• 76-ാം റിപ്പബ്ലിക് ദിനം
ആഘോഷമാക്കി രാജ്യം. സൈനികകരുത്തിന്റെയും സാംസ്‌കാരികപാരമ്പര്യത്തിന്റെയും
പ്രൗഢി വിളിച്ചോതുന്നതായി റിപ്പബ്ലിക് ദിന പരേഡ്. ഇന്‍ഡൊനീഷ്യന്‍ പ്രസിഡന്റ് പ്രബാവോ സുബിയാന്തോ മുഖ്യാതിഥിയായി.
• രാഷ്ട്രീയ സംഘർഷത്തിനിടെ ജയിലിൽ നിന്ന് രക്ഷപ്പെട്ട 700 ഓളം തടവുകാർ ഇപ്പോഴും ഒളിവിലാണെന്ന് ബംഗ്ലാദേശ് ഇടക്കാല സർക്കാർ.
• ഇടക്കാല ബംഗ്ലാദേശ് സർക്കാരിനുള്ള എല്ലാ സാമ്പത്തിക സഹായങ്ങളും
നിർത്തലാക്കാൻ തീരുമാനിച്ച് യു.എസ്. കരാറുകളും ഗ്രാന്റുകളും ഉൾപ്പെടെ
എല്ലാ സഹായപദ്ധതികളും അവസാനിപ്പിക്കാനാണ് ട്രംപ് സർക്കാരിന്റെ നീക്കം.
• 34 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ്
ചെയ്‌തു. അനധികൃത മത്സ്യബന്ധനത്തിന്റെ ഭാഗമായാണ് അറസ്‌റ്റെന്നും സംഭവത്തിൽ
മൂന്ന് ട്രോളറുകൾ പിടിച്ചെടുത്തതായും അധികൃതർ അറിയിച്ചു.
• കോഴിക്കോട് തിക്കോടിയില്‍ ബീച്ചിൽ കുളിക്കാനിറങ്ങിയ നാല് പേര്‍ തിരയില്‍പെട്ട് മരിച്ചു. ബിനീഷ്, വാണി, അനീഷ, ഫൈസൽ എന്നിവരാണ് മരിച്ചത്. ഞായറാഴ്ച
വൈകീട്ട് നാലോടെയാണ് അപകടം.
• ആരോഗ്യമേഖലയിൽ സമഗ്ര മാറ്റമാണ് ലക്ഷ്യമെന്നും, സൗജന്യമായോ മിതമായ
നിരക്കിലോ ഗുണനിലവാരമുള്ള ചികിത്സ ഉറുപ്പുവരുത്തുകയാണ് സർക്കാർ നയമെന്നും മന്ത്രി വീണാ ജോർജ്.
• രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം-മധ്യപ്രദേശ് മത്സരം സമനിലയില്‍
കലാശിച്ചു. രണ്ടാം ഇന്നിങ്‌സില്‍ 363 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ കേരളം
നാലാംദിനം എട്ടുവിക്കറ്റ് നഷ്ടത്തില്‍ 268
റണ്‍സെന്ന നിലയിലായിരുന്നു.