• 97ആം ഓസ്കർ പുരസ്‌കാരങ്ങൾക്കുള്ള അന്തിമ നോമിനേഷൻ പട്ടിക ആയി. മലയാളത്തിന് നിരാശ. ആടുജീവിതം അന്തിമ പട്ടികയിൽ നിന്ന് പുറത്ത്.
• മലപ്പുറം അരീക്കോട് കിണറ്റിൽ വീണ ആനയെ രക്ഷിച്ചു. മണിക്കൂറുകൾ നീണ്ട
പരിശ്രമത്തിനു ശേഷമാണ് ആനയെ കര കയറ്റാനായത്. വനം വകുപ്പിൻ്റെ 60 അംഗങ്ങൾ
രക്ഷാദൗത്യത്തിൽ പങ്കാളികളായി.
• പരീക്ഷ ഹാളിൽ അധ്യാപകർക്ക് മൊബൈൽ ഫോൺ വിലക്ക്. ഹയർസെക്കൻഡറി പരീക്ഷ
വിഭാഗമാണ് ഉത്തരവ് ഇറക്കിയത്. ഫോൺ സ്വിച്ച് ഓഫ് ചെയ്താലും പരീക്ഷ ഹാളിൽ
അനുവദിക്കില്ല.
• പുരപ്പുറ സൗരോർജ പദ്ധതിക്ക് സമാനമായി ചെറുകിട കാറ്റാടി യന്ത്രം
സ്ഥാപിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള ‘മൈക്രോ വിൻഡ്’
പദ്ധതിക്ക് കെഎസ്‌ഇബി രൂപംനൽകി. ആദ്യഘട്ടത്തിൽ ബോർഡിന്റെ എട്ട് കേന്ദ്രത്തിൽ
ഓൺ-ഗ്രിഡ് കാറ്റാടി യന്ത്രം സ്ഥാപിക്കാൻ 30 ലക്ഷം രൂപ അനുവദിച്ചു.
• അണ്ടർ 19 വനിതാ ക്രിക്കറ്റ്
ലോകകപ്പിൽ ഇന്ത്യ ഗ്രൂപ്പിലെ അവസാനമത്സരത്തിൽ ശ്രീലങ്കയെ 60 റണ്ണിന്
തോൽപ്പിച്ചു. മൂന്നു കളിയും ജയിച്ച് ഗ്രൂപ്പ് ജേതാക്കളായാണ് ഇന്ത്യ
സൂപ്പർ സിക്‌സിലേക്ക് മുന്നേറിയത്.
• കായികമേള സമാപന ചടങ്ങിലെ പ്രതിഷേധത്തെ തുടർന്ന് നാവമുകുന്ദ, മാർ ബേസിലിൽ
സ്കൂളുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. പ്രതിഷേധത്തിൽ ഖേദം
പ്രകടപ്പിച്ച് സ്കൂളുകൾ നൽകിയ കത്ത് അംഗീകരിച്ചുകൊണ്ടാണ് വിലക്ക്
പിൻവലിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിയമസഭയെ അറിയിച്ചു.
• റിപ്പബ്ലിക് ദിനമായ ജനുവരി 26ന് കർഷക പ്രതിഷേധത്തിൻ്റെ ഭാഗമായി പഞ്ചാബ്,
ഹരിയാന റോഡുകളിൽ ഒരു ലക്ഷത്തിലധികം ട്രാക്ടറുകൾ ഇറങ്ങുമെന്ന് കർഷക സമര
നേതാക്കൾ.
• കേരളത്തിന്റെ ഡിജിറ്റൽ സർവേ പദ്ധതിയായ ‘എന്റെ ഭൂമി’ രാജ്യത്തിന് മുഴുവൻ
മാതൃകയാണെന്നും മികവുറ്റ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഏകീകൃത
പോർട്ടലിലൂടെ ഡിജിറ്റൽ ലാൻഡ് സർവേ സാധ്യമാക്കുന്നതിൽ കേരളം
മുൻപന്തിയിലാണെന്നും റവന്യു വകുപ്പ് മന്ത്രി രാജൻ.