• ലഖ്‌നൗ-മുംബൈ പുഷ്പക് എക്‌സ്പ്രസിലെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി
ഉയർന്നു. അപകടത്തിൽ 5 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
• 249 കായിക താരങ്ങള്‍ക്ക് നിയമനം നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.
2015-2019 വര്‍ഷങ്ങളിലെ സ്പോര്‍ട്സ് ക്വാട്ടയിലാണ് നിയമനം.
• അപ്രതീക്ഷനീക്കത്തിനൊടുവില്‍ മണിപ്പൂരില്‍ ബിജെപിക്കുള്ള പിന്തുണ പിന്‍വലിച്ച് നിതീഷ് കുമാറിന്റെ ജനദാതള്‍ യുണൈറ്റഡ്.
• വയനാട് ഡിസിസി ട്രഷററായിരുന്ന എൻഎം വിജയന്‍റെ മരണവുമായി ബന്ധപ്പെട്ട
ആത്മഹത്യാ പ്രേരണക്കേസിൽ വയനാട് ഡിസിസി പ്രസിഡന്‍റ് എൻഡി അപ്പച്ചനും
കോൺഗ്രസ് നേതാവ് കെകെ ഗോപിനാഥനും അറസ്റ്റിൽ.
• ചൈനയുടെ ഉൽപ്പന്നങ്ങൾക്ക് ഫെബ്രുവരി
മുതൽ 10 ശതമാനം ഇറക്കുമതിച്ചുങ്കം ചുമത്തുന്നത് പരിഗണിക്കുമെന്ന്
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
• ലോകാരോഗ്യ സംഘടനയിൽനിന്ന് അമേരിക്കയെ
പിൻവലിച്ചുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവിന് പിന്നാലെ,
സംഘടനയ്‌ക്ക് ഐക്യദാർഢ്യവുമായി ചൈന.
• 'അജ്ഞാതരോഗം' ബാധിച്ച് 17 പേർ മരിച്ച ജമ്മു കശ്‌മീരിലെ രജൗരി
ജില്ലയിലെ ബുദാൽ ഗ്രാമത്തെ നിരീക്ഷണത്തിലാക്കി കനത്ത നിയന്ത്രണം
ഏർപ്പെടുത്തി.
• എറണാകുളം പുത്തന്‍ വേലിക്കരിയില്‍ നാലുവയസുകാരിയെ പീഡിപ്പിച്ച
സംഭവത്തില്‍ പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തതായി മുഖ്യമന്ത്രി
പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. സംഭവത്തില്‍ കര്‍ശന നടപടി
സ്വീകരിക്കുമെന്നും പ്രതിയെ പൊലീസ് പിടി കൂടുമെന്നും മുഖ്യമന്ത്രി
പറഞ്ഞു.
• ചരിത്രത്തിലെ റെക്കോർഡ് വിലയുമായി സ്വർണം കുതിക്കുന്നു. പവന് 600 രൂപ
ഒറ്റയടിക്ക് വർധിച്ച് 60,200 രൂപയാണ് ഇന്ന് കേരളത്തിൽ രേഖപ്പെടുത്തിയ വില.
ഇന്നലെയും ഇന്നുമായി 720 രൂപയോളമാണ് സ്വർണത്തിന് വർധിച്ചത്.