January 2025 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
January 2025 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 31 ജനുവരി 2025 - #NewsHeadlinesToday

• സംസ്ഥാനത്തെ 200 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് സര്‍ട്ടിഫിക്കേഷന്‍ ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

• ഹര്‍ദ്ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന കാനഡ മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണം തള്ളി കാനഡ കമ്മീഷന്‍ റിപ്പോര്‍ട്ട്.

• പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും. രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് രാവിലെ 11ന് ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. നാളെ ധനമന്ത്രി നിർമ്മല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും.

• കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. സായുധ സേനയിലെ വിരമിച്ച അംഗങ്ങളെ കോടതിയിലേക്ക് വലിച്ചിഴക്കരുതെന്ന് കേന്ദ്രത്തോട് കോടതി പറഞ്ഞു.

• വാഷിംഗ്ടണ്‍ ഡിസിയില്‍ യുഎസ് ആര്‍മിയുടെ ബ്ലാക്ക്ഹോക്ക് ഹെലികോപ്റ്ററും പാസഞ്ചര്‍ ജെറ്റും കൂട്ടിയിടിച്ച് വൻ അപകടം, എല്ലാ യാത്രക്കാർക്കും ദാരുണാന്ത്യം.

• ബാലരാമപുരത്തെ ദേവേന്ദുവെന്ന രണ്ടുവയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ കുട്ടിയുടെ അമ്മാവൻ ഹരികുമാറിൻ്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

• മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ വഴി നഷ്ടപ്പെട്ട്‌ ഒറ്റപ്പെട്ടവർക്ക്‌ റോഡ്‌ നിർമിച്ചു നൽകുന്നതിന്റെ സാധ്യത പരിശോധിക്കാൻ സമിതിയെ നിശ്ചയിച്ചതായി മന്ത്രി കെ രാജൻ.

• 450 കോടി വർഷം പഴക്കമുള്ള ബെന്നു ഛിന്നഗ്രഹത്തിൽ ജീവന്റെ ചേരുവകൾ കണ്ടെത്തി. ഭൂമിയിൽ നിന്ന്‌ എട്ടു കോടി കിലോമീറ്റർ അകലെയുള്ള ബെന്നുവിൽനിന്ന്‌ എത്തിച്ച സാമ്പിളുകൾ പഠനവിധേയമാക്കിയതിൽനിന്നാണ്‌ നാസയുടെ കണ്ടെത്തൽ.

• 450 കോടി വർഷം പഴക്കമുള്ള ബെന്നു ഛിന്നഗ്രഹത്തിൽ ജീവന്റെ ചേരുവകൾ കണ്ടെത്തി. ഭൂമിയിൽ നിന്ന്‌ എട്ടു കോടി കിലോമീറ്റർ അകലെയുള്ള ബെന്നുവിൽനിന്ന്‌ എത്തിച്ച സാമ്പിളുകൾ പഠനവിധേയമാക്കിയതിൽനിന്നാണ്‌ നാസയുടെ കണ്ടെത്തൽ.

• ഓർത്തഡോക്‌സ്‌–യാക്കോബായ തർക്കത്തിലുള്ള ആറ്‌ പള്ളികൾ സംസ്ഥാന സർക്കാർ ഏറ്റെടുത്ത്‌ കൈമാറണമെന്ന കേരളാഹൈക്കോടതിയുടെ ഉത്തരവ്‌ റദ്ദാക്കി സുപ്രീം കോടതി.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 30 ജനുവരി 2025 - #NewsHeadlinesToday

• ഇന്ന് രക്തസാക്ഷിത്വ ദിനം, രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി കൊല്ലപ്പെട്ടത്തിന്റെ 77ആം വാർഷികം. 1948 ജനുവരി 30-ന് ബിർള ഹൗസിൽ പ്രാർത്ഥന നടത്തുന്നതിനിടെ ആണ് ഹിന്ദു മഹാസഭ പ്രവർത്തകനായ നാഥുറാം വിനായക് ഗോഡ്‌സെ ഗാന്ധിജിയെ വെടിവെച്ച് കൊന്നത്.

• കുംഭമേളയില്‍ തിക്കിലും തിരക്കിലും 30 പേര്‍ മരിച്ചതായി യുപി സര്‍ക്കാരിന്റെ സ്ഥിരീകരണം. 60 പേര്‍ക്ക് പരിക്കേറ്റതായും മരിച്ചവരില്‍ 25 പേരെ തിരിച്ചറിഞ്ഞതായും പൊലീസ്.

• വയനാട്ടിലടക്കം വന്യ മൃഗങ്ങൾ നാട്ടിലിറങ്ങിയതിന്‍റെ പശ്ചാത്തലത്തിൽ വനത്തിനുള്ളിൽ തന്നെ ജലലഭ്യതയും ഭക്ഷണവും ഉറപ്പുവരുത്തുന്ന പദ്ധതിയുടെ സംസ്ഥാനതല ലോഞ്ചിങ് വനം മന്ത്രി മന്ത്രി എകെ ശശീന്ദ്രൻ നിർവഹിച്ചു.

• ജനുവരിയിലെ ഭക്ഷ്യധാന്യങ്ങൾ രണ്ടുദിവസത്തിനകം റേഷൻ കാർഡുടമകൾ കൈപ്പറ്റണമെന്ന് മന്ത്രി ജി ആർ അനിൽ അറിയിച്ചു. ജനുവരിയിലെ വിതരണത്തിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ എല്ലാ റേഷൻ കടകളിലുമുണ്ട് എന്നും മന്ത്രി.

• ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നുള്ള നൂറാമത് വിക്ഷേപണം വിജയകരം. ഗതി നിര്‍ണയ ഉപഗ്രഹം NVS2 ആണ് വിജയകരമായി വിക്ഷേപിച്ചത്.

• ലോകത്തെ വിറപ്പിച്ച കൊറോണ വൈറസ്‌ കേരളത്തിലെത്തിയിട്ട്‌ ഇന്നേക്ക് അഞ്ച് വർഷം. സംസ്ഥാനത്തെയും രാജ്യത്തെയും ആദ്യ കോവിഡ്‌ കേസ്‌ തൃശൂരിൽ സ്ഥിരീകരിച്ചത്‌ 2020 ജനുവരി 30ന്‌. ചൈനയിലെ വുഹാനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർഥിനിക്കാണ്‌ ആദ്യമായി രോഗം ബാധിച്ചത്‌.

• സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

• ഉയർന്ന പിഎഫ്‌ പെൻഷനുവേണ്ടിയുള്ള അപേക്ഷ സ്വീകരിക്കുന്നതിൽ ആറ് ആഴ്ചയ്‌ക്കകം തീരുമാനമെടുക്കണമെന്ന്‌ ഹെെക്കോടതി.

• വഖഫ് കരട് റിപ്പോര്‍ട്ട് അംഗീകരിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി. അംഗങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാന്‍ ഇന്ന് വൈകിട്ട് 4 മണിവരെ സമയം അനുവദിച്ചു. റിപ്പോര്‍ട്ട് ഉടന്‍ ലോക്‌സഭാ സ്പീക്കര്‍ക്ക് സമര്‍പ്പിക്കുമെന്ന് അധ്യക്ഷന്‍ ജഗതാംബിക പാല്‍ വ്യക്തമാക്കി. 

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 29 ജനുവരി 2025 - #NewsHeadlinesToday

• നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയെ പോത്തുണ്ടിയിലെ മാട്ടായിയില്‍ നിന്ന് പൊലീസ് പിടികൂടി.

• ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ടും നടപടി എടുക്കാതെ വീഴ്ച വരുത്തിയതിന് നെന്മാറ എസ്എച്ച്ഒയ്ക്ക് സസ്‌പെൻഷൻ.

