• ദളിത് വിദ്യാര്‍ത്ഥിനി നിരന്തര ലൈംഗിക പീഡനത്തിന് ഇരയായ സംഭവങ്ങളില്‍ രണ്ടു
പ്രതികള്‍ ഒഴികെ എല്ലാവരെയും 10 ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്ത് കേരള
പൊലീസ്.
• പുരപ്പുറ സോളാർ നിലയങ്ങൾ സ്ഥാപിക്കുന്നതിൽ 99.97 ശതമാനം വാർഷിക
വളർച്ചയോടെ കേരളം ഒന്നാമത്. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയിൽ 75.26
ശതമാനവും മൂന്നാം സ്ഥാനത്തുള്ള ഗുജറാത്തിൽ 60 ശതമാനവുമാണ് വളർച്ച.
• വന്യജീവി ആക്രമണത്തിന്
ഇരയാകുന്നവർക്കുള്ള നഷ്‌ടപരിഹാരം വർധിപ്പിക്കാൻ വനംവകുപ്പ് സർക്കാരിന്
നിർദേശം സമർപ്പിച്ചു. വന്യജീവി ആക്രമണം സംസ്ഥാനത്തിന്റെ
പ്രത്യേകദുരന്തമാക്കി പ്രഖ്യാപിച്ചതിന്റെ തുടർനടപടികളുടെ ഭാഗമായാണിത്.
• മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിനായി
ശബരിമലയിൽ ജനുവരി 18 വരെ 52 ലക്ഷം തീർഥാടകർ എത്തി. തീർഥാടകകാലം ശുഭകരമായി
പൂര്‍ത്തിയാക്കിയതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി എസ് പ്രശാന്ത്.
• ജോലി മാറുന്ന ഘട്ടത്തിൽ ഇപിഎഫ് അക്കൗണ്ടുകൂടി മാറ്റുന്നതിനായി
ജീവനക്കാർക്ക് ഓൺലൈനിൽ നേരിട്ട് അപേക്ഷിക്കാൻ സൗകര്യമൊരുക്കി ഇപിഎഫ്‌ഒ. ഇ
– കെവൈസി (ആധാർ ബന്ധിത) അക്കൗണ്ടുള്ള ഇപിഎഫ് വരിക്കാർക്കാണ് ഓൺലൈനിൽ
നേരിട്ട് അപേക്ഷിക്കാനാവുക.
• പ്രഥമ ഖോ ഖൊ ലോകകപ്പിൽ ഇന്ത്യക്ക് അപൂർവനേട്ടം. പുരുഷ, വനിതാ
കിരീടം ആതിഥേയർ സ്വന്തമാക്കി. ഇരുവിഭാഗം ഫൈനലിലും നേപ്പാളിനെ കീഴടക്കി.
• പ്രണയംനടിച്ച് സുഹൃത്തിനെ കീടനാശിനി കലർത്തിയ കഷായം കുടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ശിക്ഷ തിങ്കളാഴ്‌ച വിധിക്കും.