ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 26 ജനുവരി 2025 - #NewsHeadlinesToday

•  76-ാം റിപ്പബ്ലിക്‌ ദിനത്തെ വരവേറ്റ്‌ രാജ്യം. ന്യൂഡൽഹിയിലെ കർത്തവ്യ പഥിൽ ഇന്ത്യയുടെ സംസ്കാരവും സൈനികശേഷിയും ആഘോഷിക്കുന്ന പരേഡ്‌ അരങ്ങേറും.

• പ്രശസ്ത സംവിധായകൻ ഷാഫി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗബാധിതനായി ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം.

• എൻ എം വിജയൻ ആത്മഹത്യാ പ്രേരണ കേസിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎ അറസ്റ്റിൽ.

• രണ്ട് നൂറ്റാണ്ടിൻ്റെ ചരിത്രമുള്ള തലശ്ശേരി ജില്ലാ കോടതിക്കായി എട്ട്  നിലകളിലായി നിർമ്മിച്ച പുതിയ കെട്ടിട സമുചയത്തിന്റെ ഉദ്ഘാടനമ മുഖ്യമന്ത്രി നിർവഹിച്ചു.

• മഹാരാഷ്ട്രയിലെ പുണെയിൽ അപൂർവ നാഡീരോഗം കണ്ടെത്തി. ഗില്ലൻ ബാരി സിൻഡ്രോം (ജിബിഎസ്) എന്ന അപൂർവയിനം നാഡീരോഗമാണ് കണ്ടെത്തിയിട്ടുള്ളത്.

• കേന്ദ്രസർക്കാർ ജീവനക്കാർക്ക്‌ 2004 മുതൽ നടപ്പാക്കിവന്ന പങ്കാളിത്ത പെൻഷൻ പദ്ധതിക്ക്‌ പകരമായി പ്രഖ്യാപിച്ച ഏകീകൃത പെൻഷൻ പദ്ധതി നടപ്പാക്കാൻ വിജ്ഞാപനമായി.

• കള്ളപ്പണക്കേസിൽ ശ്രീലങ്കൻ മുൻ പ്രസിഡന്റ് മഹീന്ദ രാജപക്സെയുടെ മകൻ യോഷിത രാജപക്സെ അറസ്റ്റിൽ. ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിലാണ് നേവി മുൻ ഓഫീസർ കൂടിയായ യോഷിതയെ പിടികൂടിയത്.

• രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ നിര്‍മ്മാണത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകള്‍ സെസ് ഇനത്തില്‍ പിരിച്ച 70,744 കോടി പാഴായി. സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ ഗുരുതര അലംഭാവം കാട്ടിയെന്നും തൊഴില്‍ മന്ത്രാലയം വിവരാവകാശ മറുപടിയില്‍ അറിയിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0