• മഹാരാഷ്‌ട്ര പുണെയിൽ ആശങ്കവിതച്ച അപൂര്‍വ നാഡീരോ​ഗമായ ​ഗില്ലന്‍ ബാരി സിന്‍ഡ്രോം (ജിബിഎസ്) നാ​ഗ്പുരിലേക്കും പടരുന്നു. നാ​ഗ്പുരില്‍ ആറു പേര്‍ക്ക് രോ​ഗം സ്ഥിരീകരിച്ചു.

• മുംബൈയിലെ ഗതാഗതക്കുരുക്കും വര്‍ധിച്ചുവരുന്ന മലിനീകരണവും വലിയ ചര്‍ച്ചയാകുന്നതിനിടെ, കടുത്ത ആശങ്കകള്‍ പ്രകടിപ്പിച്ച് ബോംബെ ഹൈക്കോടതി.

• മുപ്പത്തെട്ടാമത്‌ ദേശീയ ഗെയിംസിന്‌ ആടിയുംപാടിയും തുടക്കം. ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഔപചാരികമായി ഉദ്‌ഘാടനം ചെയ്‌തു.

• സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന വേൾഡ് എക്കണോമിക് ഫോറം അംഗീകരിച്ച വ്യവസായ ക്ലസ്റ്ററുകളിൽ ഒന്നാമതായി ഇടംപിടിച്ച്‌ കേരള ഗ്രീൻ ഹൈഡ്രജൻ വാലി.

• ശ്രീഹരിക്കോട്ട സതീഷ്‌ധവാൻ സ്‌പേസ്‌ സെന്ററിൽനിന്നുള്ള നൂറാമത്‌ വിക്ഷേപണമായ
ജിഎസ്‌എൽവി എഫ്‌ 15 റോക്കറ്റ്‌ വിക്ഷേപിച്ചു.

• കുട്ടികളെ തിയറ്ററിൽ പ്രവേശിപ്പിക്കുന്നതിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തെലങ്കാന ഹൈക്കോടതി. പകൽ 11ന് മുമ്പും രാത്രി 11ന് ശേഷവും കുട്ടികളെ തിയറ്ററിൽ പ്രവേശിപ്പിക്കരുതെന്ന് കോടതി നിർദേശിച്ചു.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 28 ജനുവരി 2025 - #NewsHeadlinesToday

• കൃഷി വകുപ്പിനെ ആശ്രയിക്കേണ്ടി വരുന്ന പൊതുജനങ്ങൾക്ക് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും മാന്യമായ പെരുമാറ്റവും പരിഗണനയും ഉറപ്പുവരുത്തുന്നതിന് കൃഷിവകുപ്പ് പ്രത്യേക സർക്കുലർ പുറപ്പെടുവിച്ചു.

• സംസ്ഥാനത്ത് അതിദാരിദ്ര്യ നിർമാർജന പ്രവർത്തനം ലക്ഷ്യത്തിലേക്ക്‌. ജനുവരി 15 വരെയുള്ള കണക്കനുസരിച്ച്‌ 69.59 ശതമാനം കുടുംബങ്ങളെയും അതിദാരിദ്ര്യത്തിൽനിന്ന്‌ മുക്തമാക്കി.

• വേതന പാക്കേജ് വിശദമായി പഠിച്ച ശേഷം പരിഗണിക്കാമെന്ന് ഭക്ഷമന്ത്രി ജി ആര്‍ അനില്‍ ഉറപ്പുനല്‍കിയതിനെ തുടർന്ന് റേഷന്‍ കടയുടമകളുടെ അനിശ്ചിതകാല സമരം പിന്‍വലിച്ചു.

• ഗാസയിൽനിന്ന്‌ പലസ്തീൻകാരെ തുടച്ചുനീക്കി പ്രശ്‌നം പരിഹരിക്കുമെന്ന പ്രകോപനപരമായ പ്രസ്താവനയ്ക്ക്‌ പിന്നാലെ, ഇസ്രയേലിന്‌ അതിമാരകശേഷിയുള്ള ബോംബുകൾ നൽകി അമേരിക്ക പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌.

• അണ്ടർ 19 വനിതാ ക്രിക്കറ്റ്‌ ലോകകപ്പിൽ ഇന്ത്യ സെമിയിൽ കടന്നു. സൂപ്പർ സിക്‌സിലെ ആദ്യകളിയിൽ ബംഗ്ലാദേശിനെ എട്ട്‌ വിക്കറ്റിന്‌ തോൽപ്പിച്ചു.

• നേരിട്ടുള്ള വിമാന സർവീസ്‌ പുനരാരംഭിക്കാൻ ഇന്ത്യ-ചൈന ധാരണ. തിബത്തൻ മേഖല വഴിയുള്ള കൈലാസ്‌ മാനസസരോവർ യാത്രയും പുനരാരംഭിക്കും. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ചൈനയുടെ വിദേശമന്ത്രി വാങ്‌ യിയുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ്‌ തീരുമാനങ്ങൾ.

• പ്രതിപക്ഷത്തിന്റെ നിർദേശങ്ങൾ എല്ലാം തള്ളി വഖഫ് നിയമഭേദഗതിയുമായി കേന്ദ്രസർക്കാർ മുന്നോട്ട്. ബില്ലിന് സംയുക്ത പാർലമെന്ററി സമിതി അംഗീകാരം നൽകി. ബില്ലുമായി ബന്ധപ്പെട്ട റിപ്പോർട്ടിന് അന്തിമ രൂപം നൽകുന്നതിനായി ചേർന്ന യോഗത്തിലായിരുന്നു അംഗീകാരം.

• വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വിപണിയിലെത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ ‘ഓപ്പറേഷന്‍ സൗന്ദര്യ’ മൂന്നാം ഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 27 ജനുവരി 2025 - #NewsHeadlinesToday

• 76-ാം റിപ്പബ്ലിക് ദിനം ആഘോഷമാക്കി രാജ്യം. സൈനികകരുത്തിന്റെയും സാംസ്‌കാരികപാരമ്പര്യത്തിന്റെയും പ്രൗഢി വിളിച്ചോതുന്നതായി റിപ്പബ്ലിക് ദിന പരേഡ്. ഇന്‍ഡൊനീഷ്യന്‍ പ്രസിഡന്റ് പ്രബാവോ സുബിയാന്തോ മുഖ്യാതിഥിയായി.

• പഞ്ചാരക്കൊല്ലിയിൽ തെരച്ചിൽ ദൗത്യത്തിനിടെ കടുവയുടെ ആക്രമണത്തിൽ ആർആർടി ഉദ്യോഗസ്ഥന് പരുക്ക്‌. ആർആർടി അംഗം ജയസൂര്യക്കാണ് പരുക്കേറ്റത്.

• രാഷ്ട്രീയ സംഘർഷത്തിനിടെ ജയിലിൽ നിന്ന് രക്ഷപ്പെട്ട 700 ഓളം തടവുകാർ ഇപ്പോഴും ഒളിവിലാണെന്ന് ബംഗ്ലാദേശ് ഇടക്കാല സർക്കാർ.

• ഇടക്കാല ബം​ഗ്ലാദേശ് സർക്കാരിനുള്ള എല്ലാ സാമ്പത്തിക സഹായങ്ങളും നിർത്തലാക്കാൻ തീരുമാനിച്ച് യു.എസ്. കരാറുകളും ​ഗ്രാന്റുകളും ഉൾപ്പെടെ എല്ലാ സഹായപദ്ധതികളും അവസാനിപ്പിക്കാനാണ് ട്രംപ് സർക്കാരിന്റെ നീക്കം.

• 34 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്‌തു. അനധികൃത മത്സ്യബന്ധനത്തിന്റെ ഭാഗമായാണ്‌ അറസ്‌റ്റെന്നും സംഭവത്തിൽ മൂന്ന് ട്രോളറുകൾ പിടിച്ചെടുത്തതായും അധികൃതർ അറിയിച്ചു.

• കോഴിക്കോട് തിക്കോടിയില്‍ ബീച്ചിൽ കുളിക്കാനിറങ്ങിയ നാല് പേര്‍ തിരയില്‍പെട്ട് മരിച്ചു. ബിനീഷ്, വാണി, അനീഷ, ഫൈസൽ  എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് നാലോടെയാണ് അപകടം.

