കൊച്ചി: ആലുവയിൽ 50 ലക്ഷം രൂപയുടെ ഹെറോയിനുമായി ആസാം സ്വദേശി പിടിയിൽ. ആലുവ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് ഹുസൈൻ സഹീറുൽ ഇസ്ലാമിൽ നിന്നാണ് 158 ഗ്രാം ഹെറോയിൻ കണ്ടെടുത്തത്.
അതേസമയം, ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി ശനിയാഴ്ച സംസ്ഥാനത്തുടനീളം നടത്തിയ പ്രത്യേക പരിശോധനയിൽ 106 പേരെ അറസ്റ്റ് ചെയ്തു. 107 കേസുകൾ രജിസ്റ്റർ ചെയ്തു. മയക്കുമരുന്ന് വിൽപ്പന നടത്തിയതായി സംശയിക്കുന്ന 1781 പേരെ തിരഞ്ഞു. 607.82 ഗ്രാം എംഡിഎംഎ, 21.91892 കിലോഗ്രാം കഞ്ചാവ്, 62 കഞ്ചാവ് ബീഡി എന്നിവ പരിശോധനയിൽ പിടിച്ചെടുത്തു.