ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 21 ജനുവരി 2025 - #NewsHeadlinesToday

• അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് കാപിറ്റോൾ മന്ദിരത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്ത്യന്‍ സമയം രാത്രി 10.30 ഓടെയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിച്ചത്.

• സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ രണ്ടു ഗഡു പെൻഷൻകൂടി വിതരണം ചെയ്യും. ഇതിനായി 1604 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

• കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റോയ്ക്ക്
ജീവപര്യന്തം.

• കാറ്റിൽനിന്ന്‌ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിന്‌ സ്വകാര്യ സംരംഭകരുമായി കൈകോർക്കാൻ കെഎസ്‌ഇബി. 500 മെഗാവാട്ട്‌ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന പദ്ധതിയാണിത്.

• ഉത്തരാഖണ്ഡിൽ 28 മുതൽ ആരംഭിക്കുന്ന ദേശീയ ഗെയിംസിൽ കേരളത്തിന്‌ 451 കായികതാരങ്ങളുടെ സംഘം. ഒളിമ്പ്യൻ സെബാസ്‌റ്റ്യൻ സേവ്യറാണ്‌ സംഘത്തലവൻ.

• തിരിച്ചെത്തിയ പ്രവാസികൾക്ക്‌ സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ലഭ്യമാക്കാൻ നോർക്ക ആവിഷ്‌കരിച്ച ‘നെയിം’ പദ്ധതിക്ക്‌ തുടക്കം.

• ഗോമൂത്രം കുടിച്ചാല്‍ പനി മാറുമെന്ന വിവാദ പരാമര്‍ശവുമായി മദ്രാസ് ഐഐടി ഡയറക്ടര്‍ വി കാമകോടി. ബാക്ടീരിയയേും ഫംഗസിനേയും നശിപ്പിക്കാനുള്ള കഴിവ് ഗോമൂത്രത്തിനുണ്ടെന്നും കാമകോടി പറഞ്ഞു.

• കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങളുണ്ടായത് കേരളത്തില്‍. ജനുവരിക്കും ഡിസംബര്‍ ആറിനുമിടയില്‍ 66 പേരാണ് മരിച്ചത്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0