• ആരോഗ്യമേഖലയിൽ സമഗ്ര മാറ്റമാണ് ലക്ഷ്യമെന്നും, സൗജന്യമായോ മിതമായ നിരക്കിലോ ഗുണനിലവാരമുള്ള ചികിത്സ ഉറുപ്പുവരുത്തുകയാണ് സർക്കാർ നയമെന്നും മന്ത്രി വീണാ ജോർജ്.

• രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം-മധ്യപ്രദേശ് മത്സരം സമനിലയില്‍ കലാശിച്ചു. രണ്ടാം ഇന്നിങ്‌സില്‍ 363 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ കേരളം നാലാംദിനം എട്ടുവിക്കറ്റ് നഷ്ടത്തില്‍ 268 റണ്‍സെന്ന നിലയിലായിരുന്നു.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 26 ജനുവരി 2025 - #NewsHeadlinesToday

•  76-ാം റിപ്പബ്ലിക്‌ ദിനത്തെ വരവേറ്റ്‌ രാജ്യം. ന്യൂഡൽഹിയിലെ കർത്തവ്യ പഥിൽ ഇന്ത്യയുടെ സംസ്കാരവും സൈനികശേഷിയും ആഘോഷിക്കുന്ന പരേഡ്‌ അരങ്ങേറും.

• പ്രശസ്ത സംവിധായകൻ ഷാഫി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗബാധിതനായി ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം.

• എൻ എം വിജയൻ ആത്മഹത്യാ പ്രേരണ കേസിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎ അറസ്റ്റിൽ.

• രണ്ട് നൂറ്റാണ്ടിൻ്റെ ചരിത്രമുള്ള തലശ്ശേരി ജില്ലാ കോടതിക്കായി എട്ട്  നിലകളിലായി നിർമ്മിച്ച പുതിയ കെട്ടിട സമുചയത്തിന്റെ ഉദ്ഘാടനമ മുഖ്യമന്ത്രി നിർവഹിച്ചു.

• മഹാരാഷ്ട്രയിലെ പുണെയിൽ അപൂർവ നാഡീരോഗം കണ്ടെത്തി. ഗില്ലൻ ബാരി സിൻഡ്രോം (ജിബിഎസ്) എന്ന അപൂർവയിനം നാഡീരോഗമാണ് കണ്ടെത്തിയിട്ടുള്ളത്.

• കേന്ദ്രസർക്കാർ ജീവനക്കാർക്ക്‌ 2004 മുതൽ നടപ്പാക്കിവന്ന പങ്കാളിത്ത പെൻഷൻ പദ്ധതിക്ക്‌ പകരമായി പ്രഖ്യാപിച്ച ഏകീകൃത പെൻഷൻ പദ്ധതി നടപ്പാക്കാൻ വിജ്ഞാപനമായി.

• കള്ളപ്പണക്കേസിൽ ശ്രീലങ്കൻ മുൻ പ്രസിഡന്റ് മഹീന്ദ രാജപക്സെയുടെ മകൻ യോഷിത രാജപക്സെ അറസ്റ്റിൽ. ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിലാണ് നേവി മുൻ ഓഫീസർ കൂടിയായ യോഷിതയെ പിടികൂടിയത്.

• രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ നിര്‍മ്മാണത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകള്‍ സെസ് ഇനത്തില്‍ പിരിച്ച 70,744 കോടി പാഴായി. സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ ഗുരുതര അലംഭാവം കാട്ടിയെന്നും തൊഴില്‍ മന്ത്രാലയം വിവരാവകാശ മറുപടിയില്‍ അറിയിച്ചു.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 25 ജനുവരി 2025 - #NewsHeadlinesToday

• വയനാട് പഞ്ചാരക്കൊല്ലി പ്രദേശത്ത് കടുവാ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെടാനുണ്ടായ സംഭവത്തില്‍ ഉള്‍പ്പെട്ട കടുവയെ വെടിവെച്ചു കൊല്ലുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ.

• അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ പരുക്കേറ്റയെ ആനയ്ക്ക് ചികിത്സ നല്‍കി. മയക്കുവെടിവച്ചതിന് ശേഷമാണ് ചികിത്സ വെള്ളിയാഴ്ച രാവിലെ ആരംഭിച്ചത്.

• കഠിനംകുളം ആതിരക്കൊലക്കേസിൽ പ്രതി ജോൺസൻ്റെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി. കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയാണ് മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തിയത്.

• സംസ്ഥാനത്ത് രണ്ടു ഗഡു ക്ഷേമ പെൻഷന്‍റെ വിതരണം  ആരംഭിച്ചു. ഇതിനായി 1604 കോടി രൂപയാണ് ധന വകുപ്പ് അനുവദിച്ചത്. 62 ലക്ഷത്തോളം പേർക്ക് 3200 രൂപ വീതമാകും ലഭിച്ച് തുടങ്ങുക.

• അമേരിക്കയിലെ ജന്മാവകാശ പൗരത്വമുള്ള അവകാശം റദ്ദാക്കിയ പ്രസിഡനറ് ഡൊണാള്‍ഡ് ട്രെംപിന്റെ ഉത്തരവിന് സ്റ്റേ. സിയാറ്റില്‍ ആസ്ഥാനമായുള്ള യുഎസ് ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി ജോണ്‍ കൗഗെനറാണ് എക്സിക്യുട്ടീവ് ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞത്.

• ദേശീയ ഗെയിംസിൽ കേരളത്തിന്റെ ഏറ്റവും വലിയ മെഡൽപ്രതീക്ഷയായിരുന്ന കളരിപ്പയറ്റിനെ പുറത്താക്കി ഇന്ത്യൻ ഒളിമ്പിക്‌ അസോസിയേഷൻ.

• മണിക്കൂറിൽ 183 കിലോമീറ്റർ വേഗത്തില്‍ വെള്ളിയാഴ്‌ച വീശിയടിച്ച അയോവ ചുഴലിക്കാറ്റിന്റെ താണ്ഡവത്തിൽ അയർലൻഡ് വിറച്ചു. ഇതുവരെ വീശിയ ഏറ്റവും ശക്തമായ ചുഴലിക്കാറ്റിനെ നേരിടാൻ അയർലൻഡ് ചരിത്രത്തിലില്ലാത്ത മുന്നൊരുക്കമാണ് നടത്തിയിരുന്നത്.

• സ്വർണവില വീണ്ടും റെക്കോഡിലേക്ക്‌. വെള്ളിയാഴ്ച പവന് 240 രൂപ വർധിച്ച്‌ 60,440 രൂപയായി. ​ഗ്രാമിന് 30 രൂപ വർധിച്ച് 7555 രൂപയും. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന വിലയാണിത്. പുതിയ വിലയിൽ ഒരുപവൻ ആഭരണം വാങ്ങാൻ കുറഞ്ഞത് 65,418 രൂപ വേണം.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 24 ജനുവരി 2025 - #NewsHeadlinesToday

• സംസ്ഥാനത്ത് രണ്ടു ഗഡു ക്ഷേമ പെൻഷന്‍റെ വിതരണം ഇന്ന് മുതൽ ആരംഭിക്കും. ഇതിനായി 1604 കോടി രൂപയാണ് ധന വകുപ്പ് അനുവദിച്ചത്. 62 ലക്ഷത്തോളം പേർക്ക് 3200 രൂപ വീതമാകും ലഭിച്ച് തുടങ്ങുക.

• 97ആം ഓസ്കർ പുരസ്‌കാരങ്ങൾക്കുള്ള അന്തിമ നോമിനേഷൻ പട്ടിക ആയി. മലയാളത്തിന് നിരാശ. ആടുജീവിതം അന്തിമ പട്ടികയിൽ നിന്ന് പുറത്ത്.

• മലപ്പുറം അരീക്കോട് കിണറ്റിൽ വീണ ആനയെ രക്ഷിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനു ശേഷമാണ് ആനയെ കര കയറ്റാനായത്. വനം വകുപ്പിൻ്റെ 60 അംഗങ്ങൾ രക്ഷാദൗത്യത്തിൽ പങ്കാളികളായി.

