• സംസ്ഥാനത്ത് അതിദാരിദ്ര്യ നിർമാർജന പ്രവർത്തനം ലക്ഷ്യത്തിലേക്ക്. ജനുവരി 15 വരെയുള്ള കണക്കനുസരിച്ച് 69.59 ശതമാനം കുടുംബങ്ങളെയും അതിദാരിദ്ര്യത്തിൽനിന്ന് മുക്തമാക്കി.
• വേതന പാക്കേജ് വിശദമായി
പഠിച്ച ശേഷം പരിഗണിക്കാമെന്ന് ഭക്ഷമന്ത്രി ജി ആര്‍ അനില്‍ ഉറപ്പുനല്‍കിയതിനെ തുടർന്ന് റേഷന്‍ കടയുടമകളുടെ അനിശ്ചിതകാല സമരം പിന്‍വലിച്ചു.
• ഗാസയിൽനിന്ന് പലസ്തീൻകാരെ
തുടച്ചുനീക്കി പ്രശ്‌നം പരിഹരിക്കുമെന്ന പ്രകോപനപരമായ പ്രസ്താവനയ്ക്ക്
പിന്നാലെ, ഇസ്രയേലിന് അതിമാരകശേഷിയുള്ള ബോംബുകൾ നൽകി അമേരിക്ക പ്രസിഡന്റ്
ഡോണൾഡ് ട്രംപ്.
• അണ്ടർ 19 വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ സെമിയിൽ കടന്നു.
സൂപ്പർ സിക്‌സിലെ ആദ്യകളിയിൽ ബംഗ്ലാദേശിനെ എട്ട് വിക്കറ്റിന്
തോൽപ്പിച്ചു.
• നേരിട്ടുള്ള വിമാന സർവീസ്
പുനരാരംഭിക്കാൻ ഇന്ത്യ-ചൈന ധാരണ. തിബത്തൻ മേഖല വഴിയുള്ള കൈലാസ്
മാനസസരോവർ യാത്രയും പുനരാരംഭിക്കും. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി
ചൈനയുടെ വിദേശമന്ത്രി വാങ് യിയുമായി നടത്തിയ
കൂടിക്കാഴ്‌ചയിലാണ് തീരുമാനങ്ങൾ.
• പ്രതിപക്ഷത്തിന്റെ നിർദേശങ്ങൾ എല്ലാം തള്ളി വഖഫ് നിയമഭേദഗതിയുമായി
കേന്ദ്രസർക്കാർ മുന്നോട്ട്. ബില്ലിന് സംയുക്ത പാർലമെന്ററി സമിതി അംഗീകാരം
നൽകി. ബില്ലുമായി ബന്ധപ്പെട്ട റിപ്പോർട്ടിന് അന്തിമ രൂപം നൽകുന്നതിനായി
ചേർന്ന യോഗത്തിലായിരുന്നു അംഗീകാരം.
• വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വിപണിയിലെത്തുന്നുണ്ടോ എന്ന്
പരിശോധിക്കുന്നതിനായി സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ
‘ഓപ്പറേഷന്‍ സൗന്ദര്യ’ മൂന്നാം ഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ്
മന്ത്രി വീണാ ജോര്‍ജ്.