റു. ദേശീയ പാതയിൽ എറണാകുളം ചക്കരപറമ്പിലാണ് അപകടം. തമിഴ്‌നാട്ടിൽ നിന്നുള്ള വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്. കോയമ്പത്തൂരിൽ നിന്ന് വർക്കലയിലേക്ക് പോവുകയായിരുന്ന ബസാണ് മറിഞ്ഞത്. അപകടസമയത്ത് മുപ്പതോളം പേർ ബസിലുണ്ടായിരുന്നു. പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.