• പരീക്ഷ ഹാളിൽ അധ്യാപകർക്ക് മൊബൈൽ ഫോൺ വിലക്ക്. ഹയർസെക്കൻഡറി പരീക്ഷ വിഭാഗമാണ് ഉത്തരവ് ഇറക്കിയത്. ഫോൺ സ്വിച്ച് ഓഫ് ചെയ്താലും പരീക്ഷ ഹാളിൽ അനുവദിക്കില്ല.

• പുരപ്പുറ സൗരോർജ പദ്ധതിക്ക്‌ സമാനമായി ചെറുകിട കാറ്റാടി യന്ത്രം സ്ഥാപിച്ച്‌ വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള ‘മൈക്രോ വിൻഡ്‌’ പദ്ധതിക്ക്‌ കെഎസ്‌ഇബി രൂപംനൽകി. ആദ്യഘട്ടത്തിൽ ബോർഡിന്റെ എട്ട്‌ കേന്ദ്രത്തിൽ ഓൺ-ഗ്രിഡ് കാറ്റാടി യന്ത്രം സ്ഥാപിക്കാൻ 30 ലക്ഷം രൂപ അനുവദിച്ചു.

• അണ്ടർ 19 വനിതാ ക്രിക്കറ്റ്‌ ലോകകപ്പിൽ ഇന്ത്യ ഗ്രൂപ്പിലെ അവസാനമത്സരത്തിൽ ശ്രീലങ്കയെ 60 റണ്ണിന്‌ തോൽപ്പിച്ചു. മൂന്നു കളിയും ജയിച്ച്‌ ഗ്രൂപ്പ്‌ ജേതാക്കളായാണ്‌ ഇന്ത്യ സൂപ്പർ സിക്‌സിലേക്ക്‌ മുന്നേറിയത്‌.

• കായികമേള സമാപന ചടങ്ങിലെ പ്രതിഷേധത്തെ തുടർന്ന് നാവമുകുന്ദ, മാർ ബേസിലിൽ സ്കൂളുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. പ്രതിഷേധത്തിൽ ഖേദം പ്രകടപ്പിച്ച് സ്കൂളുകൾ നൽകിയ കത്ത് അംഗീകരിച്ചുകൊണ്ടാണ് വിലക്ക് പിൻവലിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിയമസഭയെ അറിയിച്ചു.

• റിപ്പബ്ലിക് ​ദിനമായ ജനുവരി 26ന് കർഷക പ്രതിഷേധത്തിൻ്റെ ഭാഗമായി പഞ്ചാബ്, ഹരിയാന റോഡുകളിൽ ഒരു ലക്ഷത്തിലധികം ട്രാക്ടറുകൾ ഇറങ്ങുമെന്ന് കർഷക സമര നേതാക്കൾ.

• കേരളത്തിന്റെ ഡിജിറ്റൽ സർവേ പദ്ധതിയായ ‘എന്റെ ഭൂമി’ രാജ്യത്തിന് മുഴുവൻ മാതൃകയാണെന്നും മികവുറ്റ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഏകീകൃത പോർട്ടലിലൂടെ ഡിജിറ്റൽ ലാൻഡ് സർവേ സാധ്യമാക്കുന്നതിൽ കേരളം മുൻപന്തിയിലാണെന്നും റവന്യു വകുപ്പ് മന്ത്രി രാജൻ.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 23 ജനുവരി 2025 - #NewsHeadlinesToday

• ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടാഴ്ച ബാക്കി നിൽക്കെ പ്രചാരണം ശക്തമാക്കി മുന്നണികൾ.

• ലഖ്‌നൗ-മുംബൈ പുഷ്പക് എക്‌സ്പ്രസിലെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി ഉയർന്നു. അപകടത്തിൽ 5 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

• 249 കായിക താരങ്ങള്‍ക്ക് നിയമനം നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. 2015-2019 വര്‍ഷങ്ങളിലെ സ്പോര്‍ട്സ് ക്വാട്ടയിലാണ് നിയമനം.

• അപ്രതീക്ഷനീക്കത്തിനൊടുവില്‍ മണിപ്പൂരില്‍ ബിജെപിക്കുള്ള പിന്തുണ പിന്‍വലിച്ച് നിതീഷ് കുമാറിന്റെ ജനദാതള്‍ യുണൈറ്റഡ്.

• വയനാട് ഡിസിസി ട്രഷററായിരുന്ന എൻഎം വിജയന്‍റെ മരണവുമായി ബന്ധപ്പെട്ട ആത്മഹത്യാ പ്രേരണക്കേസിൽ വയനാട് ഡിസിസി പ്രസിഡന്‍റ് എൻഡി അപ്പച്ചനും കോൺഗ്രസ് നേതാവ് കെകെ ഗോപിനാഥനും അറസ്റ്റിൽ.

• ചൈനയുടെ ഉൽപ്പന്നങ്ങൾക്ക്‌ ഫെബ്രുവരി മുതൽ 10 ശതമാനം ഇറക്കുമതിച്ചുങ്കം ചുമത്തുന്നത്‌ പരി​ഗണിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്.

• ലോകാരോഗ്യ സംഘടനയിൽനിന്ന്‌ അമേരിക്കയെ പിൻവലിച്ചുള്ള പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ ഉത്തരവിന്‌ പിന്നാലെ, സംഘടനയ്‌ക്ക്‌ ഐക്യദാർഢ്യവുമായി ചൈന.

• 'അജ്ഞാതരോഗം' ബാധിച്ച്‌ 17 പേർ മരിച്ച ജമ്മു കശ്‌മീരിലെ രജൗരി ജില്ലയിലെ ബുദാൽ ഗ്രാമത്തെ നിരീക്ഷണത്തിലാക്കി കനത്ത നിയന്ത്രണം ഏർപ്പെടുത്തി.

• എറണാകുളം പുത്തന്‍ വേലിക്കരിയില്‍ നാലുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും പ്രതിയെ പൊലീസ് പിടി കൂടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

• ചരിത്രത്തിലെ റെക്കോർഡ് വിലയുമായി സ്വർണം കുതിക്കുന്നു. പവന് 600 രൂപ ഒറ്റയടിക്ക് വർധിച്ച് 60,200 രൂപയാണ് ഇന്ന് കേരളത്തിൽ രേഖപ്പെടുത്തിയ വില. ഇന്നലെയും ഇന്നുമായി 720 രൂപയോളമാണ് സ്വർണത്തിന് വർധിച്ചത്.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 22 ജനുവരി 2025 - #NewsHeadlinesToday

• സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായുള്ള സപ്ലിമെന്ററി ന്യൂട്രീഷൻ പദ്ധതി 22 കോടി 66 ലക്ഷത്തി ഇരുപതിനായിരം രൂപ അനുവദിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.

• ലൈഫ് ഭവന പദ്ധതിക്ക് 100 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

• ഇന്ത്യയിൽ ആദ്യമായി മുന്നറിയിപ്പ്‌ സംവിധാനമൊരുക്കി കേരളം. ‘കവചം’ എന്ന സംവിധാനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാനത്ത്‌ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച 91 സൈറണുകൾ പ്രവർത്തിപ്പിച്ചായിരുന്നു ഉദ്‌ഘാടനം.

• ഭരണഘടനയുടെ അന്തഃസത്തയ്‌ക്ക്‌ ഉൾകൊള്ളാത്തതും, വൈസ് ചാൻസലർ നിയമനത്തിലടക്കം സംസ്ഥാന സർക്കാരുകളുടെ അധികാരങ്ങളെ പൂർണമായും നിഷേധിക്കുകയും ചെയ്യുന്ന യുജിസിയുടെ കരട്‌ മാർഗനിർദേശം പിൻവലിക്കണമെന്ന്‌ കേരള നിയമസഭ കേന്ദ്ര സർക്കാരിനോട്‌ ആവശ്യപ്പെട്ടു.

