• ഇന്ന് രക്തസാക്ഷിത്വ ദിനം, രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി കൊല്ലപ്പെട്ടത്തിന്റെ 77ആം വാർഷികം. 1948 ജനുവരി 30-ന് ബിർള ഹൗസിൽ പ്രാർത്ഥന നടത്തുന്നതിനിടെ ആണ് ഹിന്ദു മഹാസഭ പ്രവർത്തകനായ നാഥുറാം വിനായക് ഗോഡ്‌സെ ഗാന്ധിജിയെ വെടിവെച്ച് കൊന്നത്.
• വയനാട്ടിലടക്കം വന്യ മൃഗങ്ങൾ നാട്ടിലിറങ്ങിയതിന്‍റെ പശ്ചാത്തലത്തിൽ
വനത്തിനുള്ളിൽ തന്നെ ജലലഭ്യതയും ഭക്ഷണവും ഉറപ്പുവരുത്തുന്ന പദ്ധതിയുടെ
സംസ്ഥാനതല ലോഞ്ചിങ് വനം മന്ത്രി മന്ത്രി എകെ ശശീന്ദ്രൻ നിർവഹിച്ചു.
• ജനുവരിയിലെ ഭക്ഷ്യധാന്യങ്ങൾ രണ്ടുദിവസത്തിനകം റേഷൻ കാർഡുടമകൾ
കൈപ്പറ്റണമെന്ന് മന്ത്രി ജി ആർ അനിൽ അറിയിച്ചു. ജനുവരിയിലെ വിതരണത്തിന്
ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ എല്ലാ റേഷൻ കടകളിലുമുണ്ട് എന്നും മന്ത്രി.
• ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നുള്ള
നൂറാമത് വിക്ഷേപണം വിജയകരം. ഗതി നിര്‍ണയ
ഉപഗ്രഹം NVS2 ആണ് വിജയകരമായി വിക്ഷേപിച്ചത്.
• ലോകത്തെ വിറപ്പിച്ച കൊറോണ വൈറസ്
കേരളത്തിലെത്തിയിട്ട് ഇന്നേക്ക് അഞ്ച് വർഷം. സംസ്ഥാനത്തെയും രാജ്യത്തെയും
ആദ്യ കോവിഡ് കേസ് തൃശൂരിൽ സ്ഥിരീകരിച്ചത് 2020 ജനുവരി 30ന്. ചൈനയിലെ
വുഹാനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർഥിനിക്കാണ് ആദ്യമായി രോഗം
ബാധിച്ചത്.
• സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യ
വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
• ഉയർന്ന പിഎഫ് പെൻഷനുവേണ്ടിയുള്ള അപേക്ഷ സ്വീകരിക്കുന്നതിൽ ആറ് ആഴ്ചയ്‌ക്കകം തീരുമാനമെടുക്കണമെന്ന് ഹെെക്കോടതി.
• വഖഫ് കരട് റിപ്പോര്‍ട്ട് അംഗീകരിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി.
അംഗങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാന്‍ ഇന്ന് വൈകിട്ട് 4 മണിവരെ സമയം
അനുവദിച്ചു. റിപ്പോര്‍ട്ട് ഉടന്‍ ലോക്‌സഭാ സ്പീക്കര്‍ക്ക്
സമര്‍പ്പിക്കുമെന്ന് അധ്യക്ഷന്‍ ജഗതാംബിക പാല്‍ വ്യക്തമാക്കി.