ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 17 ജനുവരി 2025 - #NewsHeadlinesToday

• വയനാട് പുൽപ്പള്ളിയിൽ ഇറങ്ങിയ കടുവയെ പിടികൂടി. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.

• നെയ്യാറ്റിൻകരയിലെ ഗോപൻ്റെ മരണകാരണം വ്യക്തമായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ.

• ചരിത്ര നേട്ടവുമായി ഐഎസ്ആര്‍ഒ. രാജ്യത്തിന്റെ ആദ്യ സ്‌പേസ് ഡോക്കിംഗ് പരീക്ഷണമായ സ്‌പേഡെക്‌സ് വിജയമായി. വിക്ഷേപണത്തിന് ശേഷമുള്ള മൂന്നാം പരിശ്രമത്തിലാണ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞത്.

• ഉയര്‍ന്ന നഷ്ടപരിഹാര തുക ദുരന്തബാധിതരുടെ അവകാശമല്ലെന്ന് ഹൈക്കോടതി. മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിതര്‍ക്ക് ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കണമെന്ന് സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കാനാവില്ലന്നും കോടതി.

• കേരള കലാമണ്ഡലത്തിലെ ആദ്യ പുരുഷ നൃത്ത അധ്യാപകനായി ആര്‍ എല്‍ വി രാമകൃഷ്ണന്‍ ജോലിയില്‍ പ്രവേശിച്ചു. ഭരതനാട്യത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായാണ് നിയമനം.

• കണ്ണൂരും കൊല്ലത്തും പുതിയ ഐ ടി പാർക്കുകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി. ഐ ടി മേഖലയിൽ വലിയ മാറ്റങ്ങൾ വരുന്നുവെന്നും ഈസ് ഓഫ് ഡൂയിംഗിൽ ഒന്നാമതായത് വലിയ ആത്മ വിശ്വാസം നൽകുന്നുവെന്നും മുഖ്യമന്ത്രി.

• കലോത്സവത്തിലെ ദ്വയാര്‍ത്ഥ പ്രയോഗത്തില്‍ റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ പോക്‌സോ കേസെടുത്തു. കേസില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ അരുണ്‍കുമാര്‍ ഒന്നാം പ്രതിയാണ്.

• വ്യാവസായികാനുബന്ധ പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാരിനുവേണ്ടി കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷൻ (കിൻഫ്ര) കാക്കനാട്ട്‌ നിർമിക്കുന്ന അന്താരാഷ്ട്ര കൺവൻഷൻ സെന്ററിന്റെ നിർമാണം പൂർത്തിയായി.

• ഭാരതപ്പുഴയുടെ പൈങ്കുളം ശ്‌മശാനം കടവിൽ നാല്‌ പേർ മുങ്ങി മരിച്ചു. വ്യാഴാഴ്ച വൈകിട്ട് 5.30ഓടെയാണ് അപകടം. പുഴ കാണാനെത്തിയ സംഘമാണ്‌ അപകടത്തിൽ പെട്ടത്‌.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0