• നരവംശശാസ്‌ത്ര പഠനത്തിലൂടെ രാജ്യത്തെയും വിവിധ സംസ്ഥാനങ്ങളിലെയും എസ്‌സി- എസ്‌ടി, ഒബിസി പട്ടികയ്‌ക്ക്‌ പുറത്തുള്ള 268 നാടോടി - അർധനാടോടി ഗോത്രവിഭാഗങ്ങളെ കൂടി വിജയകരമായി തരംതിരിച്ചതായി റിപ്പോർട്ട്‌.

• ഛത്തീസ്ഗഢ്-ഒഡിഷ അതിർത്തിയിൽ ​ഗരിയാബാദിലുണ്ടായ ഏറ്റുമുട്ടലിൽ 14 മാവോവാദികളെ സുരക്ഷാസേന വധിച്ചു.

• അഞ്ചുദിവസത്തെ ആശുപത്രി വാസത്തിനുശേഷം സെയ്ഫ് അലി ഖാന്‍ വീട്ടിലേക്ക് മടങ്ങി. തന്റെ സ്ഥിരം വസതിയായ ഫോര്‍ച്യൂണ്‍ ഹൈറ്റ്‌സിലേക്കാണ് താരം മടങ്ങിയത്.

• സര്‍ക്കാര്‍ മേഖലയിലെ ലാബുകളെ ബന്ധിപ്പിച്ചു കൊണ്ടുള്ള ‘നിര്‍ണയ ലബോറട്ടറി ശൃംഖല’ (ഹബ് ആന്റ് സ്‌പോക്ക്) മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ണ തോതില്‍ സംസ്ഥാനമൊട്ടാകെ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 21 ജനുവരി 2025 - #NewsHeadlinesToday

• അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് കാപിറ്റോൾ മന്ദിരത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്ത്യന്‍ സമയം രാത്രി 10.30 ഓടെയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിച്ചത്.

• സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ രണ്ടു ഗഡു പെൻഷൻകൂടി വിതരണം ചെയ്യും. ഇതിനായി 1604 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

• കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റോയ്ക്ക്
ജീവപര്യന്തം.

• കാറ്റിൽനിന്ന്‌ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിന്‌ സ്വകാര്യ സംരംഭകരുമായി കൈകോർക്കാൻ കെഎസ്‌ഇബി. 500 മെഗാവാട്ട്‌ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന പദ്ധതിയാണിത്.

• ഉത്തരാഖണ്ഡിൽ 28 മുതൽ ആരംഭിക്കുന്ന ദേശീയ ഗെയിംസിൽ കേരളത്തിന്‌ 451 കായികതാരങ്ങളുടെ സംഘം. ഒളിമ്പ്യൻ സെബാസ്‌റ്റ്യൻ സേവ്യറാണ്‌ സംഘത്തലവൻ.

• തിരിച്ചെത്തിയ പ്രവാസികൾക്ക്‌ സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ലഭ്യമാക്കാൻ നോർക്ക ആവിഷ്‌കരിച്ച ‘നെയിം’ പദ്ധതിക്ക്‌ തുടക്കം.

• ഗോമൂത്രം കുടിച്ചാല്‍ പനി മാറുമെന്ന വിവാദ പരാമര്‍ശവുമായി മദ്രാസ് ഐഐടി ഡയറക്ടര്‍ വി കാമകോടി. ബാക്ടീരിയയേും ഫംഗസിനേയും നശിപ്പിക്കാനുള്ള കഴിവ് ഗോമൂത്രത്തിനുണ്ടെന്നും കാമകോടി പറഞ്ഞു.

• കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങളുണ്ടായത് കേരളത്തില്‍. ജനുവരിക്കും ഡിസംബര്‍ ആറിനുമിടയില്‍ 66 പേരാണ് മരിച്ചത്.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 20 ജനുവരി 2025 - #NewsHeadlinesToday

• നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി നാളെ സ്ഥാനമേൽക്കും. കാപിറ്റോൾ മന്ദിരത്തിൽ വെച്ചാണ് സത്യപ്രതിഞ്ജാ ചടങ്ങുകൾ നടക്കുക.

• ദളിത് വിദ്യാര്‍ത്ഥിനി നിരന്തര ലൈംഗിക പീഡനത്തിന് ഇരയായ സംഭവങ്ങളില്‍ രണ്ടു പ്രതികള്‍ ഒഴികെ എല്ലാവരെയും 10 ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്ത് കേരള പൊലീസ്.

• പുരപ്പുറ സോളാർ നിലയങ്ങൾ സ്ഥാപിക്കുന്നതിൽ 99.97 ശതമാനം വാർഷിക വളർച്ചയോടെ കേരളം ഒന്നാമത്‌. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയിൽ 75.26 ശതമാനവും മൂന്നാം സ്ഥാനത്തുള്ള ഗുജറാത്തിൽ 60 ശതമാനവുമാണ്‌ വളർച്ച.

• വന്യജീവി ആക്രമണത്തിന്‌ ഇരയാകുന്നവർക്കുള്ള നഷ്‌ടപരിഹാരം വർധിപ്പിക്കാൻ വനംവകുപ്പ്‌ സർക്കാരിന്‌ നിർദേശം സമർപ്പിച്ചു. വന്യജീവി ആക്രമണം സംസ്ഥാനത്തിന്റെ പ്രത്യേകദുരന്തമാക്കി പ്രഖ്യാപിച്ചതിന്റെ തുടർനടപടികളുടെ ഭാഗമായാണിത്‌.

• മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമലയിൽ ജനുവരി 18 വരെ 52 ലക്ഷം തീർഥാടകർ എത്തി. തീർഥാടകകാലം ശുഭകരമായി പൂര്‍ത്തിയാക്കിയതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി എസ് പ്രശാന്ത്.

• ജോലി മാറുന്ന ഘട്ടത്തിൽ ഇപിഎഫ്‌ അക്കൗണ്ടുകൂടി മാറ്റുന്നതിനായി ജീവനക്കാർക്ക്‌ ഓൺലൈനിൽ നേരിട്ട്‌ അപേക്ഷിക്കാൻ സൗകര്യമൊരുക്കി ഇപിഎഫ്‌ഒ. ഇ – കെവൈസി (ആധാർ ബന്ധിത) അക്കൗണ്ടുള്ള ഇപിഎഫ്‌ വരിക്കാർക്കാണ്‌ ഓൺലൈനിൽ നേരിട്ട്‌ അപേക്ഷിക്കാനാവുക.

• പ്രഥമ ഖോ ഖൊ ലോകകപ്പിൽ ഇന്ത്യക്ക്‌ അപൂർവനേട്ടം. പുരുഷ, വനിതാ കിരീടം ആതിഥേയർ സ്വന്തമാക്കി. ഇരുവിഭാഗം ഫൈനലിലും നേപ്പാളിനെ കീഴടക്കി.

• പ്രണയംനടിച്ച്‌ സുഹൃത്തിനെ കീടനാശിനി കലർത്തിയ കഷായം കുടിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ തിങ്കളാഴ്‌ച വിധിക്കും.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 19 ജനുവരി 2025 - #NewsHeadlinesToday

• ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിലെ യഥാർഥ പ്രതി പിടിയിലായെന്ന് മുംബൈ പൊലീസ്.

• മണ്ണാർക്കാട് നബീസ വധക്കേസിൽ രണ്ടു പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. മണ്ണാർക്കാട് കോടതിയാണ് ശിക്ഷ വിധിച്ചത്.

• കോളിളക്കം സൃഷ്ടിച്ച ഷാരോൺ രാജ് വധക്കേസിൽ പ്രതികൾക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും. ശിക്ഷാവിധിയിൽ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം പൂർത്തിയായി.

• ഒരു വർഷത്തിലധികമായി തുടരുന്ന ​ഗാസയിലെ ആക്രമണത്തിന് അവസാനം കുറിച്ച് വെടിനിർത്തൽ കരാറിന് അം​ഗീകാരം നൽകി ഇസ്രയേലി മന്ത്രിസഭ.

