ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ | 2025 ജനുവരി 12 | #NewsHeadlinesToday

• കേരള തീരത്ത് പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ പരിഗണിക്കാതെ ഓഫ്‌ഷോർ മണൽ ഖനനം നടത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ സംസ്ഥാന സർക്കാർ എതിർപ്പ് അറിയിച്ചു.

• കൊച്ചി വാട്ടര്‍ മെട്രോ മാതൃകയില്‍ രാജ്യമൊട്ടാകെ ജലഗതാഗതം ആരംഭിയ്ക്കാനുള്ള പഠനത്തിന് കെഎംആര്‍എല്ലിനെ ചുമതലപ്പെടുത്തി കേന്ദ്ര സര്‍ക്കാർ.

• ലൊസ്‌ ആഞ്ചലസില്‍ മഹാദുരന്തം വിതച്ച കാട്ടുതീയിൽ വെന്തുരുകി അമേരിക്ക. നാശനഷ്‌ടം 11.636 ലക്ഷംകോടി രൂപയായി ഉയർന്നു. 14.40 ലക്ഷംപേരെ മാറ്റിപ്പാർപ്പിക്കേണ്ടിവന്നു. മരണസംഖ്യ 11 ആയി.

• മലയാളികളുടെ പ്രിയ ഗായകന് യാത്രാമൊഴി. പറവൂര്‍ പാലിയത്തെ തറവാട്ടു ശ്മാശനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ഒന്നരയോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായത്.

• പത്തനംതിട്ടയില്‍ കായികതാരമായ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ആറ് പേരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റിലായവരുടെ എണ്ണം 20 ആയി.

• എറണാകുളം അങ്കമാലി അതിരൂപത ബിഷപ്പ് ഹൗസില്‍ വീണ്ടും പ്രതിഷേധം. കന്യാസ്ത്രീകളും പ്രതിഷേധത്തില്‍ പങ്കെടുത്തു. പ്രാര്‍ഥനാ പ്രതിഷേധമാണ് നടത്തുന്നത്.

• ദിനോസറുകളുടെ ഇരുന്നൂറോളം കാൽപ്പാടുകൾ കണ്ടെത്തി ഗവേഷകർ. 16.6 കോടി വർഷങ്ങളുടെ പഴക്കം ഉണ്ടെന്ന്‌ കരുതുന്ന കാൽപ്പാടുകളാണ്‌ ബ്രിട്ടനിലെ ഓക്സ്ഫഡ്ഷയറിലെ ക്വാറിയിൽ കണ്ടെത്തിയത്‌.

• പഞ്ചാബില്‍ എഎപി എംഎല്‍എയെ വീട്ടിനുള്ളില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തി. ലുധിയാന എംഎല്‍എയായ ഗുര്‍പ്രീത് ഗോഗി ബാസിനെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0