• കേരളത്തിൽ നിലവിലുള്ള റെയിൽവേയുടെ ഏക ഡീസൽ ലോക്കോ ഷെഡ് പൂട്ടാൻ
നീക്കം. എറണാകുളം ജങ്‌ഷനിൽ 8.50 ഏക്കറിലുള്ള ലോക്കോ ഷെഡ്, സ്‌റ്റേഷൻ
വികസനത്തിന്റെ ഭാഗമായി 130 മീറ്റർ പ്ലാറ്റ്‌ഫോം നിർമിക്കുന്നതിന്റെ
പേരുകൂടിപ്പറഞ്ഞാണിപ്പോൾ നിർത്തലാക്കാൻ ശ്രമിക്കുന്നത്.
• ശബരിമല മകരവിളക്ക് ചൊവ്വാഴ്‌ച. പുലർച്ചെ മൂന്നിന് നടതുറക്കും. 8.50ന് മകരസംക്രമ പൂജ. വൈകിട്ട് 5.30ന് ശരംകുത്തിയിൽ തിരുവാഭരണ ഘോഷയാത്രയ്‌ക്ക് സ്വീകരണം.
• ഖോഖൊ ലോകകപ്പിൽ ഇന്ത്യൻ പുരുഷടീമിന് ജയത്തുടക്കം. നേപ്പാളിനെ 42-37ന് തോൽപ്പിച്ചു. ഇന്ന് ബ്രസീലിനെ നേരിടും. വനിതാ ടീമിന് ദക്ഷിണകൊറിയ ആണ് എതിരാളികൾ.
• ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ പുരുഷവിഭാഗത്തിൽ കേരളം
ജേതാക്കളായി. ഫൈനലിൽ രണ്ടിനെതിരെ മൂന്നു സെറ്റുകൾക്ക് സർവീസസിനെയാണ്
കീഴടക്കിയത്, കേരളത്തിന്റെ
ഏഴാംകിരീടമാണ്.
• മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സർക്കാർ
നിശ്ചയിച്ച എസ്‌റ്റേറ്റ് ഭൂമികളുടെ വിലനിർണയ സർവേ പൂർത്തിയായി. കൽപ്പറ്റ
എൽസ്റ്റൺ എസ്‌റ്റേറ്റിൽ ഏറ്റെടുക്കുന്ന 58.50 ഹെക്‌ടറും എച്ച്‌എംഎല്ലിന്റെ
നെടുമ്പാല എസ്‌റ്റേറ്റിൽ ഏറ്റെടുക്കുന്ന 48.96 ഹെക്‌ടറിലുമാണ് സർവേ
പൂർത്തിയാക്കിയത്.
• അമേരിക്കൻ ഡോളറിനെതിരെ രൂപ റെക്കോഡ് ഇടിവില്‍. രണ്ടു വര്‍ഷത്തിനിടയില്‍
ഒറ്റദിവസത്തെ ഏറ്റവും വലിയ മൂല്യത്തകര്‍ച്ച നേരിട്ട രൂപ ചരിത്രത്തിലെ
ഏറ്റവും താഴ്‌ന്ന നിലയിലെത്തി. ഇന്നലെ ഡോളറിനെതിരെ 58 പൈസയുടെ ഇടിവ്
നേരിട്ടതോടെ 86.62ലേക്ക് മൂല്യം കൂപ്പുകുത്തി.
• പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ
സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു. സുപ്രീം കോടതി കൊളീജിയം ശുപാർശ കേന്ദ്ര
സർക്കാർ അംഗീകരിച്ചതിനു പിന്നാലെ രാഷ്ട്രപതി ഉത്തരവിൽ ഒപ്പുവച്ചു.