• ഉക്രയ്‌ൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ ആക്രമണത്തിൽ നാല്‌ പേർ കൊല്ലപ്പെട്ടു. 39 ഡ്രോണുകളും നാല്‌ മിസൈലുകളും റഷ്യ ശനിയാഴ്‌ച പുലർച്ചെ കീവീലേക്ക്‌ തൊടുത്തതായി ഉക്രയ്‌ൻ വ്യോമസേന.

• സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത. രണ്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

• റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന് മലയാളികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇവർക്ക് ജോലി നൽകാമെന്ന് പറഞ്ഞ് പണം വാങ്ങിയ ഏജന്റുമാർ കസ്റ്റഡിയിൽ . ഇവരെ ചോദ്യംചെയ്തു വരികയാണ്.

• കൊല്‍ക്കത്ത ആര്‍ജികര്‍ മെഡിക്കല്‍ കോളജില്‍ ട്രെയിനി ഡോക്ടറെ ക്രൂരമായി ബലാത്സഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സജ്ഞയ് റോയ് കുറ്റക്കാരനെന്ന് കോടതി.

• തൊഴിൽ എന്ന വാക്കിൻ്റെ നിർവചനം മാറ്റണമെന്ന നിലപാടുമായി കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 18 ജനുവരി 2025 - #NewsHeadlinesToday

• തിരുവനന്തപുരം നെടുമങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. കാട്ടാക്കട പെരുങ്കട വിളയിൽ നിന്നും ടൂർ പോയ ബസാണ് ഇരിഞ്ചയത്തിന് സമീപത്ത് വെച്ച് അപകടത്തിൽപെട്ടത്.

• രഞ്ജിത്ത് ഇസ്രയേലിനെതിരെ അവഹേളന പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ ഏഷ്യാനെറ്റ് അവതാരകന്‍ വിനു വി ജോണിനെതിരെ യുവജന കമ്മീഷന്‍. വിനു വി ജോണിനോട് നേരിട്ട് ഹാജരാകാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു.

• കോട്ടയം നഗരസഭയുടെ 211 കോടി രൂപ കാണാനില്ല. ചെക്കു വഴിയുള്ള വരവായി നഗരസഭാ രേഖകളിൽ ഉള്ള പണം ബാങ്ക് അക്കൗണ്ടുകളിൽ എത്തിയിട്ടില്ലെന്നാണ് ആരോപണം.

• ഷാരോൺ രാജിനെ കീടനാശിനി കലർത്തിയ കഷായം കുടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ  ഗ്രീഷ്‌മയും അമ്മാവൻ നിർമലകുമാരൻനായരും കുറ്റക്കാരെന്ന് കോടതി
 ശിക്ഷാവിധി ശനിയാഴ്‌ച.

• സിയാലിൽ ഉദ്യോഗസ്ഥസഹായമില്ലാതെ ഇമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഫാസ്റ്റ്​ട്രാക്ക് ഇമിഗ്രേഷൻ ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാമിനാണ്‌ (എഫ്ടിഐ-ടിടിപി) തുടക്കമായത്.

• കേരളത്തില്‍ ഭൂമാഫിയകളും റിസോര്‍ട്ട് ഫ്ലാറ്റ് മാഫിയകളും തരിശിട്ടിരിക്കുന്നത് 5.81ലക്ഷം ഹെക്ടര്‍ എന്ന് റിപ്പോർട്ട്.

• ഗാലറിയിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമാ തോമസ് എംഎൽഎയെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്രി ഉമാ തോമസിന്റെ ആരോ​ഗ്യ വിവരങ്ങൾ തിരക്കിയത്.

• എറണാകുളം ചേന്ദമംഗലം കൂട്ടക്കൊലക്കേസ് പ്രതി ഋതു ജയനുനേരെ കയ്യേറ്റശ്രമം. പറവൂര്‍ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ജനങ്ങളുടെ ഭാഗത്തുനിന്നും പ്രതിക്കുനേരെ കയ്യേറ്റശ്രമം ഉണ്ടായത്.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 17 ജനുവരി 2025 - #NewsHeadlinesToday

• വയനാട് പുൽപ്പള്ളിയിൽ ഇറങ്ങിയ കടുവയെ പിടികൂടി. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.

• നെയ്യാറ്റിൻകരയിലെ ഗോപൻ്റെ മരണകാരണം വ്യക്തമായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ.

• ചരിത്ര നേട്ടവുമായി ഐഎസ്ആര്‍ഒ. രാജ്യത്തിന്റെ ആദ്യ സ്‌പേസ് ഡോക്കിംഗ് പരീക്ഷണമായ സ്‌പേഡെക്‌സ് വിജയമായി. വിക്ഷേപണത്തിന് ശേഷമുള്ള മൂന്നാം പരിശ്രമത്തിലാണ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞത്.

• ഉയര്‍ന്ന നഷ്ടപരിഹാര തുക ദുരന്തബാധിതരുടെ അവകാശമല്ലെന്ന് ഹൈക്കോടതി. മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിതര്‍ക്ക് ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കണമെന്ന് സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കാനാവില്ലന്നും കോടതി.

• കേരള കലാമണ്ഡലത്തിലെ ആദ്യ പുരുഷ നൃത്ത അധ്യാപകനായി ആര്‍ എല്‍ വി രാമകൃഷ്ണന്‍ ജോലിയില്‍ പ്രവേശിച്ചു. ഭരതനാട്യത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായാണ് നിയമനം.

• കണ്ണൂരും കൊല്ലത്തും പുതിയ ഐ ടി പാർക്കുകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി. ഐ ടി മേഖലയിൽ വലിയ മാറ്റങ്ങൾ വരുന്നുവെന്നും ഈസ് ഓഫ് ഡൂയിംഗിൽ ഒന്നാമതായത് വലിയ ആത്മ വിശ്വാസം നൽകുന്നുവെന്നും മുഖ്യമന്ത്രി.

• കലോത്സവത്തിലെ ദ്വയാര്‍ത്ഥ പ്രയോഗത്തില്‍ റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ പോക്‌സോ കേസെടുത്തു. കേസില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ അരുണ്‍കുമാര്‍ ഒന്നാം പ്രതിയാണ്.

• വ്യാവസായികാനുബന്ധ പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാരിനുവേണ്ടി കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷൻ (കിൻഫ്ര) കാക്കനാട്ട്‌ നിർമിക്കുന്ന അന്താരാഷ്ട്ര കൺവൻഷൻ സെന്ററിന്റെ നിർമാണം പൂർത്തിയായി.

• ഭാരതപ്പുഴയുടെ പൈങ്കുളം ശ്‌മശാനം കടവിൽ നാല്‌ പേർ മുങ്ങി മരിച്ചു. വ്യാഴാഴ്ച വൈകിട്ട് 5.30ഓടെയാണ് അപകടം. പുഴ കാണാനെത്തിയ സംഘമാണ്‌ അപകടത്തിൽ പെട്ടത്‌.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ | 2025 ജനുവരി 16 | #NewsHeadlinesToday

• വിവാദമായ നെയ്യാറ്റിൻകര ഗോപന്റെ കല്ലറ തുറന്നു. മൃതദേഹം കല്ലറയിൽ ഇരിക്കുന്ന നിലയിൽ കണ്ടെത്തി. ഭാര്യയും രണ്ട്‌ മക്കളും നൽകിയ ഹർജിയിൽ കല്ലറ പരിശോധിക്കാനുള്ള ഉത്തരവ്‌ സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതിന്‌ പിന്നാലെയാണ്‌ പൊലീസ്‌ നടപടികൾ ആരംഭിച്ചത്‌. 

• വനം നിയമഭേദഗതി ബില്ലിൽ ജനങ്ങളോട് യുദ്ധ പ്രഖ്യാപനത്തിനില്ലെന്ന് മന്ത്രി എകെ ശശീന്ദ്രൻ.

• 2023 ഒക്ടോബര്‍ മുതല്‍ പലസ്തീനിലെ ഗാസയില്‍ തുടരുന്ന ഇസ്രയേല്‍- ഹമാസ് യുദ്ധത്തിന് അറുതിയാകുന്നു. വെടിനിര്‍ത്തലിനും ഇസ്രയേല്‍ ബന്ദികളെ കൈമാറാനും ഹമാസ് സമ്മതിച്ചു.

• നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിന് 570 തസ്തികകള്‍ സൃഷ്ടിക്കുമെന്ന് മന്ത്രിസഭാ തീരുമാനം.

• ഹണി റോസിന്റെ പരാതിയിലെടുത്ത കേസില്‍ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങുന്നത് വൈകിപ്പിച്ച ബോബി ചെമ്മണൂരിനെതിരെ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് പിന്‍വലിച്ചു.

• ഇന്ത്യയിലെ സംസ്ഥാന സഹകരണ ബാങ്കുകളിൽ കേരളം ബാങ്കിന് ഒന്നാംസ്ഥാനമെന്ന് വ്യക്തമാക്കി മന്ത്രി വി എൻ വാസവൻ.

• എയർ കേരള ജൂണിൽ ആഭ്യന്തര വിമാന സർവീസ് ആരംഭിക്കും. കൊച്ചിയിൽനിന്നായിരിക്കും ആദ്യ സർവീസ്. കൊച്ചി വിമാനത്താവളമാണ് എയർ കേരളയുടെ ഹബ്ബ്. 76 സീറ്റുകളുള്ള വിമാനമായിരിക്കും സർവീസ് നടത്തുക.

• ശൈത്യതരംഗം ആഞ്ഞടിക്കുന്ന ഡൽഹിയിൽ കൊടുംതണുപ്പിൽപ്പെട്ട്‌ 56 ദിവസത്തിനിടെ 474 പേർ മരണത്തിന്‌ കീഴടങ്ങി. നവംബർ 15 മുതൽ ജനുവരി 10വരെയുള്ള കണക്കാണിത്‌.

• പതിനഞ്ചാം കേരള നിയമസഭയുടെ പതിമൂന്നാമതു സമ്മേളനം ജനുവരി 17 മുതൽ മാർച്ച് 28 വരെ നടക്കും. ഗവർണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കുന്ന സമ്മേളനത്തിൽ 2025 — 26 സാമ്പത്തിക വർഷത്തെ ബജറ്റ് സഭയിൽ അവതരിപ്പിക്കുകയും ചർച്ച ചെയ്തു പാസ്സാക്കുകയും ചെയ്യും.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ | 2025 ജനുവരി 15 | #NewsHeadlinesToday

• ദില്ലി മുഖ്യമന്ത്രി അതിഷിക്കെതിരെ കേസെടുത്ത് ദില്ലി പൊലീസ്. മാതൃക പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്ന് ആരോപിച്ചാണ് കേസ്. ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 223 എ പ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തിട്ടുള്ളത്.

• പൊന്നമ്പല മേട്ടിൽ മകരവിളക്ക് തെളിച്ചു. അയ്യനെ കാണാന്‍ മലകയറിയ വിശ്വാസികള്‍ ശരണം വിളികളോടെയാണ് മകരവിളക്ക് ദര്‍ശിച്ചത്.

• സംസ്ഥാനത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനുള്ള 2023ലെ മുഖ്യമന്ത്രിയുടെ പുരസ്കാരം കണ്ണൂര്‍ സിറ്റിയിലെ തലശ്ശേരി പൊലീസ് സ്റ്റേഷന്. രണ്ടാം സ്ഥാനം കൊച്ചി സിറ്റിയിലെ മട്ടാഞ്ചേരി പൊലീസ് സ്റ്റേഷന്.

• മേപ്പാടി ദുരന്തത്തില്‍ കാണാതായവരെ മരണപ്പെട്ടതായി കണക്കാക്കുന്ന പ്രക്രിയ ജനുവരി മാസത്തില്‍ പൂര്‍ത്തിയാക്കുമെന്ന് റെവന്യു മന്ത്രി കെ രാജന്‍.

• വയനാട് മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് നല്‍കുന്ന ധനസഹായം കാണാതായവരുടെ ആശ്രിതര്‍ക്കും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം.

• ഹണി റോസിന്റെ പരാതിയിൽ പ്രഥമ ദൃഷ്ട്യാ നിലനിൽക്കുന്ന കുറ്റമാണെന്നും ശരീരത്തെ ആക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ച വിധിയിൽ രൂക്ഷപരാമർശവുമായി ഹൈക്കോടതി.

• പത്തനംതിട്ടയിൽ അമ്പതിലധികംപേർ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ചൊവ്വാഴ്‌ച രണ്ടുപേർ കൂടി അറസ്‌റ്റിലായി. കേസിൽ അറസ്റ്റിലായവരുടെ എണ്ണം 44 ആയി.

• പീച്ചി ഡാം റിസർവോയറിൽ വീണ് ചികിത്സയിലായിരുന്ന ഒരു പെൺകുട്ടി കൂടി മരിച്ചു. പട്ടിക്കാട് മുരിങ്ങാത്തു പറമ്പിൽ ബിനോജിന്റെ മകൾ എറിൻ ആണ് മരിച്ചത്. ജൂബിലി മിഷൻ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം.

• നെയ്യാറ്റിന്‍കര ആറാലുംമൂട് കാവുവിളാകം സിദ്ധന്‍ ഭവനില്‍ ഗോപന്റെ സമാധിമണ്ഡപം പൊളിച്ചു പരിശോധന നടത്താനുള്ള പൊലീസ് നീക്കത്തിനെതിരെ കുടുംബം ഹൈക്കോടതിയിലേക്ക്.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ | 2025 ജനുവരി 14 | #NewsHeadlinesToday

• പിവി അൻവർ നിലമ്പൂർ എംഎൽഎ സ്ഥാനം രാജി വെച്ചു. എംഎൽഎ സ്ഥാനം രാജി വെച്ചുള്ള കത്ത് സ്പീക്കറുടെ ചേമ്പറിൽ എത്തിയാണ് പിവി അൻവർ കൈമാറിയത്.

• കേരളത്തിൽ നിലവിലുള്ള റെയിൽവേയുടെ ഏക ഡീസൽ ലോക്കോ ഷെഡ് പൂട്ടാൻ നീക്കം. എറണാകുളം ജങ്‌ഷനിൽ 8.50 ഏക്കറിലുള്ള ലോക്കോ ഷെഡ്‌, സ്‌റ്റേഷൻ വികസനത്തിന്റെ ഭാഗമായി 130 മീറ്റർ പ്ലാറ്റ്‌ഫോം നിർമിക്കുന്നതിന്റെ പേരുകൂടിപ്പറഞ്ഞാണിപ്പോൾ നിർത്തലാക്കാൻ ശ്രമിക്കുന്നത്‌.

• ശബരിമല മകരവിളക്ക്‌ ചൊവ്വാഴ്‌ച. പുലർച്ചെ മൂന്നിന് നടതുറക്കും. 8.50ന്‌ മകരസംക്രമ പൂജ. വൈകിട്ട് 5.30ന് ശരംകുത്തിയിൽ തിരുവാഭരണ ഘോഷയാത്രയ്‌ക്ക്‌ സ്വീകരണം.

• ഖോഖൊ ലോകകപ്പിൽ ഇന്ത്യൻ പുരുഷടീമിന്‌ ജയത്തുടക്കം. നേപ്പാളിനെ 42-37ന്‌ തോൽപ്പിച്ചു. ഇന്ന്‌ ബ്രസീലിനെ നേരിടും. വനിതാ ടീമിന് ദക്ഷിണകൊറിയ ആണ് എതിരാളികൾ.

• ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ പുരുഷവിഭാഗത്തിൽ കേരളം ജേതാക്കളായി. ഫൈനലിൽ രണ്ടിനെതിരെ മൂന്നു സെറ്റുകൾക്ക്‌ സർവീസസിനെയാണ്‌ കീഴടക്കിയത്‌, കേരളത്തിന്റെ ഏഴാംകിരീടമാണ്‌.

• മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സർക്കാർ നിശ്ചയിച്ച എസ്‌റ്റേറ്റ്‌ ഭൂമികളുടെ വിലനിർണയ സർവേ പൂർത്തിയായി. കൽപ്പറ്റ എൽസ്റ്റൺ എസ്‌റ്റേറ്റിൽ ഏറ്റെടുക്കുന്ന 58.50 ഹെക്‌ടറും എച്ച്‌എംഎല്ലിന്റെ നെടുമ്പാല എസ്‌റ്റേറ്റിൽ ഏറ്റെടുക്കുന്ന 48.96 ഹെക്‌ടറിലുമാണ്‌ സർവേ പൂർത്തിയാക്കിയത്‌.

• അമേരിക്കൻ ഡോളറിനെതിരെ രൂപ റെക്കോഡ് ഇടിവില്‍. രണ്ടു വര്‍ഷത്തിനിടയില്‍ ഒറ്റദിവസത്തെ ഏറ്റവും വലിയ മൂല്യത്തകര്‍ച്ച നേരിട്ട രൂപ ചരിത്രത്തിലെ ഏറ്റവും താഴ്‌ന്ന നിലയിലെത്തി. ഇന്നലെ ഡോളറിനെതിരെ 58 പൈസയുടെ ഇടിവ് നേരിട്ടതോടെ 86.62ലേക്ക് മൂല്യം കൂപ്പുകുത്തി.

• പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു. സുപ്രീം കോടതി കൊളീജിയം ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചതിനു പിന്നാലെ രാഷ്ട്രപതി ഉത്തരവിൽ ഒപ്പുവച്ചു.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ | 2025 ജനുവരി 13 | #NewsHeadlinesToday

• ലോസ്‌ ആഞ്ചലസിൽ മഹാദുരന്തം വിതച്ച കാട്ടുതീയിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 16 പേരാണ് ദുരന്തത്തിൽ മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരിൽ ടെലിവിഷൻ താരവും ഉൾപ്പെടുന്നു.

• സന്നിധാനത്ത് ഭസ്മക്കുളത്തിന് സമീപത്ത് നിന്ന് വനം വകുപ്പിന്റെ നേതൃത്വത്തിൽ രാജവെമ്പാലയെ പിടികൂടി. സന്നിധാനത്ത് നിന്ന് ആദ്യമായാണ് രാജവെമ്പാലയെ പിടികൂടുന്നത്.

• ഉത്തരേന്ത്യയിൽ ശൈത്യതരംഗം കടുത്തതോടെ തലസ്ഥാനമായ ഡൽഹിയിൽ കൊടുംതണുപ്പ്‌. ഒമ്പത്‌ ഡിഗ്രിയാണ്‌ ഡൽഹിയിൽ രേഖപ്പെടുത്തിയ കുറഞ്ഞ താപനില.

• സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ അടച്ചിട്ടുള്ള സമരം തുടങ്ങി. ഇന്ന് ഉച്ചയ്ക്ക് 12 വരെയാണ് പമ്പുകൾ അടച്ചിടുക. കോഴിക്കോട് എലത്തൂരിൽ ഡീലർമാരെ, ടാങ്കർ ലോറി ഡ്രൈവർമാർ കയ്യേറ്റം ചെയ്തെന്ന് ആരോപിച്ചാണ് പെട്രോൾ പമ്പുടമകളുടെ സമരം.

• പത്തനംതിട്ടയിൽ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപത്തെ പൂട്ടിയിട്ട കടയിൽവെച്ചും പെൺകുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായെന്ന് പൊലീസ്.

• 12 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാകുംഭമേള തിങ്കളാഴ്ച തുടങ്ങും. ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ പൗഷ് പൂർണിമ സ്നാനത്തോടെയാണ് തുടക്കം. ഫെബ്രുവരി 26 ശിവരാത്രിദിനത്തിൽ സമാപിക്കും.

• മാഞ്ചസ്റ്റർ സിറ്റി ക്യാപ്‌റ്റൻ കൈൽ വാൾക്കർ ടീം വിട്ടു. പരിശീലകൻ പെപ്‌ ഗ്വാർഡിയോളയാണ്‌ പ്രതിരോധക്കാരൻ ടീം വിട്ട കാര്യം അറിയിച്ചത്‌.

• തൃശൂര്‍ പീച്ചി ഡാം റിസര്‍വോയറില്‍ വീണ നാല് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മരിച്ചു. പട്ടിക്കാട് സ്വദേശി അലീന ആണ് മരിച്ചത്. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആയിരുന്നു മരണം. തൃശൂര്‍ സെന്റ് ക്ലയേഴ്‌സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്.

• ശബരിമലയിൽ മകരവിളക്ക് ദർശനം നാളെ. സന്നിധാനത്തേക്ക് തീർത്ഥാടക തിരക്ക് വർധിച്ചു. ചാർത്താനുള്ള തിരുവാഭരണ ഘോഷയാത്ര നാളെ വൈകിട്ട് സന്നിധാനത്ത് എത്തും.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ | 2025 ജനുവരി 12 | #NewsHeadlinesToday

• കേരള തീരത്ത് പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ പരിഗണിക്കാതെ ഓഫ്‌ഷോർ മണൽ ഖനനം നടത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ സംസ്ഥാന സർക്കാർ എതിർപ്പ് അറിയിച്ചു.

• കൊച്ചി വാട്ടര്‍ മെട്രോ മാതൃകയില്‍ രാജ്യമൊട്ടാകെ ജലഗതാഗതം ആരംഭിയ്ക്കാനുള്ള പഠനത്തിന് കെഎംആര്‍എല്ലിനെ ചുമതലപ്പെടുത്തി കേന്ദ്ര സര്‍ക്കാർ.

• ലൊസ്‌ ആഞ്ചലസില്‍ മഹാദുരന്തം വിതച്ച കാട്ടുതീയിൽ വെന്തുരുകി അമേരിക്ക. നാശനഷ്‌ടം 11.636 ലക്ഷംകോടി രൂപയായി ഉയർന്നു. 14.40 ലക്ഷംപേരെ മാറ്റിപ്പാർപ്പിക്കേണ്ടിവന്നു. മരണസംഖ്യ 11 ആയി.

• മലയാളികളുടെ പ്രിയ ഗായകന് യാത്രാമൊഴി. പറവൂര്‍ പാലിയത്തെ തറവാട്ടു ശ്മാശനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ഒന്നരയോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായത്.

• പത്തനംതിട്ടയില്‍ കായികതാരമായ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ആറ് പേരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റിലായവരുടെ എണ്ണം 20 ആയി.

• എറണാകുളം അങ്കമാലി അതിരൂപത ബിഷപ്പ് ഹൗസില്‍ വീണ്ടും പ്രതിഷേധം. കന്യാസ്ത്രീകളും പ്രതിഷേധത്തില്‍ പങ്കെടുത്തു. പ്രാര്‍ഥനാ പ്രതിഷേധമാണ് നടത്തുന്നത്.

• ദിനോസറുകളുടെ ഇരുന്നൂറോളം കാൽപ്പാടുകൾ കണ്ടെത്തി ഗവേഷകർ. 16.6 കോടി വർഷങ്ങളുടെ പഴക്കം ഉണ്ടെന്ന്‌ കരുതുന്ന കാൽപ്പാടുകളാണ്‌ ബ്രിട്ടനിലെ ഓക്സ്ഫഡ്ഷയറിലെ ക്വാറിയിൽ കണ്ടെത്തിയത്‌.

• പഞ്ചാബില്‍ എഎപി എംഎല്‍എയെ വീട്ടിനുള്ളില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തി. ലുധിയാന എംഎല്‍എയായ ഗുര്‍പ്രീത് ഗോഗി ബാസിനെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0